Friday, November 14, 2025

Latest news

‘ഉയര്‍ന്ന ശമ്പളവും വിസയും വാഗ്ദാനം ചെയ്യും, കണ്ണടച്ച് വിശ്വസിക്കരുത്’; തായ്‌ലന്‍ഡിലേക്ക് വ്യാജ റിക്രൂട്‌മെന്റെന്ന് ഇന്ത്യന്‍ എംബസി

തിരുവനന്തപുരം: തായ്‌ലന്‍ഡിലേക്കുളള വ്യാജ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി. തായ്‌ലന്‍ഡിലേക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് തുടങ്ങിയ മേഖലകളില്‍ വ്യാജ റിക്രൂട്ട്‌മെന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഉയര്‍ന്ന ശമ്പളവും, ഹോട്ടല്‍ താമസവും, വീസയും, തിരികെയുളള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ്...

തുറന്ന ജീപ്പില്‍ യാത്ര, പതാക ഉയർത്തല്‍; സ്വാതന്ത്ര്യ ദിനത്തിൽ ഹൈദരാബാദ് പൊലീസിന്‍റെ പ്രത്യേക അതിഥിയായി ദുൽഖർ

ഹൈദരാബാദ്: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ഭാരതീയര്‍ അഭിമാനത്തോടെ ജന്‍മനാടിന്‍റെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുകൊള്ളുകയാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ഗവര്‍ണര്‍ രാജ്ഭവനിലും ദേശീയ പതാക ഉയര്‍ത്തി. ഇപ്പോൾ മലയാളികൾക്ക് അഭിമാനം നൽകുന്ന ഒരു വാർത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ...

യുഎഇ പൊടിക്കാറ്റ്; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു, സര്‍വീസുകളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യത

ദുബൈ: യുഎഇയില്‍ പലയിടങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായതോടെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അൽ മക്തൂം എയർപോർട്ടിലേക്ക് ഉള്‍പ്പെടെയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യതയുണ്ട്. കൊച്ചിയിൽ നിന്ന് ഷാ‍ർജയിലേക്ക് പോയ വിമാനം മസ്കറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് പോയ വിമാനം അബുദാബിയിലേക്കും വഴി...

ഞാന്‍ മെഹനാസ് കാപ്പന്‍, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തളക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ മകള്‍; ശ്രദ്ധ നേടി സിദ്ദീഖ് കാപ്പന്റെ മകളുടെ പ്രസംഗം

കോഴിക്കോട്: യു.എ.പി.എ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകളുടെ പ്രസംഗം ശ്രദ്ധ നേടുന്നു. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തന്റെ സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും തന്റെ പിതാവ് സിദ്ദീഖ് കാപ്പനെക്കുറിച്ചും മെഹനാസ് സംസാരിച്ചത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന...

പാലക്കാട് ഷാജഹാന്‍ വധത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം; കൊന്നത് ബി.ജെ.പി അനുഭാവികളെന്ന് എഫ്ഐആർ

പാലക്കാട് :പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് എഫ്ഐആർ. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിൽ. ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. എട്ട് പേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി...

ദേശീയപാതാ നിർമ്മാണത്തിന്‍റെ ദൈനംദിന സ്‍പീഡ് കുറയുന്നു!

നടപ്പുസാമ്പത്തിക വർഷത്തിന്‍റെ ആദ്യ നാലു മാസങ്ങളിൽ ഇന്ത്യയിലെ ദേശീയപാതാ നിർമാണത്തിന്റെ വേഗത കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്രതിദിനം 20.43 കിലോമീറ്ററായി കുറഞ്ഞുവെന്ന് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) കണക്കുകൾ വെളിപ്പെടുത്തുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.   2020-21ൽ രജിസ്റ്റർ ചെയ്‍ത പ്രതിദിന റോഡ് നിർമ്മാണ വേഗത 37 കിലോമീറ്റർ ആണ്. ഈ കണക്കുകളുമായി...

സിപിഎം പ്രവർത്തകന്‍റെ കൊലപാതകം; ആക്രമണം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുക്കം നടത്തുമ്പോള്‍

പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നതിനിടെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പാലക്കാട് നിന്ന് എത്തിയത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ അലങ്കര പണികൾക്കിടെയാണ് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം

പാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ...

സർക്കാരിന് ധൂർത്തും ധാരാളിത്തവും, മുന്നണി മധ്യവർഗത്തിന് പിന്നാലെ: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ വിമർശനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ധൂർത്തെന്ന് സി പി ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലാണ് സർക്കാരിനും മുന്നണിക്കുമെതിരായ വിമർശനം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിനും, ധാരാളിത്തത്തിനും കുറവില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. അടിസ്ഥാന വർഗ്ഗത്തെ വിട്ട് മധ്യവർഗ്ഗത്തിന് പിന്നാലെ പായുകയാണ് മുന്നണിയും സർക്കാരുമെന്നാണ് മറ്റൊരു വിമർശനം....

നെഹ്രുവിനെ തള്ളി, സവര്‍ക്കറെ ഉള്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരിന്റെ സ്വാതന്ത്ര്യവാര്‍ഷികാഘോഷ പരസ്യം

കോഴിക്കോട്: സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തില്‍ ജവഹര്‍ലാന്‍ നെഹ്രുവിനെ ഒഴിവാക്കി. വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ വക പരസ്യത്തില്‍നിന്നാണ് നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയത്. പകരം സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, വല്ലഭായി പട്ടേല്‍, ഭഗത് സിങ്, സവര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളാണ് മുകളില്‍. താഴെ ലാലാ ലജ്പത് റായി, ബാലഗംഗാധര തിലകന്‍, ബിപിന്‍...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img