കുമ്പള: ബാക്കുട സമുദായം കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. .
വി.എച്ച്.പിയുടെ ജില്ല ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ, പലവട്ടം ഫാഷിസ്റ്റ് വിരുദ്ധത പ്രസംഗിക്കുകയും ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ നേടി ജയിക്കുകയും ചെയ്ത എംഎൽഎ പങ്കെടുത്തത് വോട്ടർമാരോട്...
കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാസർകോട്ടെ മെഹ്‍നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...
മംഗലൂരു : മംഗ്ലൂരു സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഷിഹാബ്, റിയാസ്, ബഷീർ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മംഗ്ലൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍ഗോഡ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. ഇതോടെ...
ചെന്നൈ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം വലിയ ആവേശത്തോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ദേശീയ പതാക മുഖചിത്രമാക്കി സൈബർ ഇടങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ വ്യത്യസ്ഥമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് തമിഴ്നാട്ടിലെ ഒരു കലാകാരൻ.
കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചാണ് മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് ആയ യു.എം.ടി.രാജ വേറിട്ട പിന്തുണ നൽകിയത്. മെഴുകിന്റെയും മുട്ടയുടെയും...
ഇടുക്കി : തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. അമ്മയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്....
കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്.
രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു.
കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന...
കായംകുളം ∙ കുഴികൾ നിറഞ്ഞ കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വലിയ തോതിൽ ചർച്ചയാകുന്നതിനിടെ, കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐയ്ക്ക് പരുക്ക്. കായംകുളം പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം.
ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ൽ ഏറ്റവും കൂടുതൽ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതൽ കൃഷ്ണപുരം വരെയുള്ള...
മക്ക: വിദേശങ്ങളിൽ ഏത് തരത്തിലുള്ള വിസകളിലും സഊദിയിൽ എത്തുന്നവർക്ക് വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാൻ അനുമതി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഉംറ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ ഷംസ് ആണ് വിശ്വാസികൾക്ക് സന്തോഷവാർത്ത നൽകിയത്.
ടൂറിസ്റ്റ്, കൊമേഴ്‌സ്യൽ വിസകളോ തൊഴിൽ വിസകളോ ഉള്ളവർക്കും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വിസ കൈവശമുള്ളവർക്കും ഉംറ കർമ്മം നിർവ്വഹിക്കാൻ അനുമതി ലഭ്യമാക്കാൻ...
തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയന്‍ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് മരിച്ചത്. പ്രതിയായ രാജയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിക്കുന്നതിന് ഇടയിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ രാജു സംഭവസ്ഥലത്തു തന്നെ കുഴഞ്ഞുവീണു. നാട്ടുകാര്‍...
ജിദ്ദ: വിദേശ തൊഴിലാളികളുടെ സൗദിയിലെ താമസ രേഖയായ ഇഖാമയുടെ കാലാവധി അവസാനിച്ചാല്‍ കുറഞ്ഞത് മൂന്ന് ദിവസത്തിനുള്ളില്‍ പുതുക്കിയിരിക്കണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടിവരുമെന്നും പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി.
കാലാവധി കഴിയുംമുമ്പ് തന്നെ ഇഖാമ പുതുക്കണം. വല്ല കാരണവശാലും താമസിക്കുകയാണെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പുതുക്കിയിരിക്കണം.
അതേസമയം ഇഖാമ കാലാവധി കഴിഞ്ഞ് പുതുക്കാന്‍ താമസം നേരിടുന്നത്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...