Thursday, August 21, 2025

Latest news

ലോറി പുഴയിൽ നിന്ന് കരക്ക് കയറ്റി; അർജുൻ്റെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു; കാബിനുള്ളിൽ കൂടുതൽ അസ്ഥികൾ

ഷിരൂർ: ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളിൽ കൂടുതൽ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂർണമായും ശേഖരിക്കും. അതിനിടെ ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനും അടക്കം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ഡിഎൻഎ ഫലം കിട്ടിയാലുടൻ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങും. അർജുൻ ഉപയോഗിച്ച വസ്തുക്കൾ...

ഉപ്പളയിലെ ലഹരി വേട്ട: അന്വേഷണം ഊർജ്ജിതമാക്കൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ എസ്പിയെ കണ്ടു

വിദ്യാനനഗർ: ഉപ്പള പത്വാടിയിൽ നടന്ന ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ തഴച്ചു വളരുന്ന ലഹരി മാഫിയയെ വേരോടെ പിഴിതറുക്കാൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ച്‌ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതാക്കന്മാർ ജില്ലാ പോലീസ് മേധാവി ഡി. ശില്പ...

18 വയസ്സ് കഴിഞ്ഞ് ആധാറിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ, ഇക്കാര്യം ശ്രദ്ധിക്കുക, പരിഷ്കാരം പാസ്പോർട്ട് മാതൃകയിൽ

തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയായവർ പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം അം​ഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം. ആധാർ അപേക്ഷകനെ നേരിൽക്കണ്ട് ഉദ്യോദ​ഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ ആധാർ അനുവദിക്കൂ. വില്ലേജ് ഓഫിസറാണ് അന്വേഷണത്തിന് എത്തുക. വ്യാജ ആധാർ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരം. മാധ്യമങ്ങളാണ് ഇക്കാര്യം...

സൗന്ദര്യപ്പിണക്കം: മകനെയുംകൂട്ടി പിതാവ് ഗള്‍ഫില്‍പോയി, ഇന്റര്‍പോള്‍ സഹായത്തോടെ തിരികെയെത്തിച്ചു

കാഞ്ഞങ്ങാട്: കുടുംബത്തിലെ സൗന്ദര്യപ്പിണക്കത്തിനിടെ രണ്ടുമക്കളിൽ ഒരാളെ കൂട്ടി പിതാവ് ഗൾഫിലേക്ക്‌ കടന്നു. മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി. ഹൈക്കോടതി നിർദേശംകൂടി വന്നതോടെ പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു. അറസ്റ്റിലായ പിതാവിന് ജാമ്യം നൽകിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. കാഞ്ഞങ്ങാട്ടാണ് സംഭവം. ഇളയമകനെ കൂട്ടിയാണ് മാതാവ് ബുധനാഴ്ച ഹൊസ്ദുർഗ്...

ഉദുമ മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാസര്‍കോട്: ഉദുമ മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു.75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ‌സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്ത് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം....

പെട്രോൾ, ഡീസൽ വില അടുത്ത മാസം കുറയ്ക്കും? എത്ര രൂപ കുറയും; കാരണങ്ങൾ

ഒക്ടോബർ അഞ്ചിന് ശേഷം രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചേക്കാമെന്ന് വിദേശ നിക്ഷേപ സ്ഥാപനമായ സിഎൽഎസ്എയുടെ വിലയിരുത്തൽ. ക്രൂഡ് ഓയിൽ വില കുറയുന്നതും നവംബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വില കുറയ്ക്കാനുള്ള കാരണമായി വിലയിരുത്തുന്നു. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ഒക്ടോബർ മധ്യത്തോടെ പ്രതീക്ഷിക്കുന്നതിനാൽ ഒക്ടോബർ അഞ്ചിന് ശേഷം വില കുറയ്ക്കാനുള്ള സാധ്യതയാണ് സിഎൽഎസ്എ...

ഇം​ഗ്ലീഷ് മരുന്ന് വാങ്ങുമ്പോൾ ശ്രദ്ധിക്കുക, പാരസെറ്റാമോളടക്കം 50 മരുന്നുകൾക്ക് ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

ദില്ലി: രാജ്യത്ത് വിതരണം ചെയ്യുന്ന 53ൽപരം മരുന്നുകൾ ​ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധയിൽ തെളിഞ്ഞു. കാൽസ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ 50-ലധികം മരുന്നുകൾ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 53 മരുന്നുകളെ ​ഗുണനിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു. സംസ്ഥാന...

ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്മാര്‍ട്ടല്ല എക്‌സ്ട്രാ സ്മാര്‍ട്ടാകും; സംസ്ഥാനത്ത് ലൈസന്‍സില്‍ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങള്‍

ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്മാര്‍ട്ടല്ല എക്‌സ്ട്രാ സ്മാര്‍ട്ടാകും. സംസ്ഥാനത്ത് കാര്‍ഡ് രൂപത്തില്‍ നല്‍കിവരുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി മുതല്‍ ഡിജിറ്റല്‍ ആയി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവിലെ കാര്‍ഡ് ലൈസന്‍സിനു പകരം ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ഡിജിറ്റല്‍ ലൈസന്‍സിനെ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സില്‍ ക്യൂആര്‍...

അർജുന്റെ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ, 2 ദിവസത്തിനുളളിൽ ഡിഎൻഎ ഫലം; ശേഷം മൃതദേഹം വിട്ട് നൽകും

ബെംഗ്ലൂരു: അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന...

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, ഒരു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേണ് മരണം.
- Advertisement -spot_img

Latest News

മൂസോടി മുതൽ ഷിറിയവരെ കടൽ കരയിലേക്ക് 50 മീറ്ററിലേറെ കയറി

ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം...
- Advertisement -spot_img