ന്യൂഡൽഹി: റോഡിലെ കുഴികൾ മൂലം ഉണ്ടാക്കുന്ന അപകടങ്ങളെത്തുടർന്ന് രാജ്യത്ത് പ്രതിവർഷം ശരാശരി 2300 പേർക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ 2016 മുതൽ 2020 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ലെ കണക്ക് ഇതുവരെയും കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇതിനിടെ ദേശീയപാതയിലെ കുഴികളും, ശോചനീയാവസ്ഥയും അധികൃതരെ അറിയിക്കുന്നതിന്...
ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി കേന്ദ്രം. ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. മൊബൈൽ ഫോണിലൂടെയുള്ള പണമിടപാടുകൾക്ക് ഫീ ഈടാക്കാൻ നിർദേശിച്ചുകൊണ്ട് ആർ.ബി.ഐ ഡിസ്‌കഷൻ പേപ്പർ പുറത്തിറക്കിയിരുന്നു.
പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദവും രാജ്യത്തെ സമ്പദ്ഘടനയുടെ ഉൽപാദനക്ഷമത കൂട്ടുന്നതുമായ ഡിജിറ്റൽ പൊതുനന്മയാണ് യു.പി.ഐ...
ബെംഗളൂരു: വിചാരണ നേരിടുന്ന കൊലക്കേസ് പ്രതിക്ക് ലോഡ്ജിൽ കാമുകിക്കൊപ്പം സമയം ചെലവഴിക്കാൻ സൗകര്യം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കർണാടകയിലെ ധാർവാഡയിലാണ് സംഭവം. കൊലപാതക കേസിൽ നിലവിൽ വിചാരണ നേരിടുന്ന ബച്ചാ ഖാനാണ് കാമുകിക്കൊപ്പം ലോഡ്ജിൽ ചെലവിടാൻ പൊലീസ് അനുവദിച്ചത്. കൊലക്കേസ് പ്രതിക്ക് വേണ്ടി പൊലീസ് ലോഡ്ജിന് പുറത്ത് കാവൽ നിന്നതായും ഇന്ത്യൻ എക്‌സ്പ്രസ്...
മാണ്ഡ്യ: ആര്‍എസ്എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി അന്‍പതു ലക്ഷം രൂപ തട്ടിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ആര്‍എസ്എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടി നല്‍കിയ പരാതിയില്‍ സല്‍മ ബാനുവിനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് ഷെട്ടി. ഷെട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ചിത്രങ്ങള്‍...
ദില്ലി: 5ജി സേവനങ്ങൾ അധികം വൈകാതെ തന്നെ ഇന്ത്യയിൽ ആരംഭിക്കും. എയര്‍ടെല്‍ സെപ്തംബർ തുടക്കത്തോടെ അവരുടെ 5ജി സേവനങ്ങൾ തുടങ്ങുമെന്നാണ് റിപ്പോർട്ട്. 4ജിയെക്കാൾ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. പക്ഷേ 5ജി സപ്പോർട്ട് ചെയ്യുന്നവയിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത്...
തിരുവനന്തപുരം: റെയിൽവേ ട്രാക്കിലൂടെ ആത്മഹത്യ ചെയ്യാനൊരുങ്ങി നടന്ന യുവതിയെ ട്രെയിനിനു മുന്നിൽനിന്ന് സാഹസീകമായി രക്ഷപ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിലെ റെയില്‍വേ ട്രാക്കിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നു മണിയോടെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. വീട്ടില്‍ നിന്നും ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു മണ്ണന്തല സ്വദേശിനിയായ യുവതി ....
സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വിവിധ ആപ്പുകളിലാണെന്ന് റിപ്പോർട്ട്. ചില രാജ്യങ്ങളിലെ സ്മാർട് ഫോൺ ഉപയോക്താക്കൾ ഏകദേശം 5.7 മണിക്കൂർ വരെ ആപ്പുകളിൽ ചെലവഴിക്കുന്നുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കളെല്ലാവരും തന്നെ ദിവസം നാല് മണിക്കൂറോ അതിൽ കൂടുതലോ ആപ്പുകളിൽ ചെലവഴിക്കുന്നവരാണെന്ന് കണ്ടെത്തി.
ഇന്തൊനേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾ മൊബൈലിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38080 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ്...
ന്യൂദല്‍ഹി: പശുവിനെ കൊന്നവരെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത മുന്‍ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജക്കെതിരെ കേസ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അല്‍വാര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ ട്രാക്ടര്‍ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് രാജസ്ഥാനില്‍ യുവാവിനെ ആള്‍ക്കൂട്ടം...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...