തിരുവനന്തപുരം; മുന്‍ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ കെടി ജലീലിനെക്കുറിച്ച് നടത്തിയ ആത്മഗതം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു പരാമര്‍ശം. ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്നായിരുന്നു പരമാര്‍ശം.ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ജലില്‍ ഇടക്ക് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴങ്ങിക്കൊണ്ടായിരുന്നു ഈ ആത്മഗതം.
പരാമര്‍ശം വൈറലായതോടെ കെ കെ...
ന്യൂഡല്‍ഹി: മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
വിവാഹശേഷം പെണ്‍കുട്ടിക്ക് ഭർത്താവിനൊപ്പം കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷം ഭർത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റര്‍...
തിരുവനന്തപുരം: വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആര്‍ എസ് എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല കോടതിയാണ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
മുന്‍ മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രക്ക് പിന്നാലെ ജലീല്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. ജമ്മുവും...
അഗര്‍തല: കഞ്ചാവുമായി ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍. കമാല്‍പൂരിലേക്കുള്ള യാത്രാമധ്യേ ധലായ് ജില്ലയില്‍ വെച്ചാണ് മംഗള്‍ ദേബര്‍മയുടെ വാഹനത്തില്‍ നിന്ന് 400കിലോഗ്രാം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ ത്രിപുര പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേബര്‍മയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തെങ്കിലും രാത്രിയോടെ വിട്ടയക്കുകയായിരുന്നു. തനിക്ക് ഇതില്‍ പങ്കില്ലെന്നും യാതൊരു അറിവുമില്ലെന്നും ബിജെപി ഉപാധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍...
ആദ്യം അതൊരു വാട്ട്സാപ്പ് ഗ്രൂപ്പായിരുന്നു. പിന്നീടത് വളര്‍ന്ന് ഗ്രൂപ്പുകളായി മാറി. പിന്നെ ആ ഗ്രൂപ്പുകള്‍ ചേര്‍ന്ന്, ഒരു അന്താരാഷ്ട്ര കമ്പനിയായി മാറി. മാസംതോറും ലക്ഷങ്ങള്‍ വരുമാനം നേടുന്ന ഒരു നൂതന സംരംഭം. അതാണ് എറണാകുളത്തു നിന്നും ഉയര്‍ന്നു വന്ന 'ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്'.
അവിശ്വസനീയമായ ഈ കഥയിപ്പോള്‍ യാഥാര്‍ത്ഥ്യമാണ്. അതിന്റെ സ്ഥാപകര്‍ക്ക് അതിനെക്കുറിച്ച് ഏറെ...
ദില്ലി: ഐഫോൺ 14 സീരീസ് ആപ്പിൾ സെപ്തംബറില്‍ പുറത്തിറക്കാന്‍ ഇരിക്കുകയാണ്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ലോഞ്ചുകളിൽ ഒന്നാണ് ഇതെന്ന് പറയാം. അതേസമയം, നിരവധി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഐഫോൺ 14 സീരീസ് ലോഞ്ചിന് മുന്നോടിയായി ഐഫോണിന്റെ പ്രധാന മോഡലുകളിൽ കിഴിവ് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും സംയോജിപ്പിച്ച്,...
മല്ലപ്പള്ളി: മല്ലപ്പള്ളി പനവേലിൽ വീട്ടിൽ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷം കുടുംബാംഗങ്ങൾ ചേർന്ന് എടുത്ത ഒരു ചിത്രത്തെ ചൊല്ലിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. " വൃദ്ധ മാതാവിന്റെ മരണത്തിൽ സന്തോഷിക്കുന്നവർ " എന്നു വരെ പറഞ്ഞാണ് നവമാധ്യമങ്ങളിലെ പരിഹാസം. എന്നാൽ നവ മാധ്യമങ്ങളിലെ വിമർശനങ്ങളെ അവഗണിക്കുകയാണ് പനവേലിൽ കുടുംബാംഗങ്ങൾ. മരിച്ച മറിയാമ്മയുടെ...
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കർണാടക ബിജെപി എംഎൽഎയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗോഷാമഹൽ എംഎൽഎ ടി രാജാ സിങ്ങിനെതിരെയാണ് നടപടി.
പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ 10 ദിവസത്തിനകം അറിയിക്കണമെന്നും ദേശീയ അച്ചടക്കസമിതി മെംബര്‍ സെക്രട്ടറി ഒ.എം പഥക് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
പരാമര്‍ശം പാര്‍ട്ടിയുടെ 15ാം ചട്ടത്തിന്റെയും പാര്‍ട്ടി...
സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
നാളെയും പന്ത്രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് നാളെ മുതല്‍ രണ്ട് ദിവസം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
വെള്ളിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഉന്തും തള്ളും. സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി, ജാഥാ...