Tuesday, November 11, 2025

Latest news

‘പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നത് തിരഞ്ഞെടുപ്പ് തീയതികളാണ്, ആഗോള നിരക്കുകളല്ല’; ഇന്ധനവില വര്‍ധനയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാധാരണക്കാരന്റെ മേല്‍ വിലക്കയറ്റത്തിന്റെ ഭാരം വീണ്ടും വര്‍ധിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 രൂപയും പാചക വാതക വില സിലിണ്ടറിന് 150 രൂപയും കുറച്ചുകൊണ്ട് ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു അസംസ്‌കൃത എണ്ണയുടെ വിലയില്‍...

എ.എന്‍. ഷംസീര്‍ ഇനി സഭാനാഥന്‍; ലഭിച്ചത് 96 വോട്ട്

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട...

വിദ്യാര്‍ത്ഥിക്ക് നേരെ കുതിച്ച് ചാടി തെരുവ് നായ; കോഴിക്കോട്ടെ തെരുവ് നായയുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്∙ അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു. നായ കുട്ടികളെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തെരുവുനായയെ തള്ളിമാറ്റി രക്ഷപ്പെടാൻ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. കുട്ടിയെ നായ കടിച്ചുവലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പന്ത്രണ്ട് വയസുളള നൂറാസ്, വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍...

യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങി; വിഡിയോ

യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രചരിക്കുന്ന വിഡിയോയിൽ ഡോക്ടർ യുവതിയുടെ ചെവിയിൽ നിന്ന് പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ പുറത്തെടുക്കുമോ എന്ന് കാണിക്കാതെ വിഡിയോ അവസാനിക്കുകയാണ്. എങ്ങനെയാണ് പാമ്പ് ചെവിയിൽ കയറിപറ്റിയതെന്ന് അതിശയിക്കുകയാണ് സോഷ്യൽ മീഡിയ. ചിലർ ഇത് വ്യാജ വിഡിയോ ആണെന്ന് പറയുന്നുണ്ടെങ്കിലും വിഡിയോയുടെ യാഥാർത്ഥ്യം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല....

ഗതാഗതക്കുരുക്ക്: ശസ്ത്രക്രിയ വൈകാതിരിക്കാന്‍ ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഓടിയത് 3 കിലോമീറ്റര്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഓടിയത് മൂന്നു കിലോമീറ്റർ. മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിയിൽ കാർ ഉപേക്ഷിച്ച് ഓടിയത്. ആശുപത്രിയിൽ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടർക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഇപ്പോളാണ് ഓൺലൈൻ മാധ്യമങ്ങൾവഴി പുറത്തറിയുന്നത്. ആശുപത്രിയിലെത്താൻ മൂന്നു കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് കാർ ഗതാഗതക്കുരുക്കിൽപ്പെട്ടത്. സാധാരണ...

ഗ്യാൻവാപി പള്ളി കേസ്: വാരാണസി കോടതി ഇന്ന് പ്രാഥമിക വിധി പ്രസ്താവിക്കും

വാരാണസി∙ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നു വാരാണസി ജില്ലാ കോടതി പ്രാഥമിക വിധി പ്രസ്താവിക്കും. ഹർജികൾ നിലനിൽക്കുമോ എന്ന തർക്കത്തിലാണ് വിധി പറയുക. വിഷയത്തിൽ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം വാരാണസി ജില്ലാ കോടതിയിൽ നേരത്തേ പൂർത്തിയായിരുന്നു. പള്ളി പരിസരത്ത് പൂജ നടത്താൻ അനുവദിക്കണമെന്നു കാട്ടി നാലു ഹിന്ദു സ്ത്രീകൾ ഹർജി നൽകിയിരുന്നു. ഇതിനെതിരെ...

കുട്ടി ഉറങ്ങിപ്പോയത് അറിയാതെ ഡോര്‍ പൂട്ടി; ഖത്തറില്‍ സ്‍കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‍കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ദോഹ അല്‍ വക്റയിലെ...

മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ക്ലീന്‍ കാസര്‍കോട്’ ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ സികെക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപിയും സംഘവും അറസ്റ്റ്...

ടൈഗർ ബാമിലും പെൻസിൽ ഷാർപ്‍നറിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, കരിപ്പൂരിൽ കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂരിൽ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണം കടത്തിയ യാത്രക്കാരൻ പിടിയിൽ. ടൈഗർ ബാം, പെൻസിൽ ഷാർപ്‍നര്‍, ലേഡീസ് ബാഗ് എന്നിവയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ്‌ ഷബീർ ആണ് കസ്റ്റംസ് പിടിയിലായത്.

തീയതി അടിസ്ഥാനത്തില്‍ മെസേജുകള്‍ തെരയാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുവരികയാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയതി അടിസ്ഥാനത്തില്‍ തെരയാന്‍ സാധിക്കുന്ന തരത്തിലുള്ള ഫിച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്. ചാറ്റില്‍ ഒരു...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img