ദുബൈ: ഫൈനലിന് മുമ്പുള്ള 'പരിശീലന മത്സരം' എന്ന നിലക്കായിരുന്നു ഏഷ്യാകപ്പ് സൂപ്പർഫോറിലെ പാകിസ്താൻ-ശ്രീലങ്ക പോര്. മത്സരത്തിൽ ശ്രീലങ്ക അഞ്ച് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. എന്നാൽ പാകിസ്താൻ നായകൻ ബാബർ അസമും അമ്പയറും തമ്മിലെ ചെറിയൊരു ചാറ്റാണ് കളത്തിന് പുറത്ത് വൈറലായത്. പതിനാറാം ഓവറിലാണ് സംഭവം. സമ്മതമില്ലാതെ ഫീൽഡ് അമ്പയർ മൂന്നാം അമ്പയറോട് റിവ്യൂ തേടിയതാണ്...
സിഡ്നി: ഉപയോക്താക്കളുടെ ബ്രൗസിങ് ടിക് ടോകിന് രഹസ്യമായി നീരിക്ഷിക്കാൻ കഴിയുമെന്ന് ദി ഡെയിലി മെയിൽ. നേരത്തെ ഇൻസ്റ്റഗ്രാമിനെതിരെയും ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നിരുന്നു. ഇന്‍ ആപ്പ് ബ്രൌസര്‍.കോം (InAppBrowser.com) വഴി ആരോപണങ്ങളിലെ കഴമ്പ് പരിശോധിക്കാമെന്നാണ് ദി വെർജ് പറയുന്നത്. ഇൻസ്റ്റഗ്രാമും ടിക്‌ടോകും ഉപയോക്താക്കളുടെ വെബ് പ്രവർത്തനങ്ങള്‍ പിന്തുടരുന്നത് ജാവാസ്‌ക്രിപ്റ്റ് ഉപയോഗിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുൻപൊക്കെ ഏതെങ്കിലും സോഷ്യൽ...
കോഴിക്കോട്: ഓണാവധിക്ക് നാട്ടിലെത്തിയ പ്രവാസികളെ ആശങ്കയിലാക്കി വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു. യുകെയിലേക്ക് രണ്ടിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്. കോഴിക്കോട് നിന്നും യുകെയിലേക്ക് അടുത്തയാഴ്ച 1.25 ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്. കോഴിക്കോട് നിന്നും ദുബൈയിലേക്ക് 45,000 രൂപ മുതല്‍ 56,000 രൂപ വരെയാണ് അടുത്ത ദിവസങ്ങളിലെ ടിക്കറ്റ്...
ലക്നൗ : റെയിൽവെ അപകടങ്ങൾ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിൽഷ പലതും അശ്രദ്ധ കാരണമാകും സംഭവിക്കുന്നത്. റെയിൽവെ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. ഇത്തരത്തിലൊരു അപകടം തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയതിന്റെ ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ ഷിക്കോഹാബാദ് സ്‌റ്റേഷനിൽ റെയിൽവേ പാളം മുറിച്ചുകടക്കുകയായിരുന്ന യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റിയാണ് റെയിൽവേ ജീവനക്കാരൻ രക്ഷപ്പെടുത്തിയത്. സ്റ്റേഷനിൽ...
ബംഗളൂരു: വ്യാജ തോക്ക് കാണിച്ച് കേരളത്തിൽനിന്ന് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ കേരള പൊലീസ് ബംഗളൂരു നഗരത്തിൽവെച്ച് പിടികൂടി. കാസർകോട് സ്വദേശി ബി.എം. ജാഫറാണ് അറസ്റ്റിലായത്. സൗത്ത് ഈസ്റ്റ് ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിൽനിന്ന് മൂന്നംഗ പൊലീസ് ടീമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ കുറത്തിക്കാട് പൊലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം രജിസ്റ്റർ...
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 132 ഗ്രാം 24 കാരറ്റ് സ്വർണവുമായി മലയാളി പിടിയിൽ. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന കാസർകോട് ഹിദായത്ത് നഗറിൽ മർദാലി ഹൗസിൽ മുഹമ്മദ് സിനാൻ (25) ആണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 6,71,880 രൂപ...
എ.കെ.ജി സെന്റര്‍ ആക്രമണക്കേസിൽ നിർണ്ണായക വഴിത്തിരിവ്. എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ബോംബാക്രമണത്തിൽ സൂത്രധാരൻ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് എന്നും പൊലീസിന് തെളിവ് ലഭിച്ചതായി ആണ് വിവരം. പ്രതി സംഭവശേഷം വിദേശത്തേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എകെജി സെന്‍റര്‍ ആക്രമണത്തിലെ സൂത്രധാരന്‍ നിലവിൽ...
കണ്ണൂർ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ ഒരുക്കങ്ങൾ നേരത്തേയാരംഭിച്ച് സി.പി.എം. സംസ്ഥാനത്തെ 20 ലോക്‌സഭാമണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തി പാർട്ടി കമ്മിറ്റികൾ രൂപവത്‌കരിച്ചു. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കിയുള്ള കമ്മിറ്റികളുടെ രൂപവത്‌കരണം നടക്കുന്നു. പഞ്ചായത്ത്-വാർഡ്-ബൂത്ത് അടിസ്ഥാനത്തിലുള്ള കമ്മിറ്റികൾ തുടർന്ന് നിലവിൽവരും. 10 വീടുകളുടെ ചുമതല ഒരു പാർട്ടിയംഗത്തിന് നൽകിയായിരിക്കും ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം.
സംസ്ഥാന കമ്മിറ്റിയംഗങ്ങളാണ് ലോക്‌സഭാ മണ്ഡലം കമ്മിറ്റികളുടെ...
ദില്ലി : ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് ജില്ലകളിൽ വെള്ളിയാഴ്ച വൈകുന്നേരം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേർ മുങ്ങിമരിച്ചു. മഹേന്ദർഗഡിലെ കനാലിൽ നാല് യുവാക്കളാണ് മുങ്ങിമരിച്ചത്. സോനിപത്തിലെ യമുന നദിയിൽ രണ്ട് പേരും മുങ്ങിമരിച്ചു.
ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ഒമ്പത് യുവാക്കൾ മഹേന്ദർഗഡിലെ കനാലിൽ ഒഴുക്കിൽപ്പെട്ടത്. ജില്ലാ ഭരണകൂടം എൻഡിആർഎഫിന്റെ സഹായത്തോടെ...
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ തിങ്കളാഴ്ച വാദംകേൾക്കാനിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി ഉന്നതാധികാര സമിതി ഓൺലൈനിൽ യോഗം ചേർന്നു. അഭിഭാഷകരുമായി ചേർന്ന് കേസ് നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിക്കാൻ അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
കേസ് സംബന്ധിച്ച പുതിയ വിവരങ്ങൾ ദേശീയ...
ആലത്തൂർ: മദ്യപിച്ചയാൾ ഓടിച്ച വാഹനംമൂലമുള്ള അപകടത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കുണ്ടായാൽ ഇനി വധശ്രമക്കേസ് (308-ാം വകുപ്പ്) വരും. ജില്ലയിലെ പോലീസ് ഹൗസ് ഓഫീസർമാർക്ക് ജില്ലാ പോലീസ് മേധാവി...