Thursday, November 13, 2025

Latest news

രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന്  എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. "5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ...

‘വിവാഹ മോചനത്തിനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള അവകാശമടക്കം തടയാനാകില്ല’; ഹൈക്കോടതി

കൊച്ചി: മുസ്ലിം വ്യക്തി നിയമമനുസരിച്ച് വിവാഹ മോചനത്തിനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള ഭർത്താക്കൻമാരുടെ അവകാശമടക്കം തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമ പ്രകാരമുള്ള നടപടികൾ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാൽ അതിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലന്നാണ് ഉത്തരവ്. ഭർത്താവിൻ്റെ ത്വലാഖ് തടയണമെന്ന ഭാര്യയുടെ ആവശ്യം അനുവദിച്ച കുടുംബ കോടതി ഉത്തരവുകൾ ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലീം യുവാവ്...

റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം പുനരാരംഭിച്ചു

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മാറ്റിവെച്ചിരുന്ന അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചു. കേസിലെ പ്രതികളായ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു, കേളുഗുഡ്ഡെയിലെ നിതിന്‍കുമാര്‍, അജേഷ് എന്നിവരെ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും ഹാജരാവുകയും വാദപ്രതിവാദങ്ങള്‍ നടത്തുകയും...

41 ലക്ഷം സന്ദര്‍ശകര്‍; ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ്

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ്. ആഗസ്റ്റിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 41 ലക്ഷം സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ് ദുബായ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 34 ലക്ഷം യാത്രക്കാരാണ് ഇത്തവണ ഹീത്രുവില്‍ എത്തിയത്. ആംസ്റ്റര്‍ഡാം, പാരിസ്, ഇസ്താംബൂള്‍, ഫ്രാങ്ക്ഫര്‍ട്ട്, ദോഹ ലണ്ടനിലെ ഗാറ്റ്‌വിക്ക്, സിംഗപ്പൂര്‍, മഡ്രിഡ്...

ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ 4,000 മഹല്ലുകളില്‍ ബോധവത്കരണം നടത്താനൊരുങ്ങി സമസ്ത

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ പ്രചരണം ശക്തമാക്കാനൊരുങ്ങി സമസ്ത. 4000 മഹല്ലുകളില്‍ ബോധവത്കരണം ശക്തമാക്കാനാണ് സമസ്തയുടെ തീരുമാനം. തിരുത്തേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. കുടുംബശ്രി പ്രവര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ കൈപുസ്തകത്തിലും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി ആശങ്കയോടെയാണ് സമസ്ത കാണുന്നത്. ഇതിനെതിരെ ബോധവല്‍ക്കണം സംഘടിപ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുമായി...

തല പോയാലും താന്‍ ആരെയും ‘ കൊയപ്പത്തിലാക്കില്ലന്ന്’ ശൈലജ ടീച്ചര്ക്ക് മറുപടിയായി കെ ടി ജലീല്‍

തല പോയാലും താന്‍ ആരെയും കുഴപ്പത്തിലാക്കില്ലന്ന് കെ ടി ജലീല്‍. കെ കെ ശൈലജയുടെ ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്ന നിയമസഭയിലെ പരാമര്‍ശത്തിനെതിരെയുള്ള മറുപടിയായിട്ടാണ് കെ ടി ജലീല്‍ ഇങ്ങനെ പറഞ്ഞത്.ചൊവ്വാഴ്ച നിയമസഭയില്‍ ശൈലജ ടീച്ചര്‍ പ്രസംഗിക്കുന്നതിനിടെ സ്പീക്കറോട് സംസാരിക്കാന്‍ അവസരം തേടിയ ജലീലിനെതിരെ മൈക്ക് ഓണാണെന്ന കാര്യം മറന്ന് ‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കുമോ’...

ഉല്ലാസയാത്രയ്ക്ക് പോകുമ്പോള്‍ ലൊക്കേഷന്‍ പങ്കുവെയ്ക്കരുത്, സൗജന്യ വൈഫൈ വേണ്ട’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഉല്ലാസയാത്ര പോകുന്നവര്‍ക്ക് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹത്തില്‍ സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളാ പൊലീസിന്റെ ഫെയ് സ് ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഹാക്കിംഗ് & സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്. യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാതിരിക്കുക എന്നതാണ് ആദ്യത്തെ മുന്നറിയിപ്പ്. യാത്രാവിവരങ്ങളെ സംബന്ധിച്ച...

എം.എസ്.എഫ് നഖ്‌ഷേഖഥം; വോർക്കാടി പഞ്ചായത്തിൽ നിന്ന് 250 പ്രതിനിധികളെ പങ്കെടുപ്പിക്കും

വോർക്കാടി: മഞ്ചേശ്വരം മണ്ഡലം എം.സ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന യൂണിറ്റ് സംഗമങ്ങളുടെ ഭാഗമായി അടുത്ത മാസം സെപ്റ്റംബർ നാലിന് മൊർത്തണ എ .എച്ച് പാലസിൽ നടക്കുന്ന നഖ്‌ഷേഖഥം സമാപന സമ്മേളനത്തിൽ വോർക്കാടി പഞ്ചായത്തിൽ നിന്നും 250 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ വോർക്കാടി പഞ്ചായത്ത്‌ മുസ്ലീം ലീഗ്,യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത യോഗം തീരുമാനിച്ചു യൂത്ത് ലീഗ് പഞ്ചായത്ത്...

ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി: ഒടുവില്‍ സമീപന രേഖയുടെ കരടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍; ‘ലിംഗസമത്വ’ത്തിന് പകരം ‘ലിംഗനീതി’ എന്നാക്കി , ‘ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഇരിപ്പിട’വും നീക്കി

തിരുവനന്തപുരം: ഒടുവില്‍ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചക്കുള്ള രേഖയില്‍നിന്ന് സ്‌കൂളുകളിലെ ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത ഇരിപ്പിടം ഉള്‍പ്പെടെ വിവാദ ഭാഗങ്ങള്‍ നീക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ‘ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന ചര്‍ച്ചക്കുള്ള വിഷയ മേഖല ‘ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന രൂപത്തില്‍ ഭേദഗതി വരുത്തിയാണ് അന്തിമ രേഖ പ്രസിദ്ധീകരിച്ചത്. ‘ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഇരിപ്പിടം എന്നതും പാഠ്യപദ്ധതി ചര്‍ച്ചാ...

ശരീരം മുഴുവൻ ഇടിച്ചു ചതച്ചു, പുറം കടിച്ചു മുറിച്ചു; മലപ്പുറത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ ഷൈലേഷാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഷന് വിധേയമായത്. ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട യുവതിക്ക് സാരമായ പരിക്കുണ്ട്. അമ്മ ബോധരഹിതയായ വിവരം ഇവരുടെ കുട്ടിയാണ് ഫോണിലൂടെ യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. വിളിച്ചിട്ടും അമ്മ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img