ബെംഗളൂരു: കര്‍ണാടക മതപരിവര്‍ത്തന നിരോധന ബില്ല് നിയമനിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ചര്‍ച്ച തുടങ്ങി. ലഖിംപുര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബില്ല് നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ 42 അംഗങ്ങളുള്ള ബിജെപിക്ക്...
ഉപ്പള: ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം കഞ്ചാവ് സംഘം പിടിമുറുക്കുന്നു. കര്‍ണാടക സ്വദേശിയെ മൊബൈല്‍ ഫോണും പണവും കവര്‍ന്നതിന് ശേഷം വീട്ടില്‍ കെട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് കര്‍ണാടക സ്വദേശിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ ഉപ്പള പത്വാടി കണ്‍ച്ചിലയിലാണ് സംഭവം. രാവിലെ 11 മണിയോടെ ഉപ്പളയില്‍ നില്‍ക്കുകയായിരുന്ന കുന്താപുരം സ്വദേശിയായ കൂലിപ്പണിക്കാരനെയാണ് കഞ്ചാവ് ലഹരിയിലെത്തിയ മൂന്നംഗ സംഘം...
തിരുവനന്തപുരം: കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. എ.ബി.സി. വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണം. ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
2021 ഡിസംബറില്‍ എ.ബി.സി. പദ്ധതി നിര്‍ത്തിവെക്കണം, അത്...
ട്വിറ്ററിൽ അഞ്ചു കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ടീം മുൻ നായകൻ വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ക്രിക്കറ്റ് താരവും കോഹ്‌ലി തന്നെ- 21.1 കോടി പേർ. ക്രിസ്റ്റ്യാനോ റൊണാൾഡോ (47.6 കോടി), ലയണൽ മെസ്സി (35.6 കോടി) എന്നിവരാണ് കായിക താരങ്ങളിൽ കോഹ്‌ലിക്ക് മുമ്പിലള്ളത്....
അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഒഴിവാക്കപ്പെട്ട താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണെങ്ങും. ഇതിനിടെ ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്ത് ഓപ്പണറായി ഇറങ്ങണമെന്ന നിര്‍ദേശവും ഇതിനിടെ എത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യേണ്ടത് കെ എല്‍ രാഹുലോ റിഷഭ് പന്തോ ഒന്നുമല്ലെന്ന് വ്യക്തമാക്കുകയാണ്...
ജനീവ: കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
''നമ്മള്‍ വിജയം കാണാനാകുന്ന സ്ഥിതിയിലാണ്. ഇതാണ് കൂടുതൽ കഠിനമായി ഓടേണ്ട സമയം. വിജയസ്ഥാനത്തെത്താൻ ഒരുമിച്ച് പരിശ്രമിക്കാം.'' കൊവിഡ് തുടങ്ങിയതിന് ശേഷം...
ഹരിപ്പാട്: ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതു വീട്ടിൽ അറിഞ്ഞതിനെത്തുടർന്ന് ഹോസ്റ്റലിൽനിന്നു മുങ്ങിയ മൂന്നുവിദ്യാർഥിനികളെ എറണാകുളത്തുനിന്നു കണ്ടെത്തി. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽനിന്ന് കഴിഞ്ഞദിവസം രാത്രിയോടെ എട്ട്, 10, 12 ക്ലാസ് വിദ്യാർഥിനികളെയാണു കാണാതായത്.
മൊബൈൽഫോൺ സ്വന്തമായി ഇല്ലാതിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കൾ കണ്ടെത്തിയതിനെത്തുടർന്ന് സ്കൂൾ അധികൃതരെ അറിയിക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ചരാത്രി...
ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യ ഗർഭിണിയാണെന്നവിവരം തനിക്ക് അറിയില്ലായിരുന്നെന്നു ഭർത്താവ് പോലീസിനു മൊഴിനൽകി. ഇതോടെ സംഭവത്തിൽ ദുരൂഹതയേറി. കുട്ടിയെ ഉപേക്ഷിച്ചശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഭർത്താവ് മൊഴിനൽകി. കഴിഞ്ഞദിവസം യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
താൻ ഗർഭിണിയാണെന്നവിവരം ഏഴാംമാസമാണ് അറിഞ്ഞതെന്നാണ് ഇവരുടെ മൊഴി. പ്രസവത്തോടെ കുട്ടി മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ, ഇത് പോലീസ് പൂർണമായി...
റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ലെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെ ഡയറക്ട്രേറ്റ് നിഷേധിച്ചു. ഇത്തരം ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ടില്ല.
ആഭ്യന്തര മന്ത്രാലയം വിസാ മാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞ്...
കുമ്പള ∙ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ടൗണിന്റെ സംരക്ഷണത്തിന് 200 മീറ്റർ നീളത്തിൽ ഫ്ലൈഓവർ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. കുമ്പള റെയിൽവേ സ്റ്റേഷനും ടൗണിനുമിടയിൽ മേൽപാലം നിർമിച്ചാൽ യാത്രാ ദുരിതത്തിനു പരിഹാരമാകുമെന്ന് വ്യാപാരികൾ പറയുന്നു. ഒപ്പം ടൗണിലെ വ്യാപാരികളുടെ സംരക്ഷണം ഉറപ്പു വരുത്താനും സാധിക്കും.ദേശീയപാതയുടെ ഇരുഭാഗത്തും മതിലുകൾ കെട്ടിപ്പൊക്കുന്നത് കുമ്പള ടൗൺ ഒറ്റപ്പെട്ട് പോകാൻ കാരണമാകും....
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...