ഉപ്പള ∙ മംഗൽപാടി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നായി 500 കിലോ നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്കുകളാണ് പരിശോധനയിൽ പിടികൂടിയത്. ഇനിയും നിരോധിത പ്ലാസ്റ്റിക് വിൽപന നടത്തിയാൽ പിഴ ഈടാക്കുമെന്നു കടയുടമകൾക്കു മുന്നറിയിപ്പ് നൽകി. നാളെ പഞ്ചായത്തിലെ ഒരു കടകളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി...
ഇന്‍സ്റ്റാഗ്രാമില്‍ പുതിയൊരു ഫീച്ചര്‍ കൂടി വരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ മറ്റൊരാള്‍ പങ്കുവെക്കുന്ന വീഡിയോയുമായി ചേര്‍ത്ത് മറ്റൊരു വീഡിയോ നിര്‍മിക്കാന്‍ സാധിക്കുന്ന സൗകര്യമാണ് റീമിക്‌സ്.
നിലവില്‍ വീഡിയോകള്‍ മാത്രമേ റീമിക്‌സ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്കൊപ്പവും റീമിക്‌സ് ചെയ്യാന്‍ സാധിക്കും.
ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ക്രിയേറ്റര്‍മാര്‍ക്ക് റീമിക്‌സ് വീഡിയോ നിര്‍മിക്കാന്‍ സാധിക്കും. ഈ...
ദില്ലി : 68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു (68th National Film Awards 2022). സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച...
ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലേക്ക് (എഫ്.ഡി.ഐ.) ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്ന് വിദേശമന്ത്രാലയത്തിന്റെ കണക്കുകള്‍. 2017 നും 2021 നും ഇടയില്‍ ഏകദേശം 6,488.35 ദശലക്ഷം ഡോളര്‍ യു.എ.ഇ.യില്‍നിന്ന് ഇന്ത്യയില്‍ നിക്ഷേപമായി എത്തിയിട്ടുണ്ട്. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി....
ഡൽഹി: രാജ്യത്തെ ആഭ്യന്തര ടൂർണമെന്റുകളുടെ പ്രൈസ് മണി വർധിപ്പിക്കാനൊരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണത്തിനായി ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്. ഇതേ തുടർന്നാണ് ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്.
ലിസ്റ്റ് എ ടൂർണമെന്റായ ദിയോധർ ട്രോഫി...
പ്രവാചകനിന്ദയിൽ ഏഴ് രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തിയെന്ന് കേന്ദ്രം. കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പാര്‍ലമെന്‍റില്‍ മറുപടി നൽകിയത്. ഖത്തർ, കുവൈത്ത്, പാകിസ്താൻ, ഇറാൻ, ഇന്തോനേഷ്യ, മലേഷ്യ, അസർബൈജാൻ എന്നീ രാജ്യങ്ങളാണ് അംബാസഡർമാരെ വിളിച്ചുവരുത്തിയത്.
ഒരു ടെലിവിഷൻ ചർച്ചയിൽ ബി.ജെ.പി മുന്‍ വക്താവ് നുപൂർ ശർമ പ്രവാചകനെതിരെ നടത്തിയ...
മംഗളൂരു: പരാതിക്കാർ ആരുമില്ലെങ്കിലും കോളേജ് വിദ്യാർത്ഥികളുടെ ലിപ്‌ലോക്ക് മത്സരത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനുറച്ച് മംഗളൂരു പൊലീസ്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വഷണം തുടങ്ങിയത്. സ്വകാര്യ ഫ്ളാറ്റിൽ നടന്ന മത്സരം പകർത്തിയ ഒരു വിദ്യാർത്ഥിയാണ് വീഡിയോ വാട്സാപ്പിലൂടെ പുറത്തുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഈ വിദ്യാർത്ഥിയെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ വീഡിയോയിലുള്ള...
തിരുവനന്തപുരം: പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകള്‍ക്കം ഐജി തിരിച്ചെടുത്തു. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി എന്ന പേരിലാണ് പൊലീസുകാരനെ എസ്പി നവനീത് ശര്‍മ്മ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു മണിക്കൂറിനകം ഇതു തിരുത്തി ഐജി അനൂപ് കുരുവിള ജോണ്‍ ഉത്തരവിടുകയായിരുന്നു.
നായയെ കുളിപ്പിക്കാത്തതിന്റെ പേരിലാണ് എസ്പിയുടെ ഗണ്‍മാന്‍ ആയ പൊലീസുകാരനെതിരെ നടപടി എടുത്തതെന്ന്...
കാസർകോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാർഡായ പട്ടാജെയിൽ ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ശ്യാമപ്രസാദാണ് വിജയിച്ചത്. ബിജെപി അംഗം കൃഷ്ണ ഭട്ട് രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ഉറച്ച സീറ്റായിരുന്നു ഇത്.
സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്...
കാസർകോഡ്: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി.
ബദിയടുക്ക പഞ്ചായത്തിലെ ബിജെപിക്ക് സിറ്റിംഗ് സീറ്റായ പട്ടാജെ വാർഡിൽ തോൽവി. അവിടെ യുഡിഎഫാണ് വിജയിച്ചത്....
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി...