Friday, August 22, 2025

Latest news

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം...

മുസ്ളീം വിഭാഗത്തിൽപെട്ടവർ കൂടുതലുള്ള സ്ഥലത്തെ ‘പാകിസ്ഥാൻ’ എന്നുവിളിച്ച് ഹൈക്കോടതി ജഡ്‌ജി, സ്വമേധയാ നടപടിയുമായി സുപ്രീം കോടതി

ബംഗളൂരു: മുസ്ളീം വിഭാഗത്തിൽപെട്ടവ‌ർ കൂടുതലായി താമസിക്കുന്ന നഗരഭാഗത്തെ പാകിസ്ഥാൻ എന്നുവിളിച്ച് ഹൈക്കോടതി ജഡ്‌ജി. സംഭവം വിവാദമായതോടെ നേരിട്ട് ഇടപെട്ട് സുപ്രീംകോടതി. കേസ് വാദത്തിനിടെ ബംഗളൂരു നഗരത്തിലെ ഒരുഭാഗത്തെ ജനങ്ങളുടെ സ്വഭാവം വിവരിക്കവെയാണ് കർണാടക ഹൈക്കോടതി ജഡ്‌ജിയായ വേദവ്യാസാചാര്യ ശ്രീശാനന്ദ ഇത്തരത്തിൽ പറഞ്ഞത്. വാദത്തിന്റെ സൂം മീറ്റിംഗ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വലിയ വിമർശനം തന്നെയുണ്ടായി....

ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടും: അബൂദബി ഇന്ത്യൻ എംബസി

അബൂദബി: പാസ്‌പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മുതൽ ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലും ബി.എൽ.എസ്. കേന്ദ്രങ്ങളിലും പാസ്‌പോർട്ട് സർവീസുകൾ മുടങ്ങും. ബി.എൽ.എസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിന്റ്‌മെന്റുകൾ ഈമാസം 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക്...

50 വർഷത്തെ കാത്തിരിപ്പ്; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം,​ പ്രത്യേകതകൾ

മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളാണ് എ, ബി, ഒ, എബി എന്നിവ. ഇതെല്ലാതെ അടുത്തിടെ മറ്റ് ചില രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. അതിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ് കൂടി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ശാസ്‌ത്രജ്ഞർ. എംഎഎൽ (MAL) എന്നാണ് ഈ രക്തഗ്രൂപ്പിന് പേര് നൽകിയിരിക്കുന്നത്. അമേരിക്കൻ സൊസെെറ്റി ഓഫ് ഹെമറ്റോളജി പ്രസിദ്ധീകരിച്ച പിയർ - റിവ്യൂഡ് മെഡിക്കൽ...

സത്താർ വർഷങ്ങളോളം പ്രവാസി, മകളുടെ കല്യാണത്തിന് മോഹിച്ചെത്തി, അപകടം എല്ലാം തകർത്തു, സങ്കടക്കടലായി നാടും വീടും

ഹരിപ്പാട്: താമല്ലാക്കലിൽ ദേശീയപാതയിൽ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിൽ സങ്കടക്കടലായി നാടും വീടും. മകളുടെ വിവാഹത്തിനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ സത്താറും മകളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പിതാവിനെ കൊച്ചി വിമാനത്താവളത്തിൽ നിന്നും വിളിച്ചു കൊണ്ടുവരുന്നതിനിടെ ള്ളികുന്നം കടുവിനാൽ വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താർ (49) മകൾ ആലിയ (20)...

വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ; മാറ്റം റഗുലേറ്ററി കമ്മീഷൻ അദാലത്തിലെത്തിയ പരാതിയെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി. ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ അദാലത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ളീഷിലോ നൽകും. കറന്‍റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നൽകും....

18 വയസ് തികയാത്തവരെ സോഷ്യല്‍ മീഡിയയില്‍ നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

കാന്‍ബറ: പ്രായപൂര്‍ത്തിയാകാത്തവരെ സോഷ്യല്‍ മീഡിയയില്‍ നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള ട്രയല്‍ നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഓസ്ട്രേലിയ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ സമൂഹത്തില്‍...

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണി: പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫെഡറല്‍ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യന്‍ പാര്‍ലിമെന്ററി സമ്പ്രദായത്തെ അവസാനിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു....

പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനൽകി പി.വി അൻവർ എംഎൽഎ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനൽകി പി.വി അൻവർ എംഎൽഎ. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവച്ചു, ‌എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾ. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നത്. ആദ്യം മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം.ആർ അജിത്കുമാറിനുമെതിരെയായിരുന്നു പരാതി എഴുതിനൽകിയിരുന്നത്. ശശിക്കെതിരെ പരാതി...

വെടിക്കെട്ട് ഫിഫ്റ്റി; ദുലീപ് ട്രോഫിയില്‍ ശ്രേയസിന്‍റെ ടീമിന്‍റെ രക്ഷകനായി സഞ്ജു സാംസണ്‍

അനന്തപൂര്‍: ദുലീപ് ട്രോഫി മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡിക്കായി വെടിക്കെട്ട് അര്‍ധസെഞ്ചുറുയുമായി മലയാളി താരം സഞ്ജു സാംസണ്‍. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന സഞ്ജുവിന്‍റെയും അര്‍ധസെഞ്ചുറികള്‍ നേടി പുറത്തായ ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലിന്‍റെയും ശ്രീകര്‍ ഭരതിന്‍റെയും ബാറ്റിംഗ് കരുത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഡി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306...
- Advertisement -spot_img

Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.

പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...
- Advertisement -spot_img