ഗുരുഗ്രാം: കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി പ്രചരണത്തിനിറിങ്ങി സീ ടി.വി സ്ഥാപകൻ സുഭാഷ് ചന്ദ്ര. കോൺഗ്രസ് സ്ഥാനാർഥി ചന്ദർ പ്രകാശിന് വേണ്ടിയാണ് സുഭാഷ് ചന്ദ്ര രംഗത്തിറങ്ങിയത്. ഏറെ പ്രാധാന്യമുള്ള ഹരിയാണയിലെ ആദംപുർ മണ്ഡലത്തിലാണ് പ്രമുഖ വ്യവസായി കോൺഗ്രസിനായി രംഗത്തിറിങ്ങിയിരിക്കുന്നത്. ബി.ജെ.പി പിന്തുണയോടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സുഭാഷ് ചന്ദ്ര. സംഭവമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബിജെപി ക്യാമ്പുകൾ.
മുതിർന്ന ബി.ജെ.പി നേതാവ്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ലേലത്തിന് മുന്നോടിയായി, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇതുവരെ നിലനിര്‍ത്തലുകളെ കുറിച്ച് ഫ്രാഞ്ചൈസികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും, ടീമുകളുടെ മുന്‍ഗണനകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. റൈറ്റ് ടു മാച്ച് ഉള്‍പ്പെടെ, നിലവിലുള്ള സ്‌ക്വാഡുകളില്‍ നിന്ന് 6 ലധികം കളിക്കാരെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികളെ ബിസിസിഐ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല....
ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് വിധി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഗവർണരുടെ നിർദേശം ചോദ്യംചെയ്തുള്ള ഹരജിയാണ് ഹൈക്കോടതി തള്ളിയത്. താൻ പ്രതിയോ...
ബെംഗളൂരു: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ തിരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തിരച്ചിലിനാവശ്യമായ പണം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംഎൽഎ ഫണ്ടിൽ നിന്നും പണം സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാന പോയിന്റുകളിലെല്ലാം തിരച്ചിൽ നടത്തുകയാണ് പ്രധാന ഉദ്ദേശ്യം. നാലാം പോയിന്റിൽ തിരച്ചിൽ നടത്തിയിരുന്നു. ജനറൽ ക്യാപ്റ്റനും ഇവിടെ എത്തിയിട്ടുണ്ട്. വ്യക്തമായ...
ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645ഓളം പേര്‍ക്ക് പരുക്കേറ്റെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനില്‍ ഇസ്രയേല്‍...
ഡാകർ(സെനഗൽ): തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടെത്തിയത് അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങൾ. സെനഗൽ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിലാണ് 30ലേറെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. രാജ്യ തലസ്ഥാനമായ ഡാകറിൽ നിന്ന് 70 കിലോമീറ്റഡ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. മരം കൊണ്ട് നിർമ്മിച്ച ബോട്ട് നാവിക സേനയാണ് തിങ്കളാഴ്ച തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നത്.
മൃതദേഹങ്ങൾ...
ഷാർജ: ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ മത്സരത്തിനിടെ അപൂർവ്വമായൊരു റണ്ണൗട്ടിന് സാക്ഷിയായി ആരാധകർ. അഫ്ഗാൻ താരം റഹ്‌മത്ത് ഷായാണ് സ്വന്തം റണ്ണൗട്ടിന് കാരണക്കാരനായത്. അഫ്ഗാൻ ഇന്നിങ്‌സിലെ ഒൻപതാം ഓവറിലായിരുന്നു സംഭവം. ലുങ്കി എൻഗിഡി എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് റഹ്‌മത്തുള്ള ഗുർബാസ് മിഡ് ഓണിലേക്ക് കളിച്ചു. തനിക്ക് നേരെയെത്തിയ പന്ത് കൈപിടിയിലൊതുക്കാൻ എൻഗിഡിക്കായില്ല. പന്ത് നോൺ സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന...
കാസർകോട് : ഉപ്പള പത്വാടിയിലെ വീട്ടിൽനിന്ന് പിടിച്ച കോടികളുടെ രാസലഹരിയെത്തിച്ചത് ബെംഗളൂരുവിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേസിൽ പ്രതിയായ മഞ്ചേശ്വരം ബായാറിലെ ബാളൂർ വില്ലേജ് പരിധിയിൽപ്പെട്ടയാൾ. പോലീസ് അറസ്റ്റുചെയ്ത അസ്കർ അലി നൽകിയ മൊഴിപ്രകാരമുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. രണ്ടുവർഷം മുൻപ് എൻ.സി.ബി. ലഹരിക്കേസിൽ അറസ്റ്റ് ചെയ്തയാളാണ് രാസലഹരിയുൾപ്പെടെ വലിയ പൊതിയിലെത്തിച്ചത്....
തിരുവനന്തപുരം: ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ട്രാന്‍സ്‌പോര്‍ട് കമ്മിഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ് നടപടി കൂടുതല്‍ സജീവമാക്കിയിരിക്കുന്നത്.
11 ഓണ്‍ലൈന്‍ സേവനങ്ങളാണ് സാരഥി പോര്‍ട്ടലിലെ FCFS സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്നത്. എംവിഡിയുടെ സേവനങ്ങളില്‍ ഭൂരിഭാഗവും...
ദില്ലി: തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആർഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളിൽ സിആർഇസെഡ് 3 എക്ക് കീഴിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധി 200 ൽ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2019...
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...