Saturday, February 14, 2026

Latest news

കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം

കാസർകോട് : കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം. മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. മരുതോം-മാലോം ബൈപാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസവുമുണ്ടായി. ജില്ലയിലെ  മലയോര മേഖലയിൽ മഴ ശക്തമാണ്. മലയോര ഹൈവേയിലെ മാലോം ഭാഗത്താണ് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടത്. ബൈപ്പാസിലും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ചുള്ളിയിലെ കോളനിയിൽ നിന്നും പതിനെട്ടോളം...

‘കാറ്റ് ശക്തി പ്രാപിക്കുന്നു, മണ്ണിടിച്ചിലിന് സാധ്യതയുണ്ട്; അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണെന്ന് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണെന്ന് മന്ത്രി കെ രാജൻ.കാറ്റ് ശക്തി പ്രാപിക്കുകയാണ്.പ്രതീക്ഷിക്കാത്തയിടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ല. എന്നാൽ കർശനമായ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഡാമുകൾ പൊതുവെ സുരക്ഷിതമാണെന്നും റൂൾ കർവനുസരിച്ച് വെള്ളം ഒഴുക്കിവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ വെള്ളത്തിലിറങ്ങാൻ അരെയും അനുവദിക്കില്ല. ആവശ്യമായ സ്ഥലങ്ങളിൽ എൻ.ഡിആർ.എഫ്...

ചെരിപ്പും കുറിപ്പും കായൽതീരത്ത്, യുവാവിനായി നീണ്ട തിരച്ചിൽ; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് യുവാവ്

അഞ്ചാലുംമൂട്: യുവാവിനെ അഷ്ടമുടിക്കായലിൽ കാണാതായതായി അഭ്യൂഹം പരന്നതോടെ അഗ്നിരക്ഷാസേനാവിഭാഗത്തിന്റെ സ്കൂബാ ടീം കായലിൽ പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാർ കണ്ടെത്തി. ചൊവ്വാഴ്ച പകലാണ് നാട്ടുകാരെയും വീട്ടുകാരെയും പോലീസിനെയും അഗ്നിരക്ഷാസേനയെയും വട്ടംചുറ്റിച്ച സംഭവങ്ങൾക്കു തുടക്കം. സ്ഥലവാസിയായ ആനന്ദ് (23) അഷ്ടമുടിക്കായൽതീരത്തിനുസമീപം മതിലിൽ കുളങ്ങര കായൽവാരത്ത് നിൽക്കുന്നതായി വള്ളക്കാർ കണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ...

അവളുടെ വിവാഹജീവിതം എപ്പോൾ അവസാനിച്ചെന്ന് നോക്കിയാൽ മതി, വിവാഹത്തിന് മുമ്പ് ബന്ധുക്കളുടെ ബെറ്റ്

വിവാഹത്തിന്റെ സമയത്ത് ചിലപ്പോൾ നാട്ടുകാരും, ചില പരദൂഷണം ബന്ധുക്കളും ഒക്കെ ചേർന്ന് പലതരം കുശുകുശുക്കലും നടത്താറുണ്ട്. എന്നാലും വിവാഹത്തെ ചൊല്ലി ആരെങ്കിലും ബെറ്റ് വയ്ക്കുമോ? നമ്മുടെ ബന്ധുക്കൾ ചിലപ്പോഴൊക്കെ നമ്മെ പിന്തുണക്കുന്നവരായിരിക്കും. ചിലർ നമ്മെ വിമർശിക്കുന്നവരായിരിക്കും. എന്നാൽ, ഒരു യുവതി തന്റെ വിവാഹത്തിന് മുമ്പ് തന്നെ തന്റെ വീട്ടുകാർ തന്നെ കുറിച്ച് വച്ചിരിക്കുന്ന ബെറ്റ്...

പ്രണയവിവാഹം, ഹണിമൂണിനിടെ തർക്കം; ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിൽ തള്ളി

ചെന്നൈ ∙ ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിൽ യുവാവ് ചെന്നൈയില്‍ പിടിയില്‍. ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിലാണു ചെന്നൈ സ്വദേശി മദന്‍ പിടിയിലായത്. വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിനൊടുവില്‍ നാലു മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെ ഒരു മാസം മുൻപാണു കാണാതായായത്. തമിഴ്ശെല്‍വിയും...

