റിയാദ്: രാജ്യത്തെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയിൽ സഊദി സുരക്ഷാ അധികാരികൾ പിടികൂടിയത് 47 ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകൾ. കള്ളക്കടത്തിൽ ഉൾപ്പെട്ട എട്ട് വിദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പോർട്ടിലേക്ക് വൻതോതിൽ മയക്കുമരുന്ന് ശേഖരം കടത്തുകയും പിന്നീട് ഒരു ഗോഡൗണിലേക്ക് എത്തിക്കുകയയുമായിരുന്നെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു....
ദില്ലി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. വ്യാജ കറൻസി കേസിലാണ് നടപടി. ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന , മേമൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവുമാണ്...
തിരുവനന്തപുരം: കള്ളനെന്ന് കരുതി കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാനക്കാരന് രക്ഷകരായി പേട്ട പൊലീസ്. 25നാണ് സംഭവങ്ങളുടെ തുടക്കം. 25ന് വൈകിട്ട് മൂന്നിന് പേട്ട മുത്തുമാരിയമ്മൻ കോവിലിന് സമീപം തറയിൽ ഹൗസെന്ന വീട്ടിൽ അന്യസംസ്ഥാനക്കാരൻ ഗേറ്റ് ചാടിക്കടന്നെന്നും വീട്ടമ്മ ബഹളം വച്ചതോടെ ഇയാൾ രക്ഷപ്പെട്ടെന്നുമുള്ള വിവരം പേട്ട സ്റ്റേഷനിലെത്തി. പൊലീസ് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. വൈകിട്ട് നാലോടെ...
കണ്ണൂരില്‍ തമിഴ്‌നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട്ടുകാരി മലര്‍ എന്നിവരെ അറസ്റ്റ് ചെയ്യും. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു.
ശനിയാഴ്ചയാണ് ജോലി വാഗ്ദാനം നല്‍കി 32-കാരിയായ യുവതിയെ പീഡിപ്പിച്ചത്.ബന്ധുവായ മലരിന്റെ ചാലയിലെ വീട്ടിലാണ് ജോലി അന്വേഷിച്ച് എത്തിയ യുവതി താമസിച്ചിരുന്നത്. വേറെ വീട്ടില്‍ താമസിക്കാമെന്നും അവിടെ...
കൊച്ചി: ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 600 രൂപയുടെ ഇടിവാണ് സ്വർണത്തിന് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37,200 രൂപയാണ്.
ഒരു ഗ്രാം 22...
പാചക വാതക വിലയില്‍ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി.
അതേസമയം, മൂന്ന് മാസത്തിലേറെയായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പക്ഷെ അടുത്ത ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധന...
തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കൊവിഡിന്‍റെ തുടക്കത്തില്‍ മഹിളാ അപ്പാരല്‍സില്‍ നിന്ന് പി പി ഇ കിറ്റ് വാങ്ങാതെ പണം എഴുതിയെടുത്തതിന് തെളിവ്. പര്‍ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിന് ശേഷം മഹിളാ അപ്പാരല്‍സിന്‍റെ പി പി ഇ കിറ്റിന് എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയില്ലെന്നാണ് നിയമസഭാ മറുപടി. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന...
തിരുവനന്തപുരം: കോൺഗ്രസ് അല്ല മുസ്‍ലിം ലീഗാണ് യുഡിഎഫിന്റെ നട്ടെല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് പറയുമ്പോൾ കോൺഗ്രസിന് വിഷമം തോന്നുമെങ്കിലും സത്യമതാണ്. അവർ പോയാൽ പിന്നീട് യു.ഡി.എഫ് ഇല്ല. കാരണം നട്ടെല്ലില്ലാതെ എങ്ങനെ ഒരു മുന്നണി നിലനിൽക്കുമെന്നും അദ്ദേഹം ചോദിച്ചു.
ലീഗ് മതനിരപേക്ഷ പാർട്ടിയാണെങ്കിൽ മൃതുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിന് ഒപ്പം നിൽക്കാനാകില്ലെന്നും...
മലപ്പുറം: നാടിന്റെ സമാധാനന്തരീക്ഷവും മതസൗഹാര്‍ദം തകര്‍ക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനുമാണ് മലബാര്‍ കലാപത്തെ ഇകഴ്ത്തി കാണിക്കുന്നതിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. മലബാര്‍ കലാപത്തിലെ പോരാളികള്‍ക്ക് നാടിന്റെ പലഭാഗത്തും സ്മാരകങ്ങള്‍ ഉണ്ട്. എന്നാല്‍ മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരായ ഹിന്ദു ഐക്യവേദിയുടെ പേരിലുള്ള സമരം കരുതികൂട്ടിയുള്ളതാണെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.
സാമ്രാജ്യത്തെ വിരുദ്ധ പോരാട്ടത്തിന്റെ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...