തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ‘ഭാരത് ജോഡോ’ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തെ പര്യടനശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കളിക്കാവിളയില്‍ വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍...
കോട്ടയം: കേരളത്തില്‍ ബിജെപി മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ വാക്കുകളോട് പ്രതികരിച്ച് കെ സുരേന്ദ്രന്‍. സഖ്യത്തിന് ബിജെപി മുന്‍കൈയെടുക്കണമെന്നും ലീഗിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നുമുള്ള മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. മുസ്ലീം ലീഗുമായി ബിജെപി സഖ്യമുണ്ടാക്കണമെന്ന് ടി ജി മോഹന്‍ദാസ്...
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കാണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം പതിനയ്യായിരത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഓരോ ജില്ലയിലെയും പ്രധാന സ്ഥലത്ത് ‘സ്വച്ഛ് ഭാരത്’ ക്യാമ്പയിന്‍ നടത്താനും സ്വമേധയാ സിവില്‍ നടപടിക്രമങ്ങളിലൂടെ...
ദില്ലി: ടാറ്റാ ഗ്രൂപ്പിന് കീഴിൽ വ്യോമയാന രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്താനൊരുങ്ങുകയാണ് എയർ ഇന്ത്യ. ഓഗസ്റ്റ് 20 മുതൽ 24 പുതിയ സർവീസുകൾ കൂടി ആരംഭിക്കുമെന്നാണ് ഇപ്പോൾ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ദില്ലിയിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും മുംബൈയിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലേക്കുമാണ് പുതിയ സർവീസുകൾ. ഒരു...
ദുബായ്: അടുത്ത വര്‍ഷം ആദ്യം യുഎഇയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യിലെ(ILT20) ടൂര്‍ണമെന്‍റിനുള്ള താരങ്ങളെ പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള എം ഐ എമിറേറ്റ്സ്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ സഹോദര ഫ്രാഞ്ചൈസിയാണ് എം ഐ എമിറേറ്റ്സ്.
ഐപിഎല്ലില്‍ വര്‍ഷങ്ങളായി മുംബൈയുടെ വിശ്വസ്തനായ കെയ്റോണ്‍ പൊള്ളാര്‍ഡ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് കാരം ഡ്വയിന്‍ ബ്രാവോ, നിക്കോളാസ് പുരാന്‍,...
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്‌കറില്‍ (31) നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് മംഗളൂരു കസ്റ്റംസ്...
കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കാസർകോട് യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി. ആരോഗ്യ മേഖലയിൽ കാസർകോടിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകവെ ആണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ...
മഞ്ചേശ്വരം: വീണ്ടും മാരകമായ മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സലീം (42), ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരത്തെ ഒരു കെട്ടിടത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരില്‍ നിന്ന്...
വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല. വ്യൂ വൺസ് മെസെജുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ വ്യൂ വൺസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാൻ കഴിയൂ. കുറച്ചു...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...