നെടുങ്കണ്ടം: ഇടുക്കിയില്‍ ഓൺലൈനായി മൊബൈൽ ഫോൺ ബുക്ക് ചെയ്ത ദമ്പതിമാർക്ക് ലഭിച്ചത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് പൗഡർ ടിന്നുകള്‍. മുണ്ടിയെരുമയിലെ സർക്കാർ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന ഭർത്താവിനായി ഭാര്യ നെടുങ്കണ്ടം സ്വദേശിനി അഞ്ജന കൃഷ്ണ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തിച്ച ഫോണിന് പകരമാണ് പൗഡർ ടിന്‍ എത്തിയത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും ഉപഭോക്തൃ...
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. 60 കോടി രൂപയോളം വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
വിമാനത്താവളത്തിലെ സെക്യുരിറ്റി വിഭാഗമാണ് ലഹരിമരുന്ന് പിടികൂടിയത്. മെഥാ ക്വിനോള്‍ എന്ന ലഹരി മരുന്നാണ് പിടികൂടിയത്. സിംബാബ്വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നുമാണ് ലഹരി...
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഈ മാസം 22 മുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇതുവരെ നടത്തിയിരുന്നത്.
അപേക്ഷകർ ഓഫീസിൽ ഹാജരാകാതെ ഓൺലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണമാണ് നേരത്തെ വകുപ്പ് ഒരുക്കിയിരുന്നത്. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓൺലൈൻ ടെസ്റ്റ് അവസാനിപ്പിക്കുന്നത്.
ഓഗസ്റ്റ് 22 മുതൽ...
റിയാദ്: ഫൈനൽ എക്‌സിറ്റ് വിസയിൽ പോയി പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പഴയ ഡ്രൈവിംഗ് ലൈസൻസിന് പകരം പുതിയ ഇഖാമ നമ്പറിൽ ലൈസൻസ് നൽകുന്നതിന് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോയ പ്രവാസിയുടെ ഡ്രൈവിങ് ലൈസൻസ് കാലഹരണപ്പെട്ടാലും ഭയപ്പെടേണ്ടതില്ലെന്ന് സാരം.
ഒരിക്കല്‍ ഫൈനല്‍ എക്സിറ്റില്‍...
ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ശരാശരി ശമ്പളം കണക്കാക്കുമ്പോള്‍ യുഎഇ ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ മാഗസിനായ സിഇഒ വേള്‍ഡ് അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഈ വിവരമുള്ളത്. അറബ് രാജ്യങ്ങളില്‍ തന്നെ ഏറ്റവുമധികം ശരാശരി ശമ്പളമുള്ളതും ആറ് ജി.സി.സി രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അറബ് ലോകത്ത് ശരാശരി ശമ്പള പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യുഎഇ ആഗോള അടിസ്ഥാനത്തില്‍ അഞ്ചാം...
ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്താൻ 26 കാരിയായ യുവതിയും കാമുകനും ക്വട്ടേഷൻ നൽകി. എന്നാൽ കേസ് ഭയന്ന് കാമുകൻ ജീവനൊടുക്കി. ഭർത്താവിനെ കൊല്ലാനുള്ള ധൈര്യമില്ലാതിരുന്ന ക്വട്ടേഷൻ സംഘം വെറുതെ വിട്ടതോടെ ഭർത്താവ് ദിവസങ്ങള്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. കർണാടകയിലെ ബെംഗളൂരു ദൊഡ്ഡബിഡരക്കല്ലു എന്ന സ്ഥലത്താണ് സിനിമയെ വെല്ലുന്ന സംഭവമുണ്ടായത്.
ബെംഗളൂരുവിലെ ദൊഡ്ഡബിഡരക്കല്ലു സ്വദേശിനിയായ അനുപല്ലവി എന്ന യുവതിയും കാമുകൻ...
മങ്കട∙ ഒറ്റ ഫ്രീകിക്കിലൂടെ ജനഹൃദയങ്ങളിലേക്ക് ഗോളടിച്ചു കയറി ഫിദ. തിരൂർക്കാട് എഎം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും മേലേ അരിപ്ര സ്വദേശിനിയുമായ ഫിദയാണ് പ്രസിദ്ധമായ ‘റോണോ കിക്കി’ലൂടെ ഗോൾ നേടി താരമായത്. സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിലാണ് എതിർ ടീം തീർത്ത മനുഷ്യമതിലിനു മുകളിലൂടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ...
ദുബൈ: അവധിക്കാലം അവസാനിക്കാറായതോടെ നാട്ടിലെത്തിയ പ്രവാസികള്‍ തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതും ആവശ്യമായ ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ലാത്താതും പ്രവാസികളെ വലക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്താന്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിക്കുകയാണിവര്‍.
ഭൂരിഭാഗം പേരും ഒമാന്‍ വഴി യുഎഇയിലെത്താനാണ് ശ്രമിക്കുന്നത്. കേരള സെക്ടറുകളില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്കിന്റെ പകുതി...
കോയമ്പത്തൂര്‍: മോഷ്ടിച്ച ബൈക്ക് കേടായപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് കളളന്‍ എത്തിയത് ഉടമയുടെ അടുത്ത്. കോയമ്പത്തൂര്‍ സൂലൂര്‍ സ്വദേശി മുരുകന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണ് ഉടമയുടെ പക്കല്‍ തിരികെയെത്തിയത്.
തമിഴ്‌നാട് തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്‌മണ്യം ആണ് ബൈക്ക് മോഷണം നടത്തിയത്. പിടിയിലായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിവളര്‍ത്ത് കേന്ദ്രത്തിലെ മാനേജരായ സൂലൂര്‍ സ്വദേശി മുരുകന്‍ വാഹനം...
ഇടുക്കി: ഇടുക്കിയില്‍ നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.
ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്...
ഒമാനിൽ ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം...