Saturday, February 14, 2026

Latest news

തീവ്രവാദബന്ധമാരോപണം; മദ്റസ വിദ്യാർഥി എൻഐഎ കസ്റ്റഡിയിൽ

സഹറൻപൂർ: തീവ്രവാദ ബന്ധമാരോപിച്ച് കർണാടക സ്വദേശിയായ മദ്റസ വിദ്യാർത്ഥിയെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. സഹരൻപൂരിലെ ദേവ്ബന്ദിലെ മദ്റസയിൽ പഠിക്കുന്ന വിദ്യാർത്ഥി ഫാറൂഖിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) വിപിൻ ടാഡയാണ് ഫാറൂഖിന്റെ കസ്റ്റഡി സ്ഥിരീകരിച്ചത്. ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ...

ഭാരോദ്വഹനത്തിൽ ചരിത്രമെഴുതി ജെറമി; ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. 67 കിലോ ഭാരോദ്വഹനത്തില്‍ 19 വയസുകാരന്‍ ജെറമി ലാല്‍റിന്നുംഗയാണ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 300 കിലോ ഭാരമാണ് ജെറമി ആകെ ഉയർത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാം മെ‍ഡലാണിത്. യൂത്ത് ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവാണ് 19 വയസ്സുകാരനായ ജെറമി. ഇതേയിനത്തിൽ സമോവയുടെ വൈഭവ നെവോ...

‘ലുലു മാളിന്റെ ഉടമ ആര്‍എസ്എസിന്റെ ഫണ്ടര്‍, അദ്ദേഹത്തിന് സംസ്ഥാനത്ത് വര്‍ഗീയ ലഹള ഉണ്ടാക്കണം’; ആരോപണവുമായി അസം ഖാന്‍

മൊറാദാബാദ്: ലഖ്‌നൗവിലെ ലുലു മാള്‍ ഉടമയ്‌ക്കെതിരെ എസ്പി നേതാവ് അസം ഖാന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ലുലു മാള്‍ ഉടമയ്ക്ക് ആര്‍എസ്എസുമായി നേരിട്ടുള്ള ബന്ധമാണ്. മാളില്‍ നമസ്‌കാരം നടത്താന്‍ അദ്ദേഹമാണ് നിര്‍ദേശം നല്‍കിയതെന്നുമാണ് അസം ഖാന്‍ വ്യാഴാഴ്ച പറഞ്ഞത്. ഇതാണ് ചര്‍ച്ചയായത്. 'ലുലു മാളിന്റെ ഉടമ ആര്‍എസ്എസിന് വേണ്ടി ഫണ്ട് ചെയ്യുന്ന വ്യക്തിയാണ്....

പച്ച കുപ്പി ഇനിയില്ല;സ്‌പ്രൈറ്റ് നാളെ മുതൽ പുതിയ രൂപത്തിൽ

ന്യൂഡൽഹി: 60 വർഷങ്ങൾക്കു ശേഷം സ്പ്രൈറ്റ് പച്ച കുപ്പി നിർത്തുന്നു. പച്ച നിറം ഉപേക്ഷിച്ച് ട്രാൻസ്പരന്റ് കുപ്പിയിൽ ആണ് സ്‌പ്രൈറ്റ് ഇനിമുതൽ വിപണിയിലെത്തുക. കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാകാനുള്ള ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിൽ. നാളെ മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക. കാർബണേറ്റഡ് ശീതളപാനിയമായ സ്പ്രൈറ്റ് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പച്ച കുപ്പി പോളിയെത്തിലീൻ...

