Thursday, November 13, 2025

Latest news

ചരിത്രത്തിലെ ഏറ്റവും മികച്ചവയിലൊന്ന്; ഈ ക്യാച്ച് കണ്ടാല്‍ ജീവിതം ധന്യം- വീഡിയോ

ലണ്ടന്‍: വിസ്‌മയ ബാറ്റിംഗിനെയും ബൗളിംഗ് പ്രകടനങ്ങളേയും വരെ പിന്തള്ളുന്ന ചില വണ്ടര്‍ ക്യാച്ചുകള്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പിറവിയെടുക്കാറുണ്ട്. അത്തരമൊരു ലോകോത്തര ക്യാച്ച് പിറന്നിരിക്കുകയാണ് റോയല്‍ ലണ്ടന്‍ കപ്പില്‍. ഓസീസ് യുവതാരം മാറ്റ് റെന്‍ഷോയാണ് ഈ ക്യാച്ചെടുത്തത്. റോയല്‍ ലണ്ടന്‍ കപ്പില്‍ സറേയ്‌ക്കെതിരായ മത്സരത്തില്‍ സോമെർസെറ്റിന് വേണ്ടിയായിരുന്നു 26കാരനായ ക്യാപ്റ്റന്‍ മാറ്റ് റെന്‍ഷോയുടെ ഫീല്‍ഡിംഗ് പ്രകടനം. അല്‍ഡ്രിഡ്‌ജിന്‍റെ പന്തില്‍...

ക്ലീൻ കാസർകോട്: പോലീസ് നടപടി ശക്തമാക്കിയതോടെ ജില്ലയിലെ ജയിലുകൾ നിറഞ്ഞു

കാസർകോട് : ക്ലീൻ കാസർകോടിന്റെ ഭാഗമായി പോലീസ് നടപടി ശക്തമാക്കിയതോടെ ജില്ലയിലെ ജയിലുകൾ നിറഞ്ഞു. ജില്ലയിൽനിന്ന് തടവുകാരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിത്തുടങ്ങി. പരിധിക്കും മുകളിൽ ആയതിനാൽ ബുധനാഴ്ച കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽനിന്ന് 10 തടവുകാരെ കണ്ണൂരിലേക്ക് മാറ്റി. പോലീസ് മയക്കുമരുന്നുവേട്ട ശക്തമാക്കിയതോടെയാണ് ജയിലുകളിൽ നിൽക്കാനും ഇരിക്കാനും സ്ഥലമില്ലാതായത്. മയക്കുമരുന്ന് (എൻ.ഡി.പി.എസ്.) കേസിലെ പ്രതികൾ ആറുമാസം റിമാൻഡ്...

വൈദ്യുതിയിൽ ഷോക്ക് മാസം തോറും, ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം

തിരുവനന്തപുരം : ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി. വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്രസരണ ചാർജ്, വൈദ്യുതി വാങ്ങുന്നതിലെ...

കോവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്‌ക് കര്‍ശനമാക്കി ഡിജിസിഎ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎയുടെ നിര്‍ദേശം. വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കല്‍ അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് വിമാന കമ്പനികള്‍ ഉറപ്പുവരുത്തണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വിമാന കമ്പനികളോട് ഡിജിസിഎ നിര്‍ദേശിച്ചു. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍...

കണ്ണൂരിലിറങ്ങി കളി തുടങ്ങി ഗവര്‍ണര്‍; ഞെട്ടിത്തെറിച്ച് സര്‍ക്കാരും സി.പി.എമ്മും, അടുത്ത നീക്കങ്ങളിലേക്ക് ഉറ്റുനോക്കി കേരളം

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടിയിലൂടെ വഴി തുറക്കുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക്. ഗവര്‍ണറും സര്‍ക്കാരും തുറന്ന പോരു തുടങ്ങിയിട്ടു കാലങ്ങളായി. ഇടക്കൊന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വജനപക്ഷപാതത്തിനെതിരേയാണ് ഇപ്പോള്‍ ഗവര്‍ണര്‍ വാളെടുത്തത്. ഇത്തരം സ്വജനപക്ഷപാതം താന്‍ അനുവദിക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് അരമണിക്കൂറിനുള്ളില്‍...

