പൊന്നാനി: ദേശീയപാത നിര്‍മ്മാണത്തിനായി ഖബര്‍സ്ഥാനുകള്‍ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റിയുടെ മാതൃക. 314 ഖബറുകളാണ് പൊളിച്ചുമാറ്റിയത്. നിറഞ്ഞ കൈയ്യടികളാണ് സോഷ്യല്‍ മീഡിയയില്‍. നിരവധിയാളുകളാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്.
ദേശീയ പാതക്കായി പാലപ്പെട്ടി ബദര്‍പള്ളി ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ഈ ഭാഗത്തുണ്ടായിരുന്ന 314 ഖബറുകളാണ് പൊളിച്ചുനീക്കിയത്. പതിനഞ്ച് വര്‍ഷം മുതല്‍ 50...
തിരുവനന്തപുരം∙ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ട തീരുമാനം റദ്ദാക്കും. ഇതിനായി പാസാക്കിയ നിയമം പിൻവലിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനം എടുത്തു. പിഎസ്‌സിക്കു പകരം പുതിയൊരു സംവിധാനത്തിലൂടെയാകും നിയമനം. അപേക്ഷ പരിഗണിക്കാൻ ഓരോ വർഷവും ഇന്റർവ്യൂ ബോർഡിനെ വയ്ക്കുന്നത് പരിഗണിക്കും. ഇതിനായി വ്യാഴാഴ്ച നിയമസഭയിൽ ബിൽ അവതരിപ്പിക്കും.
നാളെ സഭയിൽ ബിൽ ഔട്ട് ഓഫ്...
നടന്‍ ജോജു ജോര്‍ജ്ജിനെ കോണ്‍ഗ്രസ് നേതാക്കള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന കുറ്റം ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ വഴി തടഞ്ഞുവെന്ന കുറ്റം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.
ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞ നവംബറില്‍ എറണാകുളത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത വഴി തടയല്‍ സമരത്തിനിടയില്‍ പെട്ടുപോയ നടന്‍ ജോജു ജോര്‍ജ്ജും അവിടെയുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ...
കല്‍പ്പറ്റ: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങളില്‍ രൂപം മാറ്റം വരുത്തി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തുന്നതിന് പുറമേ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ, വാഹന നിയമങ്ങള്‍, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
വിദ്യാഭ്യാസ...
തിരൂര്‍: സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി വഫാത്തായി. 82 വയസായിരുന്നു. മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകനാണ്. 1941 മാര്‍ച്ച് 10ന് ജനനം. 30 വര്‍ഷത്തോളം മലേഷ്യയില്‍ സേവനം ചെയ്തു. 90ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (എ.ഐ) ക്യാമറകളും ട്രാഫിക് സിഗ്‌നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726...
മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന വെല്ലുവിളിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. 1921ലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്‍മാറമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ വിദ്വേഷ...
മംഗളൂരു: ഹിന്ദു മതത്തിൽപെട്ട വിദ്യാർഥിനിയുമായി കോളജ് കാമ്പസിൽ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് പരാതി. സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വർഷ വിദ്യാർഥിയും ജാൽസൂർ സ്വദേശിയുമായ പൈഞ്ചാർ വീട്ടിൽ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.
കോളജിലെ വിദ്യാർഥിയായ പെൺകുട്ടിയോട് സനിഫ് ഏറെനേരം...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...