‘പാർട്ടിയിലെ മുസ്ലിം സഖാക്കൾക്ക് നോമ്പെടുക്കാം,പള‌ളിയിൽ പോകാം, ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള‌ളം പോലും കൊടുക്കാനാകില്ല’; പരിഹാസവുമായി കെ സുരേന്ദ്രൻ

പിതൃതർപ്പണവുമായി ബന്ധപ്പെട്ട പാർട്ടി വിമർശനത്തെ അംഗീകരിക്കുന്നതായി ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത സിപിഎം നേതാവ് പി.ജയരാജനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടിയിലെ മുസ്ലിം സഖാക്കൾക്ക് നോമ്പെടുക്കാം, പള‌ളിയിൽ പോകാം ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള‌ളം പോലും കൊടുക്കാനാകില്ല എന്ന് കെ.സുരേന്ദ്രൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ജയരാജൻ അടുത്ത കർക്കിടക വാവ് വരെ പാർട്ടിയിലുണ്ടാകുമോ എന്ന് കാത്തിരുന്ന്...

ഏഷ്യ കപ്പ് ട്വന്റി20; ഇന്ത്യ-പാക് മത്സരം 28ന്

ദുബൈ: അയൽക്കാരായ പാകിസ്താനുമായി ഏറ്റുമുട്ടി ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആഗസ്റ്റ് 28ന് തുടക്കമാവും. ഇരു ടീമും സൂപ്പർ ഫോറിലും മുഖാമുഖം വരാൻ സാധ്യതയുണ്ട്. തുടർന്ന് കൂടുതൽ പോയന്റ് നേടി ഫൈനലിലുമെത്തിയാൽ ഏഷ്യ കപ്പിന്റെ പ്രധാന ആകർഷണമായ ഇന്ത്യ-പാക് അങ്കം രണ്ടാഴ്ചക്കിടെ മൂന്ന് തവണ നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ്...

വിവാഹത്തിന് പൂമാല കാണുന്നില്ല; ബോക്‌സിൽ മാലയുമായി സ്‌റ്റേജിലെത്തി ആമസോൺ ഡെലിവെറി ബോയ്; ചിരിപടർത്തി, വ്യത്യസ്തമായ ഈ വിവാഹം

വിവാഹത്തിനിടെ ഉണ്ടാകുന്ന സർപ്രൈസുകളും പ്രാങ്ക് വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ വിവാഹദിനത്തിലുണ്ടായ ഒരു സർപ്രൈസ് സംഭവമാണ് സോഷ്യൽമീഡിയയുടെ മനംകവരുന്നത്. ഇപ്പോൾ ലിങ്ക്ഡ് ഇന്നിലാണ് വിവാഹത്തിലെ സർപ്രൈസിനെ കുറിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണൽ മാനേജറായ വധുവിന് വരൻ ഒരുക്കിയ സർപ്രൈസാണ് ഈ പോസ്റ്റിലുള്ളത്. വിവാഹസമയത്ത് സ്റ്റേജിൽ നിൽക്കെ കഴുത്തിൽ ചാർത്തേണ്ട പൂമാല നഷ്ടപ്പെട്ടതായി വരൻ അഭിനയിക്കുകയായിരുന്നു....

കുത്തൊഴുക്കിൽ യുവാക്കളുടെ ‘നരൻ മോഡൽ’ സാഹസിക തടിപിടിത്തം; വിഡിയോ വൈറൽ

സീതത്തോട് ∙ കനത്ത മഴയിൽ ആറ്റിലൂടെ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ തടിപിടിത്തവുമായി യുവാക്കൾ സജീവം. കുത്തൊഴുക്കിൽ കക്കാട്ടാറ്റിലൂടെ ഒഴുകി വരുന്ന തടിപിടിക്കാൻ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂടോടെ ഒഴുകി വന്ന മരത്തടിയുടെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം ഇവർ നീന്തിപ്പോകുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും...

കോവിഡ് വാക്‌സിനേഷൻ പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

ഡല്‍ഹി: കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി നേതാവും പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കാണ് അമിതാ ഷാ ഉറപ്പ് നല്‍കിയത്. ബംഗാളില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഘടനാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എത്തിയതായിരുന്നു സുവേന്ദു അധികാരി. പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ്...
- Advertisement -spot_img

Latest News

ജാഗ്രത വേണം, നേരത്തെ ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്‍

മലപ്പുറം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ...
- Advertisement -spot_img