Saturday, February 14, 2026

Latest news

സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട്; എട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട്. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെയോടുകൂടി മഴ പൂർണമായും ശമിക്കുമെന്നായിരുന്നു നേരത്തെ...

കാസര്‍കോട്ട് ഒഴുക്കില്‍പെട്ട റിട്ട.അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്∙ വെള്ളരിക്കുണ്ട് താലൂക്കിൽ ഇന്നലെ രാവിലെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വെസ്റ്റ് എളേരി കൂരാംകുണ്ടിലെ കുളത്തൂര്‍ ലത(55)യുടെ മൃതദേഹം കണ്ടെത്തി. പരപ്പ വില്ലേജിൽ ഉൾപ്പെട്ട കിനാനൂർ റിസർവ് വനത്തിലെലെ പ്ലാച്ചികര ഭാഗത്ത് കൂടെ ഒഴുകുന്ന പുഴയിലാണു കണ്ടെത്തിയത്. ഇവരുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്. പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട.അധ്യാപികയാണ്. വീടിന് തൊട്ടടുത്തുള്ള തോട്ടില്‍...

40,000 രൂപയും ബാഗും തട്ടിയെടുത്തെന്ന് യുവാവിന്‍റെ പരാതി; ഒടുവില്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ വാദി പ്രതിയായി!

ബാലുശേരി: പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പൊലീസ് അന്വേഷിച്ചപ്പോൾ വാദി പ്രതിയായി. വേങ്ങേരി രമ്യ ഹൗസിൽ അമർനാഥ് (19) ആണ് താൻ കുഴിച്ച കുഴിയിൽ തന്നെ വീണത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ സ്കൂട്ടറിലെത്തിയ രണ്ടു പേർ 40,000 രൂപയും ബാഗും വാഹനത്തിലിരിക്കുകയായിരുന്ന തന്‍റെ കയ്യില്‍ നിന്നും തട്ടിയെടുത്തെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. കോഴിക്കോട്ടെ ഒരു പുസ്തക...

ആലുവയില്‍ കൂറ്റന്‍ മരം കടപുഴകിവീണു; സ്കൂള്‍ ബസ്സുള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വീഡിയോ

ആലുവ: ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ മരം കടപുഴകി വീണു. സ്‌കൂള്‍ ബസ്സ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ഒഴിവായത്. മരം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടാവാസ്ഥയില്‍ ആയിരുന്ന മരം മുറിച്ചുമാറ്റണമെന്ന് നേരത്തെ നാട്ടുകാര്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം...

മലവെള്ളപ്പാച്ചിലിൽ ‘നരൻ മോഡൽ’ തടിപിടിക്കാനിറങ്ങിയവർ പെട്ടു; മൂന്ന് പേർക്കെതിരേ കേസ്

പത്തനംതിട്ട: സീതത്തോട് മലവെള്ളപ്പാച്ചിലിൽ തടിപിടിക്കാനിറങ്ങിയ യുവാക്കൾക്കെതിരെ കേസ്. കോട്ടമൺപാറ ഭാഗത്ത് വാലുപാറ സ്വദേശികളായ വിപിൻ സണ്ണി, നിഖിൽ ബിജു, രാഹുൽ സന്തോഷ് എന്നിവർക്കെതിരേയാണ് ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മൂഴിയാർ പോലീസ് സ്റ്റേഷനിൽ മൂന്നുപേരും ഹാജരാകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ മൂന്ന് പേർ ചേർന്ന് സാഹസികമായി തടിപിടിക്കാൻ ശ്രമം നടത്തുകയായിരുന്നു....

വ്ലോഗർ മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: മരിച്ച വ്ളോഗർ റിഫയുടെ ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ അറസ്റ്റിൽ. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസർകോട്ടുനിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്‌തത്. റിഫയുടെ മരണത്തിൽ മെഹ്നാസിന് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിൽ...

രണ്ട് വമ്പൻമാർ നേർക്കുനേർ; ആര് വാഴും ആര് വീഴും, കൗതുകത്തോടെ കോർപ്പറേറ്റ് ലോകം

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായലോകത്തെ ഏറ്റവും ശക്തരായ രണ്ട് വ്യവസായികളാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇന്ത്യൻ വ്യവസായലോകത്ത് ഇരുവരും വർഷങ്ങളായി സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും രണ്ടാളും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. മുകേഷിന് മേധാവിത്വമുള്ള മേഖലയിലേക്ക് അദാനി ഇതുവരെ കടന്നുചെന്നിട്ടില്ല. തിരിച്ചും അതേസമീപനമാണ് മുകേഷ് അംബാനിയും പുലർത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അതിവേഗം മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ. 5ജി ലേലത്തിൽ പ​ങ്കെടുത്തതോടെമുകേഷ് അംബാനിയുടെ...

ഒടുവിൽ ഭാഗ്യദേവത അനുഗ്രഹിച്ചു,​ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് നറുക്കെടുപ്പിൽ 7.91 കോടിരൂപയുടെ സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മലയാളിക്ക് കോടികളുടെ ഒന്നാംസമ്മാനം. കോശി വർഗീസ് എന്ന 48കാരനാണ് ഒരു ദശലക്ഷം ഡോളർ (7.91 കോടി രൂപ)​ സമ്മാനം ലഭിച്ചത്. ഏതാനും ആഴ്ച മുൻപ് കൊച്ചി- ദുബായ് യാത്രയ്ക്കിടെ എടുത്ത മില്ലേനിയം മില്യണയർ സീരീസ് 396 ടിക്കറ്റാണ് കോശി വർഗീസിന് ഭാഗ്യം കൊണ്ടുവന്നത്. 0844...

പുത്തിഗെ മുഗു സഹകരണ ബാങ്കിൽ നിന്ന് 3 ലക്ഷം രൂപയുടെ ലോണെടുത്തു; തിരിച്ചടയ്‌ക്കേണ്ടത് 40 ലക്ഷം രൂപ, മറിയുമ്മ നേരിടുന്നത് ദുരിത ജീവിതം

കാസർഗോഡ് പുത്തിഗെ മുഗു സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത പള്ളം സ്വദേശിനി മറിയുമ്മ നേരിടുന്നത് ദുരിത ജീവിതം. മൂന്ന് ലക്ഷം രൂപ ലോണെടുത്ത മറിയുമ്മയ്ക്ക് തിരിച്ചടക്കാനുള്ളത് നാൽപത് ലക്ഷം രൂപ. ദൈനംദിന ജീവിതംപോലും ആശങ്കയോടെ മുന്നോട്ടു നയിക്കുമ്പോഴാണ് ഇരട്ടി പ്രഹരമെന്നോണം തട്ടിപ്പിനും ഇരയായത്. വൃക്ക രോഗിയായ ഭർത്താവും ഏഴ് പെൺമക്കളുമടങ്ങുന്നതാണ് മറിയുമ്മയുടെ കുടുംബം. മകളുടെ വിവാഹത്തിനായി...

വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ്; പോക്‌സോ കേസില്‍ മെഹ്നാസ് അറസ്റ്റില്‍

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്‌നാസ് അറസ്റ്റില്‍. പോക്‌സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍കോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത് മെഹ്നാസിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും. റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ്...
- Advertisement -spot_img

Latest News

ജാഗ്രത വേണം, നേരത്തെ ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്‍

മലപ്പുറം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ...
- Advertisement -spot_img