Tuesday, November 11, 2025

Latest news

മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞു;4 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൈസൂരു: ചിക്കമഗളൂരുവില്‍ മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ നാലു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ചിക്കമഗളൂരു നിവാസികളായ ഗുരു, പ്രസാദ്, പാര്‍ഥിഭന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ലവ് ജിഹാദ് ആരോപിച്ചാണിവര്‍ വിവാഹം തടഞ്ഞത്. യുവതിയുടെ അമ്മ വിവാഹത്തിന് സമ്മതിച്ചിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകാനുള്ള നടപടികള്‍ക്കിടെ പ്രതികളെത്തി തടയുകയായിരുന്നു. തുടര്‍ന്ന്, യുവാവിനെയും...

ദേഷ്യം ഇനി ഹോണിൽ തീർക്കണ്ട, ബ്രേക്കിന് പകരമല്ല ഹോൺ; അനാവശ്യ ഹോണിന് 2000 രൂപ പിഴ

റോഡുകളിലേക്ക് വാഹനവുമായി ഇറങ്ങുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. എയര്‍ഹോണ്‍ നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിരത്തുകളിലുള്ള ഒട്ടുമിക്ക സ്വകാര്യ ബസുകളിലും ലോറികളിലും ഇന്നും ഇത് ഉപയോഗിക്കുന്നുണ്ട്. ഇനി അഥവാ എയര്‍ഹോണ്‍ ഇല്ലെങ്കിലും വലിയ ശബ്ദമുള്ള മറ്റ് ഹോണുകള്‍ ഉറപ്പായും കാണും. ഇത് ഓട്ടോറിക്ഷ മുതല്‍ ബസുകള്‍ വരെ എല്ലാ വാഹനത്തിലുമുണ്ട്. എത്ര തിരക്കുള്ള റോഡിലും ചെറിയ വാഹനങ്ങളുടെ...

ഇനി പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ്, നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ പദ്ധതി വരുന്നു. ഹയര്‍ സെക്കന്ററി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. ഇതിന് വേണ്ടി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനുമാണ് തീരുമാനം. പ്ലസ് ടു വിജയിക്കുന്ന...

മണൽക്കടത്തിന് പുതിയ തന്ത്രം: ഷിറിയ പുഴയിൽ മുക്കിവെച്ച ഏഴ്‌ തോണികൾ പിടിച്ചു

കുമ്പള: മണൽക്കടത്തിന് ഉപയോഗിക്കാൻ പുഴയിൽ മുക്കി ഒളിപ്പിച്ച ഏഴ്‌ തോണികൾ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഷിറിയ പുഴയിൽനിന്നാണ്‌ വ്യാഴാഴ്ച രാത്രിയിൽ തോണികൾ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് റഷീദ് കർള, അലി ഒളയം എന്നിവരുടെ പേരിൽ കേസെടുത്തു. പകൽ പരിശോധന വ്യാപകമായതിനാൽ പോലീസ് പിടികൂടാതിരിക്കാനാണ് തോണികൾ മുക്കിവെച്ചത്. കാസർകോട് ഡിവൈ.എസ്.പി. വി.വി.മനോജിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. രാത്രിയിൽ ഷിറിയ...

തെരുവുനായ ശല്യം: ജില്ലയിൽ മൂന്ന് ഹോട്സ്പോട്ടുകൾ

കാസറകോട്: (mediavisionnews.in) ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ മൂന്ന് ഹോട്സ്പോട്ടുകൾ. മംഗൽപ്പാടി, എൻമകജെ, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളെയാണ് ഹോട്സ്പോട് ആയി പ്രഖ്യാപിച്ചത്. അതേസമയം ആരോഗ്യ വകുപ്പിന്റെ കീഴിൽ ജില്ലയിൽ ഹോട്സ്പോട്ടുകൾ ഏതെന്ന് വ്യക്തമല്ല ജില്ലാ ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച കണക്കുകൾ ക്രോഡീകരിച്ചിട്ടില്ല. ഇന്നലെ മാത്രം 19 പേരെയാണ് തെരുവുനായ കടിച്ചത്.

കാസര്‍കോട് ബേക്കലിൽ തെരുവുനായകളെ നേരിടാൻ തോക്കുമായി ഇറങ്ങിയ സെമീറിനെതിരെ പൊലീസ് കേസെടുത്തു

കാസർഗോഡ്: ബേക്കലിൽ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സെമിറിനെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ...

വിജിലന്‍സ് പരിശോധന; ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തി

കാസര്‍കോട്: വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഇന്നും റോഡുകള്‍ പരിശോധിച്ചു. ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തി. കാറഡുക്ക, മൂളിയാര്‍, കുമ്പള, മംഗല്‍പാടി തുടങ്ങിയ പഞ്ചായത്തിലെ റോഡുകളാണ് ഇന്ന് പരിശോധിച്ചത്. പരിശോധനക്ക് വിജിലന്‍സ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ നേതൃത്വം നല്‍കി. ഡിവൈഎസ്പിയും സംഘവും കുമ്പള, മംഗല്‍പാടി പഞ്ചായത്തുകളിലും ഇസ്‌പെക്ടര്‍ പി സുനില്‍കുമാറും...

കാറിൽത്തട്ടി വീണു; പോസ്റ്റൊടിഞ്ഞ് തലയിൽ; രക്ഷിച്ച് ഹെൽമറ്റ്; വിഡിയോ

ഇരുചക്ര വാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ വിഡിയോ പങ്കുവച്ച് ഡൽഹി പൊലീസ്. 16 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ലഘു വിഡിയോയിൽ, ഒരു യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നതു കൊണ്ടു മാത്രം സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് വൻ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണുള്ളത്. ‘ഹെൽമറ്റ് ധരിക്കുന്നവരെ ദൈവം രക്ഷിക്കുന്നു’ എന്ന ക്യാപ്ഷനോടു കൂടിയാണ്...

മകളുടെ കാമുകനെത്തി; മുളകുപൊടി വിതറി അമ്മ; വടിയെടുത്ത് തല്ലി സഹോദരൻമാർ

മകളുടെ കാമുകന്റെ മുഖത്ത് മുളകുപൊടി വിതറി സംഘം ചേർന്ന് മർദിച്ച അമ്മയും ആൺമക്കളും പൊലീസ് പിടിയിൽ. പൂണെയിൽ നിന്നാണ് ഈ വാർത്ത. കഴിഞ്ഞ ആറുവർഷമായി വിശാൽ കസ്ബെ എന്ന യുവാവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾ രാത്രി പെൺകുട്ടിയെ കാണാൻ എത്തിയപ്പോഴാണ് പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളും അമ്മയും ചേർന്ന് മർദിച്ചത്. അമ്മയാണ് യുവാവിന്റെ...

ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലും’; തെരുവ് നായകളെ പേടിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി അകമ്പടി പോകുന്ന പിതാവ്..

കാസർകോട്: തെരുവുനായകളുടെ ആക്രമണങ്ങൾ ദിവസവും കേരളത്തിൽ കൂടുകയാണ്. കൊച്ചു കുട്ടികളെ മുതൽ പ്രായമായവരെ വരെ നായകൾ ആക്രമിക്കുന്നൻ വാർത്തകളാണ് പുറത്ത് വരുന്നത്. സ്വാനതം വീടിനു അകത്ത് പോലും ആർക്കും രക്ഷയില്ലാത്ത സാഹചര്യമാണ് കേരളത്തിൽ. ഇപ്പോഴിതാ തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോകുന്ന രക്ഷിതാവിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img