Thursday, November 13, 2025

Latest news

ടോൾ പ്ലാസകൾ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ, പകരം വേറെ സംവിധാനം

ദില്ലി: രാജ്യത്തെ ദേശീയ പാതകലെ ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോ​ഗിച്ച് ടോൾ പിരിയ്ക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന. നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്ത് വാഹന ഉടമകളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടോൾ എടുക്കുകയും ചെയ്യും.  പരീക്ഷണാടിസ്ഥാനത്തിൽ പൈലറ്റ് പദ്ധതി നടക്കുകയാണെന്നും ഇതിനായി...

‘ജലീലിന്റെ പരാമര്‍ശത്തിന് പിന്നില്‍ കലാപ ഉദ്ദേശം’; 153 ബി ചുമത്തി എഫ്ഐആര്‍

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കീഴ് വാഴ്പൂര് പൊലീസ്. 153 ബി. ഐ.പി.സി പ്രകാരമാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശ്യത്തോട് കൂടിയാണെന്ന് എഫ്‌ഐആറിലുണ്ട് . എഴുമറ്റൂര്‍ സ്വദേശി അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയില്‍ ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ ഉപ്പള യൂണിറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള: ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ ഉപ്പള യൂണിറ്റ്ന് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി ഹനീഫ് ഗോൾഡ് കിങ്‌നെയും ജനറൽ സെക്രട്ടറിയായി പി.എം സലീമിനെയും(അറ്റ്ലസ്) ട്രഷററായി ഫൈൻ ഗോൾഡ് യൂസഫിനെയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് ശിവറാം പകള കൃതി ജ്വല്ലറി, ജോയിൻ സെക്രട്ടറി സത്താർ റൂബി ഗോൾഡ്. ഉപ്പള...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; കാസറഗോഡ് ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ജാഗ്രതയും വർധിക്കുകയാണ്. ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇതിനൊപ്പം എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന വിമാനസര്‍വീസ് വേണമെന്ന് മഞ്ഞളാംകുഴി അലി; ഇത്രയും അബദ്ധ ചോദ്യം ചോദിക്കാന്‍ എങ്ങനെ സാധിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ ജില്ലകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വീസ് വേണമെന്ന് മുസ്ലീം ലീഗ് എംഎല്‍എ മഞ്ഞളാംകുഴി അലി. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെയായിരുന്നു ജില്ലകളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസ് സര്‍ക്കാര്‍ പരിഗണിക്കുമോയെന്ന് മഞ്ഞളാംകുഴി അലി ചോദിച്ചത്. 'സില്‍വര്‍ലൈന്‍ പദ്ധതി ഒരുപാട് നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ. കാര്‍ഷികോത്പാദനം നഷ്ടപ്പെടും, പലഭൂഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും, അന്തരീക്ഷ, വായു മലിനീകരണങ്ങള്‍ മുതലായവ...

‘ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും’ കെ ടി ജലീലിനെതിരെ നിയമസഭയില്‍ കെകെ ശൈലജയുടെ ആത്മഗതം

തിരുവനന്തപുരം; മുന്‍ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ കെടി ജലീലിനെക്കുറിച്ച് നടത്തിയ ആത്മഗതം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു പരാമര്‍ശം. ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്നായിരുന്നു പരമാര്‍ശം.ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ജലില്‍ ഇടക്ക് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴങ്ങിക്കൊണ്ടായിരുന്നു ഈ ആത്മഗതം. പരാമര്‍ശം വൈറലായതോടെ കെ കെ...

18 തികഞ്ഞില്ലെങ്കിലും മുസ്ലിം നിയമപ്രകാരം വിവാഹമാകാം, ഭര്‍ത്താവിനെതിരെ പോക്‌സോ പാടില്ല- ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വിവാഹശേഷം പെണ്‍കുട്ടിക്ക് ഭർത്താവിനൊപ്പം കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷം ഭർത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റര്‍...

ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍

ഹൊസങ്കടി: ഹൊസങ്കടിയില്‍ ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മഞ്ചേശ്വരം മജിബയലിലെ ലക്ഷ്മീശ (40)യെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജ്, മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് കുമാര്‍, എസ്.ഐ എന്‍.അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നുച്ചയോടെ അറസ്റ്റുചെയ്തത്. ആഗസ്ത് 20ന് പുലര്‍ച്ചെയാണ് ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിന്റെ വാതിലുകളുടെ പൂട്ട് തകര്‍ത്താണ്...

വിവാദ കശ്മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആര്‍ എസ് എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല കോടതിയാണ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. മുന്‍ മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രക്ക് പിന്നാലെ ജലീല്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. ജമ്മുവും...

400 കിലോ കഞ്ചാവുമായി ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍; ആരോ കൊണ്ടുവെച്ചതെന്ന് വിശദീകരണം

അഗര്‍തല: കഞ്ചാവുമായി ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍. കമാല്‍പൂരിലേക്കുള്ള യാത്രാമധ്യേ ധലായ് ജില്ലയില്‍ വെച്ചാണ് മംഗള്‍ ദേബര്‍മയുടെ വാഹനത്തില്‍ നിന്ന് 400കിലോഗ്രാം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ ത്രിപുര പൊലീസ് അന്വേഷണം ആരംഭിച്ചു. ദേബര്‍മയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തെങ്കിലും രാത്രിയോടെ വിട്ടയക്കുകയായിരുന്നു. തനിക്ക് ഇതില്‍ പങ്കില്ലെന്നും യാതൊരു അറിവുമില്ലെന്നും ബിജെപി ഉപാധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img