ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്നുള്ള ഡ്രഡ്ജർ ഗംഗാവലി പുഴയിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4.45-ഓടെയാണ് ഡ്രഡ്ജർ എത്തിച്ചത്.
ഗംഗാവലിപുഴയിലെ അടിയൊഴുക്ക് മൂന്നു നോട്‌സിൽ താഴെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
ഡ്രഡ്ജർ ഷിരൂരിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യകടമ്പയാണ് ഇപ്പോൾ കടന്നിരിക്കുന്നത്. തീരദേശപാതയുടെ ഭാഗമായുള്ള ഒന്നാംപാലം...
കാസര്‍കോട്: (mediavisionnews.in) വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ കാമുകിയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ സഹായിച്ചുവെന്ന് ആരോപിച്ച് ഉപ്പള ഹിദായത്ത് നഗറിലെ ഓട്ടോ ഡ്രൈവർ ജമ്മി എന്ന സമീര്‍(26)നെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയെ ജീവപര്യന്തം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മറ്റൊരു വകുപ്പില്‍ ഏഴു വര്‍ഷം തടവിനും വിധിച്ചു. മഞ്ചേശ്വരം, പൊസോട്ടെ അബൂബക്കര്‍ സിദ്ദിഖി(35)നെയാണ്...
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന...
മൊബൈല്‍ നമ്പര്‍ ആരുടേത് എന്ന് പരിശോധിക്കുന്ന ട്രൂകോളറിന്‍റെ സേവനങ്ങൾ ഇനി ഐഫോണിലും സുഗമമായി ലഭ്യമാകും. ആഗോളതലത്തിൽ ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന സൗജന്യ കോളർ ഐഡി സേവനമാണ് ട്രൂകോളര്‍. എന്നാൽ ഇത് ഐഫോണിൽ ആൻഡ്രോയ്‌ഡ് ഫോണുകളിലെ പോലെ സുഗമമായി ഉപയോഗിക്കാനാവില്ലായിരുന്നു. ആൻഡ്രോയ്‌ഡ് ഫോണുകളിലെ ട്രൂകോളർ ആപ്പിൽ അപരിചിതമായ ഒരു നമ്പരിൽ നിന്ന് കോളുകൾ വന്നാൽ ആ നമ്പർ...
കാസർകോട് : കഞ്ചാവ് കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 24 മണിക്കൂറിനുള്ളിൽ വീണ്ടും അറസ്റ്റിലായി. തളങ്കര കൊറക്കോട്ടെ കെ. നൗഷാദിനെയാണ് (42) എക്സൈസ് രണ്ടാമതും അറസ്റ്റ് ചെയ്തത്.
സ്കൂട്ടറിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ എക്സൈസ് കാസർകോട് സർക്കിൾ ഇൻസ്പെക്ടർ ഡി. അരുണിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കാസർകോട് എം.ജി. റോഡിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. 28 ഗ്രാം കഞ്ചാവാണ്...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ 25 ലക്ഷമുണ്ടായിരുന്ന പരിധിയാണ് അഞ്ച് ലക്ഷമായി കുറച്ചത്. തദ്ദേശ സ്ഥാപനങ്ങൾക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ഇതു സംബന്ധിച്ച കത്ത് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി.
ഓണച്ചെലവുകൾക്കായി...
തിരുവനന്തപുരം: ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
കോവിഡ്, എച്ച്1 എന്‍1 എന്നിവയെപോലെ വായുവിലൂടെ പകരുന്ന ഒരു...
കണ്ണൂർ: വിവാഹാഘോഷം കൈവിട്ടതോടെ വരന്‍റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവമുണ്ടായത്. വധുവിന്‍റെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ചുൾപ്പെടെ ആഘോഷിച്ചതോടെയാണ് മഹല്ല് ഭാരവാഹികൾ ചോദ്യം ചെയ്തത്. വിവാഹ ആഭാസം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഒടുവിൽ മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. വിവാഹ ആഭാസങ്ങൾ പാടില്ലെന്ന് വീട്ടുകാരെ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പനയില്‍ റെക്കോര്‍ഡ്. ഓണസീസണില്‍ 818.21 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞ തവണ വിറ്റത് 809.25 കോടി രൂപയുടെ മദ്യമായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 8.96 കോടി രൂപയുടെ മദ്യം അധികം വിറ്റഴിച്ചു. ഓണസീസണില്‍ 9 ദിവസം കൊണ്ട് 704 കോടി രൂപയുടെ മദ്യം വിറ്റിരുന്നു.
കഴിഞ്ഞ തവണ ഇത് 715...
മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ്...
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...