ഉപ്പള: ഉപ്പള ടൗണിൽ നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ലൈ ഓവർ ഉപ്പള മുതൽ കൈക്കമ്പ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ കമ്മിറ്റി ചെയർമാനും മുസ്താക്ക് ഉപ്പള കൺവീനറും സതീഷ് സിറ്റി ഗോൾഡ് ട്രഷററും ആയിട്ടുള്ള കമ്മിറ്റി ആണ് രൂപീകരിച്ചിട്ടുള്ളത്.
വൈസ് ചെയർമാൻമാരായി ഹനീഫ്...
ബെംഗ്ളൂരു: അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തെരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം...
കാസർകോട് : ലഹരി ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും ഇല്ലാതാക്കുന്നതിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഒരുമാസത്തിനിടെ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ 136 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 140 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 20 വരെയുള്ള കണക്കുകളാണിത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള (10 ഗ്രാമിന്...
ദോഹ: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഖത്തർ എയർവേയ്സ്. ബാഗിൽ പേജറും വാക്കിടോക്കിയും കൊണ്ട് വരുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. ലെബനനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് നിരോധനം. ബെയ്റൂട്ട് റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് പുതിയ നിർദേശം.
യാത്രക്കാരുടെ കെെവശമോ ഹാൻഡ് ലഗേജിലോ കാർഗോയിലോ ഈ വസ്തുക്കൾ അനുവദിക്കില്ലെന്ന് ഖത്തർ...
കാസര്‍കോട്: ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേശ്വരം, കടമ്പാറിലെ ഹാരിസിന്റെ ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള മകള്‍ ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഫാത്തിമ വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം അയല്‍വീട്ടിലേയ്ക്ക് കളിക്കാന്‍ പോയതായിരുന്നു. പിന്നീട് തനിച്ച് വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാര്‍ നല്‍കിയ നാരങ്ങാ വെള്ളം കുടിച്ച ശേഷം...
ബെംഗളൂരു: ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ. ജഡ്ജിയുടെ പരാമർശം വിവാദമായതിന് പിന്നാലെ സുപ്രിംകോടതി റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് ശ്രീശാനന്ദ വാർത്താക്കുറിപ്പിലൂടെ ക്ഷമാപണം നടത്തിയത്. വിവാദ പരാമർശത്തിൽ കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രജൂഡ് ആവശ്യപ്പെട്ടിരുന്നു.
പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ...
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റർ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനാണ് കണ്ടെത്തിയത്. അതിന് ചുറ്റമുള്ള വളയവും കിട്ടി. സൈന്യം മാർക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവർ നടത്തിയ പരിശോധനയിലാണ്...
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 280 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്ഡസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ നാലാം ദിനം 234 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ അശ്വിന്റെ സെഞ്ച്വറിയുടെയും രവീന്ദ്ര...
തിരുവനന്തപുരം∙ ബില്‍ഡിങ് പെര്‍മിറ്റ് ഫീസ് കുറയ്‌ക്കുന്നത് സംബന്ധിച്ചും കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കുന്നതു സംബന്ധിച്ചും തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പാകാന്‍ വൈകുന്നുവെന്ന് പരാതി. ഗ്രാമപഞ്ചായത്തുകള്‍ക്ക് പെര്‍മിറ്റ് ഫീ വഴി അധികം ഒടുക്കിയ തുക തിരിച്ചു നല്‍കാന്‍ നടപടികള്‍ ആയിട്ടുണ്ടെങ്കിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപടിക്രമം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് പരാതി.
ഒരാഴ്ചയ്ക്കുള്ളില്‍ പരാതി...
റീൽസെടുത്ത് വൈറലാവാൻ പലരും അപകടകരമായ പല വഴികളും തേടാറുണ്ട്. അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കിണറിന്‍റെ വക്കിലിരുന്ന് കുഞ്ഞിനെയും കയ്യിൽ പിടിച്ചുള്ള യുവതിയുടെ അപകടകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
ഒരു യുവതി പാട്ടിനൊത്ത് ചുണ്ടുകളനക്കി അഭിനയിക്കുന്നതാണ് വീഡിയോയിലുള്ളത്. ചെറിയ കുട്ടിയെ ഒറ്റക്കൈ കൊണ്ടാണ് പിടിച്ചിരിക്കുന്നത്. കുട്ടിയെ കിണറിന് മുകളിലായി വായുവിൽ...
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...