Saturday, February 14, 2026

Latest news

3419 കോടിയുടെ വൈദ്യുതി ബിൽ!, വീട്ടുടമസ്ഥൻ ആശുപത്രിയിൽ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കുടുംബത്തിന് ലഭിച്ചത് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍. ഗ്വാളിയാര്‍ സ്വദേശികളായ കുടുംബത്തിനാണ് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. വൈദ്യുതി ബില്‍ കണ്ടതോടെ ദേഹാസ്വാസ്യം അനുഭവപ്പെട്ട ഗൃഹനാഥനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊര്‍ജ കമ്പനിയാണ് ബില്‍ നല്‍കി കുടുംബത്തെ ഞെട്ടിച്ചത്. ഗ്വാളിയോറിലെ ശിവ് വിഹാര്‍...

സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു

ഡൽഹി: സ്വത്ത് കണ്ടുകെട്ടാനുള്ള എൻഫോഴ്മെന്റ് ഡയരക്ടറേറ്റിന്റെ അധികാരം സുപ്രിംകോടതി ശരിവെച്ചു. കാർത്തി ചിദംബരവും , എൻസിപി നേതാവ് അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികൾ കോടതി തള്ളി. പ്രഥമ വിവര റിപ്പോർട്ട് പ്രതിക്ക് നൽകേണ്ടെന്നും കോടതി നിരീക്ഷിച്ചു. ECIR റിപ്പോർട്ട് നൽകണമെന്നത് നിർബന്ധമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്....

കബഡി മത്സരത്തിനിടെ യുവതാരത്തിന് ദാരുണാന്ത്യം; പൊലീസ് അന്വേഷണം ആരംഭിച്ചു

സേലം: പ്രാദേശിക കബഡി മത്സരത്തിനിടെ യുവതാരത്തിന് ദാരുണാന്ത്യം. സേലം സ്വദേശി വിമല്‍രാജ് (22) ആണ് മരിച്ചത്. കുഡല്ലൂര്‍, പന്രുതിയില്‍ നടന്ന കബഡി മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സേലത്ത് സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയാണ് വിമല്‍രാജ്. ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങില്‍ പങ്കെടുക്കുന്ന താരമാണ് വിമല്‍രാജ്. എതിര്‍ കോര്‍ട്ടിലേക്ക് റെയ്ഡിന് വന്ന വിമലിനെ താരങ്ങള്‍...

മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ പൊലീസുകാർക്കെതിരായ നടപടി; പിന്നില്‍ ആർ.എസ്.എസ് സ്വാധീനം -പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്:  മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ മുസ്‌ലിംകളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത് പ്രതിഷേധാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. മുസ്‌ലിമായതിന്റെ പേരില്‍ കടുത്ത വിവേചനമാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നത്. അടുത്തിടെയായി പൊലിസ് സേനയില്‍ ഇത്തരം നീക്കങ്ങള്‍ വ്യാപകമാണ്. കേസ് അന്വേഷണങ്ങളില്‍ നിന്നും...

മംഗളൂരുവിലെ പബ്ബില്‍ അതിക്രമിച്ചുകയറി ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍; വിദ്യാര്‍ഥികളെ ഇറക്കിവിട്ടു

മംഗളൂരു: നഗരത്തിലെ പബ്ബില്‍ അതിക്രമിച്ചുകയറിയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ പബ്ബില്‍നിന്ന് വിദ്യാര്‍ഥികളെ ഇറക്കിവിട്ടു. കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്‍മാതയില്‍ പ്രവര്‍ത്തിക്കുന്ന 'റീസൈക്കിള്‍' പബ്ബിലായിരുന്നു സംഭവം. പബ്ബിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നിര്‍ത്തിക്കുകയും വിദ്യാര്‍ഥികളോട് പബ്ബില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പബ്ബിലെത്തിയ വിദ്യാര്‍ഥികള്‍ അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. പെണ്‍കുട്ടികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞ പ്രവര്‍ത്തകര്‍, പബ്ബിലുണ്ടായിരുന്ന വിദ്യാര്‍ഥികളോടെല്ലാം...

വിജയ് ചൗക്കിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കിൽ കോണ്‍ഗ്രസ് എം.പിമാരോടൊപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാിരുന്നു രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് വിജയ് ചൗക്കിൽ പോലീസ് തടഞ്ഞു. നിരവധി എംപിമാരെ പൊലീസ് അറസ്റ്റ്...

അഞ്ചാം നിലയില്‍ നിന്നും വീണ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് യുവാവ്; വീഡിയോ

ബെയ്ജിംഗ്: ഒറ്റ നിമിഷം കൊണ്ട് ചൈനയിലെ ഹീറോയായി മാറിയിരിക്കുകയാണ് ഒരു യുവാവ്. അയാള്‍ ചെയ്ത പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞാല്‍ ഒരുപക്ഷേ ഹീറോ എന്നായിരിക്കില്ല 'രക്ഷകന്‍' എന്നായിരിക്കും വിളിക്കും. അഞ്ചാം നിലയിലെ ഫ്ലാറ്റിന്‍റെ ജനലിലൂടെ തെറിച്ചുവീണ രണ്ടു വയസുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയാണ് യുവാവ് ഹീറോ ആയി മാറിയത്. ചൊവ്വാഴ്ച സെജിയാങ് പ്രവിശ്യയിലെ ടോങ്‌സിയാങ്ങിലാണ് സംഭവം. രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ ചൈനയുടെ...

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ

അന്തിക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാൻ വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാളുപയോഗിച്ച്...

മക്ക ക്രെയിനപകടം; പുനരന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്, പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി റദ്ദാക്കി

റിയാദ്: 108 പേരുടെ ജീവനഹപരിക്കാനും 238 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും ഇടയാക്കി മക്കയില്‍ 2015 സെപ്തംബര്‍ 11നുണ്ടായ ക്രെയിന്‍ അപകടത്തില്‍ പുനരന്വേഷണത്തിന് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്.  കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട മക്ക ക്രിമിനല്‍ കോടതിയുടെയും അത് ശരിവെച്ച അപ്പീല്‍ കോടതിയുടെയും വിധികള്‍ സുപ്രീം കോടതി റദ്ദാക്കി. 2020 ഡിസംബറിലാണ് സൗദി ബിന്‍ ലാദന്‍...

പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി; അക്രമിയെ പിടികൂടാനായില്ല

പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊലപ്പെടുത്തി.  കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ  വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
- Advertisement -spot_img

Latest News

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി...
- Advertisement -spot_img