Friday, February 13, 2026

Latest news

‘ഹെൽമെറ്റില്ല, ബൈക്ക് യാത്രയിൽ യുവാവിന്റെ സാഹസിക കുളി’ വീഡിയോ വൈറലായി; ലൈസൻസ് സസ്‌പെന്റ് ചെയ്തു! ട്രോൾ വീഡിയോയുമായി എംവിഡി

നിയമ ലംഘകർക്കെതിരെ ട്രോൾ വീഡിയോയുമായി മോട്ടോർ വാഹനവകുപ്പ്. രണ്ട് യുവാക്കൾ ബൈക്കിൽ പോകുന്നതും, പിറകിൽ ഇരിക്കുന്ന യുവാവ് വണ്ടിയോടിക്കുന്നയാളെ കുളിപ്പിക്കുന്നതിന്റെയും റീൽസ് സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത് ട്രോൾ വീഡിയോയിലൂടെ എംവിഡി പങ്കുവെച്ചത്. ഹെൽമറ്റ് പോലും ധരിക്കാതെയായിരുന്നു യുവാക്കളുടെ യാത്ര. റോഡരികിൽ നിൽക്കുന്നവർ യുവാക്കളെ നോക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്....

ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ ആയിരം രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ്. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനും ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ്...

ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതി

ദില്ലി : ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന...

മഞ്ചേശ്വരം കുഞ്ചത്തൂരിൽ പോലീസിന്റെ അഴിഞ്ഞാട്ടത്തിൽ വ്യാപക പ്രതിഷേധം; കയ്യുംകെട്ടി നിൽക്കില്ല: യൂത്ത് ലീഗ്

ഉപ്പള: നിസ്സാര കാര്യങ്ങൾക്ക് പോലും നാട്ടുകാരെ വഴിയിൽ തടഞ്ഞു നിർത്തിയും, വീടുകളിൽ റെയ്ഡ് ചെയ്തും നടത്തുന്ന പോലീസ് രാജ് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ എം. പി. ഖാലിദ്, ജനറൽ സെക്രട്ടറി ബി. എം മുസ്തഫ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുഞ്ചത്തൂരിലെ വ്യാപാരികളോട് കഞ്ചാവ് ലോബിയുടെ ആളോണോ എന്ന് ചോദിച്...

ഭർത്താവുമായുള്ള തർക്കം; മക്കളുമായി യുവതി കിണറ്റിൽ ചാടി; നാല് കുട്ടികൾക്കും ദാരുണാന്ത്യം; അമ്മ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

ജയ്പൂർ: വീട്ടിലെ നിരന്തരമായ വഴക്കിനെ തുടർന്ന് ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാല് കുട്ടികളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ നാല് കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം. നാല് കുട്ടികളിൽ ഇളയത് ഒരു മാസം പ്രായമുള്ള കുഞ്ഞായിരുന്നു. മംഗല്യവാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 32കാരിയായ മാത്യയാണ്...

‘ലോഗിന്‍ അപ്രൂവല്‍’ വരുന്നു; ഇന്‍സ്റ്റാഗ്രാമിനെയും ഫെയ്‌സ്ബുക്കിനേയും പോലെ വാട്‌സാപ്പും

വാട്‌സാപ്പ് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം കൈമാറുന്നതിന് പുറമെ ഓഫീസുകളിലെ ഔദ്യോഗിക വിവര കൈമാറ്റങ്ങള്‍ക്കും ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കും പണമിടപാടുകള്‍ക്കുമെല്ലാം വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഉപയോഗം ഈ രീതിയില്‍ പ്രാധാന്യം അര്‍ഹിക്കുന്നതുകൊണ്ടു തന്നെ വാട്‌സാപ്പ് അക്കൗണ്ടുകളുടെ സുരക്ഷ അതിപ്രധാനമാണ്. അതിന് വേണ്ടി 'ലോഗിന്‍ അപ്രൂവല്‍' എന്ന പേരില്‍ പുതിയൊരു...

ലണ്ടന്‍ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ഉപ്പള: നിസ്വാര്‍ത്ഥ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച മനുഷ്യ സ്‌നേഹിയെയാണ്‌ ലണ്ടന്‍ മുഹമ്മദ്‌ ഹാജിയുടെ വിയോഗ്‌തതിലൂടെ സമൂഹത്തിന്‌ നഷ്‌ടമായത്‌. മത-സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലെല്ലാം നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ സേവനം വിലമതിയാനാകാത്തതാണെന്ന്‌ വിവിധ മേഖലകളിലുള്ളവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വളര്‍ച്ചയില്‍ നേതാക്കള്‍ക്ക്‌ വലിയതാങ്ങായി നിന്ന പൗര പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന മംഗളൂരു ആശുപത്രിയില്‍...

ഉപ്പള, ഷിറിയ പുഴകളില്‍ ജലനിരപ്പ്‌ ഉയരുന്നു

കാസര്‍കോട്‌: ജില്ലയിലെ രണ്ടു പ്രധാന പുഴകളായ ഉപ്പള, ഷിറിയ പുഴകളിലെ ജലനിരപ്പ്‌ ഉയരുന്നു. പുഴകളുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതാണ്‌ ജലനിരപ്പ്‌ ഉയരാന്‍ ഇടയാക്കുന്നത്‌. പുഴയോര വാസികളോട്‌ ജാഗ്രതയ്‌ക്കു നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കാലവര്‍ഷക്കെടുതിയില്‍ രണ്ടുപേരുടെ മരണത്തിനു ഇടയാക്കിയ വെള്ളരിക്കുണ്ട്‌ താലൂക്കില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുന്നു. പതിനെട്ടോളം കുടുംബങ്ങളാണ്‌ ക്യാമ്പുകളിലുള്ളത്‌.

അഴിമതി ഭരണത്തില്‍ പ്രതിഷേധം; തിരുവനന്തപുരത്ത് 50ലധികം ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കരവാരം പഞ്ചായത്തില്‍ അമ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയുടെ കൈവശമുള്ള പഞ്ചായത്തിലെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നവര്‍ പറഞ്ഞു. പഞ്ചായത്തില്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് സിപിഐഎം മുമ്പ് സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ അവസാന ദിവസമാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിജെപി മുന്‍ കരവാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു...

ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് പുറത്തിറക്കി വോൾവോ

ആഡംബര വാഹന നിർമാതാക്കളായ വോൾവോ അവരുടെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ബസുകൾ ഇന്ത്യയിൽ പുറത്തിറക്കി. വോൾവോ 9600 പ്ലാറ്റ്‌ഫോമിൽപ്പെട്ട ഈ ബസ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസാണെന്നാണ് വോൾവോയുടെ അവകാശവാദം. 15 മീറ്റർ നീളമുള്ള ഈ ബസിൽ 55 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. 40 ബെർത്തുകൾ ഉണ്ടാകും. 1.5 മീറ്റർ നീളമുള്ള മറ്റൊരു...
- Advertisement -spot_img

Latest News

ജാഗ്രത വേണം, നേരത്തെ ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്‍

മലപ്പുറം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ...
- Advertisement -spot_img