Tuesday, February 10, 2026

Latest news

മോഷ്ടിക്കാന്‍ സ്‌കൂളില്‍ കയറി;ഒന്നും കിട്ടിയില്ല,അരിയെടുത്ത് കഞ്ഞിവെച്ച്കുടിച്ച് കള്ളന്‍ സ്ഥലംവിട്ടു

കണ്ണൂര്‍: താണക്കടുത്ത മുഴത്തടം ഗവ. യു.പി. സ്‌കൂളില്‍ കയറിയ കള്ളന് ഒന്നും ലഭിച്ചില്ല. ഒടുവില്‍ സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് സ്ഥലം വിട്ടു. ഇതിനടുത്തുതന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രി-പ്രൈമറി വിഭാഗം, ഹെഡ്മാസ്റ്റരുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെനിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. കഴിഞ്ഞദിവസം പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും സമാനമായ കവര്‍ച്ച നടന്നു. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും...

നായ ഭീതിയിൽ സ്വൈരം നഷ്ടപ്പെട്ട് കാസറഗോഡ് ജില്ല; 2 ദിവസം, കടിയേറ്റത് 43 പേർക്ക്

കാസറഗോഡ്:  ജില്ലയിൽ ഇന്നലെ നായയുടെ കടിയേറ്റത് 18 പേർക്ക്. ഈ മാസം മാത്രം ഇതു വരെയായി 264 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി 43 പേർക്കാണ് നായയുടെ കടിയേറ്റത്. ഈ വർഷം ഇതു വരെയായി 4372 പേർക്കും ക‌ടിയേറ്റു. ഇതിൽ പൂച്ചയിൽ നിന്നോ, വളർത്തു നായ്ക്കളിൽ നിന്നോ മാന്തലോ കടിയോ ഏറ്റവരും...

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിടും; പണിമുടക്ക് പ്രഖ്യാപിച്ച് ഡീലര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.  

ഗോവയില്‍ പ്രതിപക്ഷ നേതാവ് അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ഗോവയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി...

മഞ്ചേശ്വരം കെദുമ്പാടിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

മഞ്ചേശ്വരം : ഭാര്യയെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മഞ്ചേശ്വരം കെദുമ്പാടിയിലെ ഫ്രാൻസിസ് ഡിസൂസ(48)യെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 2015-ലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെത്തുടർന്ന് പിക്കാസുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നാടുവിട്ട് ഒളിവിൽ കഴിയുകയായിരുന്നു. വർഷങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം വീട്ടിലെത്തിയിട്ടുണ്ടെന്ന...

215 കോടിയുടെ തിരുവോണം ബമ്പര്‍ വിറ്റു, ടിക്കറ്റ് വില കൂട്ടിയിട്ടും ആവശ്യക്കാര്‍ പ്രതീക്ഷിച്ചതിലേറെ

കാഞ്ഞങ്ങാട്: നറുക്കെടുപ്പിന് അഞ്ചുനാള്‍ ബാക്കിയിരിക്കേ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് 89.06 ശതമാനവും വിറ്റു. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. 53,76,000 ടിക്കറ്റുകളും വിറ്റു. ഇത്രയും ടിക്കറ്റ് വിറ്റതിലൂടെ സര്‍ക്കാരിനു കിട്ടിയത് 215.04 കോടി രൂപ. ചൊവ്വാഴ്ചമാത്രം വിറ്റത് 2,70,115 ടിക്കറ്റുകളാണ്. കഴിഞ്ഞവര്‍ഷം ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു കിട്ടിയത് 124.5...

ഹിന്ദുമത വിശ്വാസത്തെ അധിക്ഷേപിച്ചു; സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നല്‍കിയത്. ചാനല്‍ പരിപാടിക്കിടയില്‍ ഹിന്ദുമത വിശ്വാസത്തെ നടന്‍ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടിയില്‍ നടന്‍ നടത്തിയ പരാമര്‍ശമാണ് സംഘപരിവാര്‍ പ്രാഫൈലുകള്‍ വിവാദമാക്കിയിരിക്കുന്നത്. അവതാരകയായ അശ്വതിയോട് കൈകളില്‍ ചരട് കെട്ടുന്നത് മോശമാണന്ന് പറഞ്ഞുവെന്നും...

വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം തിരികെ വേണം; കെ.എം ഷാജി കോടതിയില്‍

കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി കോടതിയില്‍. വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വിജിലന്‍സ് കോടതിയെയാണ് ഷാജി സമീപിച്ചത്. എന്നാല്‍ കെ എം ഷാജിക്ക് പണം തിരികെ നല്‍കരുതെന്നാണ് വിജിലന്‍സിന്റെ നിലപാട്. പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയെ...

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ അസാധാരണശിക്ഷ

ചെന്നൈ: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ പ്രതിയ്ക്ക് തികച്ചും അസാധാരണമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ അവബോധം സൃഷ്ടിക്കുന്ന ലഘുലേഖകള്‍ തിരക്കേറിയ നഗരമധ്യത്തില്‍ രണ്ടാഴ്ച വിതരണം ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിലൂടെ നിരുത്തരവാദിത്വപരമായ പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തിരിച്ചറിവ് പ്രതിയ്ക്കുണ്ടാവുമെന്നും കോടതി വിലയിരുത്തി. മദ്യലഹരിയില്‍ കാറോടിച്ച് യുവാവായ പ്രതി വരുത്തിയ അപകടത്തില്‍ മൂന്ന് കാല്‍നടയാത്രക്കാര്‍ക്ക്...

മലയാളി ബാലിക ബസില്‍ മരിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

ഖത്തർ :  ഖത്തറിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ്  വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് . വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച...
- Advertisement -spot_img

Latest News

ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കും; നിലപാട് മാറ്റി പാകിസ്താന്‍, ഐസിസിയുമായി ധാരണ

നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളത്തിലിറങ്ങുമെന്ന് ഐസിയുടെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ പ്രഖ്യാപിച്ചു. ഐസിസി അധികൃതരും ബിസിബിയും, പിസിബിയും ചേർന്ന് ലാഹോറിൽ നടത്തിയ ചർച്ചകൾക്ക്...
- Advertisement -spot_img