കൊച്ചി:റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ . അറ്റകുറ്റപ്പണി നടന്നില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ പാത അതോററ്റി തന്നെ വ്യക്തമാക്കിട്ടുണ്ട്. കേരളത്തിലെ റോഡുകൾ അപകട രഹിതമാക്കുകയാണ് ലക്ഷ്യമെന്നും ടി. ഇളങ്കോവൻ പറഞ്ഞു.
അതിനിടെ, റോഡിലെ കുഴികളെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ രംഗത്ത്...
ദോഹ: ഉദ്ഘാടന മത്സരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയം. 80000 പേരെ ഉള്‍ക്കൊള്ളാനാകുന്നതാണ് ലുസെയ്ല്‍ സ്‌റ്റേഡിയം. 11ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ (ക്യൂഎസ്എല്‍) മത്സരത്തിനാണ് ലുസെയ്ല്‍ വേദിയാകുന്നത്.
11ന് വൈകിട്ട് 7.40ന് അല്‍ അറബിയും അല്‍ റയാനും തമ്മിലുള്ള മത്സരത്തിനാണ് ലോകകപ്പ് ഫൈനല്‍ വേദിയായ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. അല്‍ അറബി ആദ്യ റൗണ്ടില്‍ ഖത്തര്‍...
കോഴിക്കോട്: ജനാധിപത്യ സംരക്ഷണത്തിന്റെ പാതയിൽ കോൺഗ്രസിന് മുസ്ലിം ലീഗ് ശക്തമായി പിന്തുണ നൽകുമെന്ന് മുസ്ലിം ലീഗ് ദേശീയ ഉപദേശക സമിതി ചെയർമാനും സംസ്ഥാന പ്രസിഡന്റ്റുമായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
തങ്ങൾ നൽകിയ കത്ത് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ...
കഴിഞ്ഞ 5 ദിവസമായി കർണാടകയിലെ ഹിരേബിദാനൂരിലുള്ള തെരുവുകളിൽ വർണ്ണാഭമായ ഘോഷയാത്രകൾ നടക്കുകയാണ്. ഹിന്ദു-മുസ്‌ലിം ഭിന്നതയും കലഹങ്ങളും ധാരാളം സംഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരപവാദമാണ് ഇവിടം. ഹിന്ദുക്കൾ ഏറെ സന്തോഷത്തോടെ മുഹറം ആഘോഷിക്കുന്ന സ്ഥലമാണിത്. ബെലഗാവി ജില്ലയിലെ സൗദത്തി താലൂക്കിലാണ് ഹിരേബിദാനൂർ ഗ്രാമം. ഇവിടെ ഒരു മുസ്ലീം കുടുംബം പോലുമില്ല. എന്നാൽ ഇത് ഇവിടുത്തെ ഭൂരിപക്ഷം...
സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറുമായുള്ള വിദ്യാര്‍ഥിനിയുടെ 'കഞ്ചാവ് ചര്‍ച്ച'യെക്കുറിച്ച് അന്വേഷണം ശക്തമാക്കി പോലീസ്. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കരുതപ്പെടുന്ന തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി വ്ലോഗറുമായി നടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വീഡിയോ ഞെട്ടിക്കുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ...
പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമോ, തുടരുമോ എന്നത് ഇന്നറിയാം. നിതീഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നിര്‍ണായക യോഗം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. അതേസമയത്തുതന്നെ റാബ്‌റി ദേവിയുടെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരുടേയും യോഗം ചേരും. ഇരുപാര്‍ട്ടി യോഗങ്ങളിലും എംഎല്‍എമാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത് ,...
ചെന്നൈ∙ കാമുകിയെ നഷ്ടമാകാതിരിക്കാന്‍ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് ചെന്നൈയിൽ അറസ്റ്റില്‍. പൂനമല്ലിയില്‍ താമസിക്കുന്ന ശേഖറെന്ന നാല്‍പതുകാരനാണു പിടിയിലായത്. ശേഖറും ഭാര്യയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു രണ്ടുവര്‍ഷം മുന്‍പ് ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. അടുത്തിടെ അവര്‍ ഭർതൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കുന്നതിനായി പൂനമല്ലിയിലെ വീട്ടിലെത്തി.
മുന്നൂറു പവന്‍...
മംഗളൂരു : തുടർച്ചയായുണ്ടായ മൂന്ന് കൊലപാതകങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങൾ പോലീസ് ഒഴിവാക്കി. രണ്ടാഴ്ചയായി വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച മുതൽ ഈ നിയന്ത്രണങ്ങളെല്ലാം നീക്കി. മദ്യശാലകൾക്ക് പതിവ് പോലെ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകി. കൂട്ടം കൂടൽ, ആയുധം കൈയിൽ...
ഗസിയാബാദ്: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതി സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിനുള്ളില്‍ ഒളിപ്പിച്ചു. സംഭവത്തില്‍ പ്രീതി ശര്‍മ എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു.
നാല് വർഷം മുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ പ്രീതി ഫിറോസ് എന്ന ചവാനി (23)യുടെ കൂടെയാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി പട്രോളിംഗിനിടെ പ്രീതി ട്രോളി...
ഉപ്പള: മഞ്ചേശ്വരത്ത് നടന്ന വാക്കുട സമാജ സേവാ സമിതി കേരള കർണാടക സമ്മേളനത്തിൽ പങ്കെടുത്തതിനെ ആർഎസ്എസ് പരിപാടിയിൽ എംഎൽഎ പങ്കെടുത്തുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും എംഎൽഎയുടെ ഫേസ്ബുക്ക് ഐഡിയുടെ മാതൃകയിൽ ഇത് സംബന്ധിച്ച് വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ എം അഷറഫ് എംഎൽഎ ജില്ല...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...