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരൊറ്റ ചാർജർ; യോഗം വിളിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ എന്ന നയം സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മൊബൈൽ മുതൽ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വരെ ഒരൊറ്റ ചാർജർ ഉപയോഗിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുക. ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ, ലാപ്ടോപ് നിർമ്മാതാക്കൾ, മൊബൈൽ ഫോൺ നിർമ്മാതാക്കൾ എന്നിവർ...

അറ്റകുറ്റപണി ചെയ്ത റോഡ് 6 മാസത്തിൽ തകരുന്നു, 112 റോഡുകളിൽ വിജിലൻസ് പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: റോഡ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്. ഓപ്പറേഷൻ സരൾ റാസ്‍ത എന്ന പേരില്‍ വിജിലന്‍സ് പിഡബ്ല്യുഡി റോഡുകളിലാണ് പരിശോധന നടത്തിയത്. 112 റോഡുകൾ വിജിലന്‍സ് പരിശോധിച്ചു. അറ്റകുറ്റ പണി ചെയ്യുന്ന റോഡുകൾ ആറുമാസം കഴിഞ്ഞാൽ തകരുന്നു. ഗ്യാരന്‍റി പീരീഡ് കഴിഞ്ഞാൽ വീണ്ടും കരാർ നൽകാൻ പിഡബ്ല്യുഡി എഞ്ചിനീയർമാർ ശുപാർശ ചെയ്യുകയാണെന്നും വിജിലന്‍സ് കണ്ടെത്തല്‍.  റോഡുകളിലെ കുണ്ടും...

ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ക്ക് വിശ്വഹിന്ദു പരിഷത്തിലും സ്വീകരണം; മോദി ചെയ്യുന്നത് രാജ്യം കാണുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വീകരണം നല്‍കി വിശ്വ ഹിന്ദു പരിഷത്ത്. പ്രതികള്‍ മാലയിട്ടിരിക്കുന്ന ചിത്രങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. ജയില്‍ മോചിതരായ പ്രതികള്‍ക്ക് മധുരം നല്‍കി സ്വീകരിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് വി.എച്ച്.പി ഓഫീസിലും സ്വീകരണം നല്‍കിയത്. ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കീസ് ബാനു എന്ന ഗര്‍ഭിണിയായ സ്ത്രീയെ പ്രതികള്‍ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്....

‘ഇനി ഒരുപാട് ലഗേജ് വേണ്ട’; അധിക ലഗേജിന്റെ നിരക്കു കൂട്ടി ഇന്ത്യൻ റെയിൽവേ

ട്രെയിന്‍ യാത്രയ്ക്കിടെ ഇനി കൂടുതല്‍ ലഗേജ് വേണ്ട. അങ്ങനെയുണ്ടെങ്കില്‍, അത് ലഗേജ് വാനില്‍ ബുക്ക് ചെയ്യുക. ലെസ് ലെഗ്ഗേജ് മോര്‍ കംഫര്‍ട്ട് എന്നാണ് യാത്രകളില്‍ ഓര്‍മ്മിക്കേണ്ടത്. ഇതു കരുതിയാവണം ഇന്ത്യന്‍ റെയില്‍വേ പുതിയ ലഗേജ് നിയമങ്ങള്‍ പ്രഖ്യാപിച്ചു. യാത്രയ്ക്കിടെ അധിക ബാഗേജ് കൊണ്ടുപോകുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടിവരും. അതിനാല്‍ ട്രെയിന്‍ യാത്രക്കാര്‍ ഇനിമുതല്‍ ലഗേജ്...

ബന്തിയോട് അടുക്കയില്‍ വീട്ടില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി; വീട്ടമ്മക്കെതിരെ കേസ്

ബന്തിയോട്: നാല് കിലോ കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചതിന് വീട്ടമ്മക്കെതിരെ കേസ്. ബന്തിയോട് അടുക്കയിലെ സുഹ്‌റാബിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് സുഹ്‌റാബിയുടെ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്....
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img