ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നന്‍. ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ടെസ്ല സിഇഒ എലോണ്‍ മസ്‌കാണ് ലോകത്തിലെ ഒന്നാമത്തെ സമ്പന്നന്‍.. ഫോര്‍ബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്, ഇത് 5.5 ബില്യണ്‍...
ദുബായ് : ലോകത്ത് ഏറ്റവുംകൂടുതൽ കോടീശ്വരൻമാരുള്ള നഗരങ്ങളുടെ പട്ടികയിൽ 23-ാം സ്ഥാനത്ത് ദുബായ്. ഈ വർഷത്തെ ഹെൻലി ഗ്ലോബൽ സിറ്റിസൺസ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പുതുതായി നടത്തിയ ആഗോള പഠനത്തിൽ 13 ശതകോടീശ്വരന്മാരും 68,000 കോടീശ്വരന്മാരും ദുബായിലുണ്ട്.
അബുദാബി, ഷാർജ, റിയാദ്, ദോഹ എന്നീ നഗരങ്ങൾ ആഗോളപട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു വേഗത്തിൽ വളരുന്നതായും പഠനം വ്യക്തമാക്കുന്നു.
റിപ്പോർട്ട്...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഭരണഘടന ഭേദഗതി അംഗീകരിച്ചുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. തുടർച്ചയായ രണ്ട് ടേമുകളിൽ ബി.സി.സി.ഐയിൽ ഭാരവാഹിത്വം വഹിക്കാൻ അംഗങ്ങളെ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതിക്കാണ് സുപ്രീംകോടതി അംഗീകാരം നൽകിയത്. ഇത് നിലവിൽ ബി.സി.സി.ഐ സെക്രട്ടറിയായ ജയ് ഷാക്ക് വീണ്ടുമൊരു തവണ കൂടി സുപ്രധാന ഭാരവാഹിത്വത്തിലിരിക്കാൻ അനുവാദം നൽകുന്നതിനായാണെന്ന്...
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി അദ്ദേഹത്തിനെതിരെ വിമർശനമുയർന്ന പ്രവർത്തക സമിതിക്ക് ശേഷം വിളിച്ചിട്ടില്ലെന്നും അങ്ങോട്ട് ഫോൺ വിളിക്കാൻ ഇരിക്കുകയാണെന്നും പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടി പരിപാടിയിൽ സംസാരിക്കവേയാണ് തങ്ങളുടെ പ്രതികരണം. പാർട്ടി വേദിയിൽ വിമർശനങ്ങളുണ്ടാകുമെന്നും നാട്ടിലെത്തിയാൽ ഷാജിയോട് കാര്യങ്ങൾ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിലെ ഒരു വിഭാഗത്തെ പരോക്ഷമായി ലക്ഷ്യമിട്ട് ഷാജി...
മാരകമായ മയക്കുമരുന്നുകൾ വിപണിയിൽ സജീവമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക വിപത്തായി മയക്കുമരുന്ന് മാറി. നാടാകെ പ്രതിരോധം തീർക്കണം. സർക്കാർ നടപടി ശക്തമാക്കും. മയക്കുമരുന്നിൽ മാരക രാസവസ്തുക്കൾ ഉണ്ട്. സർക്കാർ ഗൗരവത്തോടെ ഇതിനെ കാണുന്നു.
വരുന്ന ഒക്ടോബർ രണ്ടിന് പ്രതിരോധത്തിന് സംസ്ഥാന തലത്തിൽ തുടക്കം കുറിക്കും. യുവാക്കൾ മുൻനിരയിൽ പങ്കുചേരണം. നാട്ടിലുള്ള സംഘടനകളും സാമൂഹിക കൂട്ടായ്മകളും...
ഉപഭോക്തൃ സൗഹൃദ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നവരില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുള്ള വാട്സാപ്പ് ഇപ്പോള്‍ അത്തരത്തില്‍ ഒരു പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.
വാട്സാപ്പ് വഴി ഇനി ഫാസ്ടാഗും റീച്ചാര്‍ജ് ചെയ്യാം. മുമ്പ് വാട്സാപ്പ് പണം കൈമാറ്റം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമായിരുന്നു.
അതേ മാതൃകയില്‍ ഈ പുതിയ ഫാസ്ടാഗ് റീച്ചാര്‍ജ് സൗകര്യവും ഏറെ പ്രയോജനപ്രദമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്....
സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേർ. ഏറ്റവും കൂടുതൽ ആളുകളെത്തിയത് തിരുവനന്തപുരം ജില്ലയിൽ. കോട്ടയം മെഡിക്കൽ കോളേജിൽ 5966 പേർ ചികിത്സ തേടി. പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയത് ഓഗസ്റ്റ് സെപ്റ്റംബർ മാസം തെരുവ് നായ ശല്യം രൂക്ഷമാക്കി. വിഷയത്തിൽ വിദഗ്ധ പഠനം വേണമെന്ന് ആരോഗ്യ...
കൊച്ചി: മുർഷിദാബാദിലെ ജലംഗിക്കാർക്ക് പോത്ത് വളർത്തലിനോടാണ് ഇപ്പോൾ പ്രിയം. മികച്ച വരുമാനം നേടുകയല്ല ലക്ഷ്യം. ലഹരിക്കടത്താണ് ! ബംഗ്ലാദേശിൽ നിന്ന് 'ബംഗ്ലാ ബ്രൗൺഷുഗർ' കടത്താൻ ലഹരിമാഫിയ പോത്തുകളെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അതിർത്തി ഗ്രാമമായ ജലംഗിക്കാർ പോത്തുകർഷരാകാൻ തുടങ്ങിയത്. കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായ കേസിൽ എക്സൈസ് സംഘം നടത്തിയ അന്വേഷണമാണ് രാജ്യത്തേക്ക് ബംഗ്ലാ ബ്രൗൺഷുഗർ...
മഞ്ചേശ്വത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി. 30 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയാണ് എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടിയത്.
മഹാരാഷ്ട്ര സത്താവ സ്വദേശി യാഷാദീപ് ശാരാദ് ഡാബടെയാണ് 30 ലക്ഷം രൂപയുമായി പിടിയിലായത്. മംഗലാപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് വരുന്ന കെ എസ്...
ബീഹാറിലെ ബെഗുസാരായിയിൽ ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് സംഭവിച്ചത് ഒരു ജീവൻ മരണ പോരാട്ടമാണ്. ഇനി ഒരിക്കലും മോഷ്ടിക്കാൻ പോയിട്ട് വെറുതെ പോലും അയാൾ ട്രെയിനിന്റെ അടുത്തേക്ക് വരും എന്ന് തോന്നുന്നില്ല. അങ്ങനെയൊരു അനുഭവമായിരിക്കും അയാൾക്ക് ഉണ്ടായിരിക്കുക.
സംഭവിച്ചത് ഇങ്ങനെ, അയാൾ ജനലിലൂടെ മൊബൈൽ മോഷ്ടിക്കാൻ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...