ആകാശത്ത് തടഞ്ഞ് നിർത്തി പെറ്റി അടിക്കില്ലല്ലോ! വിമാനം പറത്താൻ ഡ്യൂട്ടിക്കെത്തിയത് ലഹരിയുപയോഗിച്ച്, ഇന്ത്യയിൽ ആദ്യമായി രണ്ട് പൈലറ്റുമാർ പരിശോധനയിൽ കുടുങ്ങി

ന്യൂഡൽഹി: പ്രശസ്ത വിമാന കമ്പനികളിൽ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി. ഫ്‌ളൈറ്റ് ക്രൂവിനേയും എയർ ട്രാഫിക് കൺട്രോളർമാരേയും ഈ വർഷം ജനുവരി മുതൽ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റാൻഡം അടിസ്ഥാനത്തിലാണ് ഇവർക്ക് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇതാദ്യമായിട്ടാണ് രണ്ട് പൈലറ്റുമാർ ഈ പരിശോധനയിൽ...

കാസര്‍കോട് സ്വദേശിയായ യുവാവ് അബൂദബിയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

കുണിയ: കാസര്‍കോട് കുണിയയിലെ യുവാവ് അബൂദബിയില്‍ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചു. പാണത്തൂര്‍ പനത്തടി സ്വദേശിയും കുണിയപള്ളാരത്തെ താമസക്കാരനുമായ നസീര്‍, സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷമീം (24)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം മൂന്നോടെയാണ് സംഭവം. അബൂദബി സിറ്റി വിമാനത്താവളത്തിനടുത്ത കെ.എഫ്.സിയുടെ സമീപത്തുള്ള ഗ്രോസറിയില്‍ ജോലി ചെയ്തു വരുകയായിരുന്നു...

പള്ളിക്കുള്ളിലെ നിക്കാഹിന് സാക്ഷിയായി വധു: മഹർ വേദിയിൽ വച്ച് സ്വീകരിച്ചു, ദലീലയും ഫഹദും ഒന്നായി

കോഴിക്കോട്: നിക്കാഹിന് പിതാവിനൊപ്പം മസ്ജിദിലെത്തി വധുവും. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. സാധാരണഗതിയില്‍ നിക്കാഹിന് വരനും പിതാവുമായിരിക്കും മസ്ജിദിലുണ്ടാകുക. ഇസ്‌ലാമിക വിശ്വാസപ്രകാരം മസ്ജിദില്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതിയില്ല. കുറ്റ്യാടിയിലെ പാലേരി പാറക്കടവ് ജുമാമസ്ജിദിലായിരുന്നു ഈ വെറൈറ്റി നിക്കാഹ് നടന്നത്. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് നിക്കാഹ് കര്‍മ്മത്തിന് പിതാവിനൊപ്പം മസ്ജിദിലെത്തിയത്. വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം...

ബിജെപി ഭരിക്കുന്ന പുത്തിഗെ മുഗു സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്; 5.6 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം

കാസര്‍ഗോഡ്: ബി.ജെ.പി ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പരാതി. കാസര്‍ഗോഡ് പുത്തിഗെ മുഗു സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ 35 വര്‍ഷമായി ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുന്ന ബാങ്കാണിത്. 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പ്...

സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾ:ആഗസ്റ്റ് 13മുതല്‍ 15വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം;ആഗസ്റ്റ് 13 മുതൽ 15 വൈകുന്നേരം വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും.സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്‍റെ  ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദേശം കേരളത്തിലും നടപ്പാക്കും രാജ്യത്തെ 8 കോടി കച്ചവട സ്ഥാപനങ്ങളിലും നടപ്പാക്കുക എന്ന കോൺഫെഡറേഷൻ ഓഫ് ആൾ...

‘എല്ലാവരും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി ത്രിവർണപതാകയാക്കണം’; പ്രധാനമന്ത്രി

ഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവർണപതാക പ്രൊഫൈൽ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യർഥന. ആഗസ്റ്റ് രണ്ട് മുതൽ 15 വരെ ത്രിവർണ്ണം സമൂഹമാധ്യമങ്ങളിലെ ചിത്രമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. 'മൻകീ ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. നേരത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും...
- Advertisement -spot_img

Latest News

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി...
- Advertisement -spot_img