Friday, February 13, 2026

Latest news

‘വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണം’; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കാണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം പതിനയ്യായിരത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഓരോ ജില്ലയിലെയും പ്രധാന സ്ഥലത്ത് ‘സ്വച്ഛ് ഭാരത്’ ക്യാമ്പയിന്‍ നടത്താനും സ്വമേധയാ സിവില്‍ നടപടിക്രമങ്ങളിലൂടെ...

സൂപ്പറാകാൻ എയർ ഇന്ത്യ; അടുത്ത ആഴ്ച മുതൽ 24 ആഭ്യന്തര സർവീസുകൾ കൂടി

ദില്ലി: ടാറ്റാ ഗ്രൂപ്പിന് കീഴിൽ വ്യോമയാന രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്താനൊരുങ്ങുകയാണ് എയർ ഇന്ത്യ. ഓഗസ്റ്റ് 20 മുതൽ 24 പുതിയ സർവീസുകൾ കൂടി ആരംഭിക്കുമെന്നാണ് ഇപ്പോൾ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ദില്ലിയിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും മുംബൈയിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലേക്കുമാണ് പുതിയ സർവീസുകൾ. ഒരു...

യുഎഇ ടി20 ലീഗ്: എം ഐ എമിറേറ്റ്സില്‍ പൊള്ളാര്‍ഡും ബ്രാവോയും ബോള്‍ട്ടും

ദുബായ്: അടുത്ത വര്‍ഷം ആദ്യം യുഎഇയില്‍ നടക്കുന്ന  ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യിലെ(ILT20) ടൂര്‍ണമെന്‍റിനുള്ള താരങ്ങളെ പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള എം ഐ എമിറേറ്റ്സ്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ സഹോദര ഫ്രാഞ്ചൈസിയാണ് എം ഐ എമിറേറ്റ്സ്. ഐപിഎല്ലില്‍ വര്‍ഷങ്ങളായി മുംബൈയുടെ വിശ്വസ്തനായ കെയ്റോണ്‍ പൊള്ളാര്‍ഡ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് കാരം ഡ്വയിന്‍ ബ്രാവോ, നിക്കോളാസ് പുരാന്‍,...

മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍; അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും അറസ്റ്റില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്‌കറില്‍ (31) നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് മംഗളൂരു കസ്റ്റംസ്...

വരുന്നു ദാദ-മോര്‍ഗന്‍ പോരാട്ടം, ശ്രീശാന്തും സ്‌ക്വാഡില്‍; മത്സരം 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗം

മുംബൈ: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് ഇക്കുറി തുടക്കമാവുന്നത് സെപ്റ്റംബര്‍ 16-ാം തിയതി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വേള്‍ഡ് സ്പെഷ്യല്‍ മത്സരത്തോടെ. സൗരവ് ഗാംഗുലി ഇന്ത്യന്‍ മഹാരാജാസിനെയും ഓയിന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്‍റ്‌സിനേയും നയിക്കും. ഇത്തവണത്തെ ടൂര്‍ണമെന്‍റ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്. ഇതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണര്‍...

കാസര്‍കോട് മൊഗ്രാൽ പുത്തൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി

കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കാസർകോട് യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി. ആരോഗ്യ മേഖലയിൽ കാസർകോടിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകവെ ആണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ...

മഞ്ചേശ്വരത്ത് എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍

മഞ്ചേശ്വരം: വീണ്ടും മാരകമായ മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സലീം (42), ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരത്തെ ഒരു കെട്ടിടത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരില്‍ നിന്ന്...

ഇനി സ്ക്രീൻഷോട്ട് എടുക്കൽ നടക്കില്ല, സ്വകാര്യതയ്ക്ക് പ്രധാന്യം, ഫീച്ചറുകൾ ശക്തമാക്കി വാട്സ്ആപ്പ്

വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല.  വ്യൂ വൺസ് മെസെജുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ വ്യൂ വൺസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാൻ കഴിയൂ. കുറച്ചു...

ബാക്കുട സമുദായത്തിന്റെ ആരോപണങ്ങൾ പാർട്ടിക്കെതിരെയുളള ഗൂഢാലോചനയെന്ന് എസ്.ഡി.പി.ഐ

കുമ്പള: ബാക്കുട സമുദായം കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. . വി.എച്ച്.പിയുടെ ജില്ല ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ, പലവട്ടം ഫാഷിസ്റ്റ് വിരുദ്ധത പ്രസംഗിക്കുകയും ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ നേടി ജയിക്കുകയും ചെയ്ത എംഎൽഎ പങ്കെടുത്തത് വോട്ടർമാരോട്...

റിഫ മെഹ്‍നുവിന്റെ മരണം; ആത്മഹത്യാ പ്രേരണാ കേസിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തു അറസ്റ്റിൽ

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാസർകോട്ടെ മെഹ്‍നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ്  നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...
- Advertisement -spot_img

Latest News

പഴയ വാഹനങ്ങളുടെ വിൽപ്പന സർക്കാർ നിരീക്ഷണത്തിൽ; യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾക്ക് ‘പണി’ വരുന്നു

തിരുവനന്തപുരം: പഴയവാഹന വിൽപ്പനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധിതമാക്കുന്നതോടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലാകും. ഓരോ സ്ഥാപനത്തിലും എത്രവാഹനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്യുന്നുവെന്നും മോട്ടോർവാഹനവകുപ്പിനും ആദായനികുതി...
- Advertisement -spot_img