കോഴിക്കോട്- സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു പാട്ടാഘോഷം വൈറലായി. ചിരി വന്നു പൊട്ടീട്ടും അതൊക്കെ തരണം ചെയ്തു പാടുന്ന ആ സ്ത്രീകളോട് അസൂയ തോന്നുന്നുവെന്നാണ് പ്രശസ്ത ഗായിക ഇംതിയാസ് ബീഗം ഫേസ് ബുക്കില്‍ കുറിച്ചത്.
കൂട്ടത്തിലുള്ള ഇക്ക പൊളിച്ചുവെന്നും ഞാനൊക്കെയാണെങ്കില്‍ ചിരി മത്രമേ ഉണ്ടാവൂയെന്നും ബീഗം പറയുന്നു. ഇതൊക്കയാണ് കോണ്‍ഫിഡന്‍സെന്നും ആ ഇക്ക പൊളിച്ചുവെന്നും...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ബുധനാഴ്ച രാത്രി നടന്ന ഡ്രീം 12 മില്യന്‍ 242 സീരിസ് നറുക്കെടപ്പില്‍ പാകിസ്ഥാന്‍ പൗരനായ റഷീദ് മന്‍സൂര്‍ മന്‍സൂര്‍ അഹ്‍മദാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. അബുദാബിയില്‍ താമസിക്കുന്ന അദ്ദേഹം ജൂലൈ 23ന് വാങ്ങിയ 037909 എന്ന നമ്പറിലുള്ള...
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വിമാനത്താവളത്തിൽ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിൽലാണ് സ്വർണം കണ്ടെത്തിയത്. ബുധനാഴ്ച വെളുപ്പിന് 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോഫസ്റ്റ് വിമാനത്തിന്റെ സീറ്റ് നമ്പർ 14ബിയിൽ ലൈഫ് ജാക്കറ്റിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് എയർ കസ്റ്റംസ് സ്വർണ ചെയിൻ കണ്ടെത്തിയത്.
വെളുപ്പിനു 4.45ന്...
തിരുവനന്തപുരം: സ്‌കൂള്‍ ക്യാമ്പസിലേക്ക് കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്നത് കര്‍ശനമായി നിരോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ്സ് റൂമിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്‌കൂളിലേയ്ക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്നും വളരെ നേരത്തെ തന്നെ സര്‍ക്കുലര്‍ നിലവിലുള്ളതാണ്. 2022-23 അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ നേരിട്ട് സ്‌കൂളില്‍ വന്ന് പഠനം...
രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഈ വര്‍ഷം തന്നെ താരിഫ് നിരക്കുകളില്‍ നാല് ശതമാനം വര്‍ധന കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്‌പെക്രം വാങ്ങുന്നതിനായി വന്‍തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്.
സ്‌പെക്ട്രം യൂസേജ് ചാര്‍ജുകളിലൂടെ (എസ്.യു.സി.) വലിയ ലാഭം ലഭിക്കുമെന്നതിനാല്‍ 5ജി തരംഗങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിക്കാതെ വന്ന വലിയ ചെലവുകള്‍ നികത്താന്‍ 2022-ല്‍ തന്നെ കമ്പനികള്‍ക്ക് താരിഫ്...
അഞ്ച് യുപി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ക്ലാസ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചത്.
2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെയുള്ള കാലയളവിലായിരുന്നു പീഡനം നടന്നത്. 2014...
ന്യൂഡല്‍ഹി: ഈ അടുത്ത ദിവസങ്ങളിലായി രാജ്യത്ത് വലിയ രീതിയില്‍ ചര്‍ച്ചയായ വിഷയമായിരുന്നു വിലക്കയറ്റം . ഇപ്പോഴും ഇത് ചര്‍ച്ചകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുക തന്നെയാണ്. ജിഎസ്ടി കയറ്റവും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അവശ്യസാധനങ്ങളടക്കം നിരവധി ഉത്പന്നങ്ങളുടെ വിലയാണ് ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരിക്കുന്നത്.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ആറുവയസുകാരി അയച്ച കത്ത് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്....
തിരുവനന്തപുരം:സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോര്‍ട്ട് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല.
കൊവിഡ്...
മക്ക: വിശുദ്ധ കഅ്ബക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്ന സംരക്ഷിത വലയമായ വേലി ഒഴിവാക്കി. ഇതോടെ, വിശ്വാസികൾക്ക് വീണ്ടും വിശുദ്ധ കഅ്ബയും ഖില്ലയും ഹജറുൽ അസ്‌വദും തൊട്ടും ചുംബിച്ചും ആത്മ സായൂജ്യമടയാനുള്ള അവസരം കൈവന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരു ഹറം കാര്യാലയ വകുപ്പ് രാജ നിർദേശത്തെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന വേലി എടുത്ത് ഒഴിവാക്കിയത്.
കൊവിഡ് കാലത്ത് സുരക്ഷ...
മലപ്പുറം: വാഴയൂരിൽ ഭർത്താവിന്റെ ക്രൂര മർദനത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പരാതി നല്‍കിയത്. നിസാര കാര്യങ്ങൾക്ക് ക്രൂരമായി മർദിക്കുന്ന ഭർത്താവ് കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റുകൊണ്ട് ആക്രമിച്ചു ,ബെൽറ്റ് കൊണ്ടുള്ള അടിയിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞു .
ജൂൺ 15നാണ് സംഭവം....
മലപ്പുറം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ...