Sunday, February 8, 2026

Latest news

പിഎഫ്ഐ നിരോധനം: ആലുവയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ; കേന്ദ്രസേനയെത്തി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ ആലുവയിൽ അഞ്ച് ആര്‍എസ്എസ് നേതാക്കൾക്ക് കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷ നല്‍കി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കിയത്. ആര്‍എസ്എസ്  കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൂടുതൽ നേതാക്കൾക്ക് സുരക്ഷ ഒരുക്കാനും കേന്ദ്രം നിർദേശം...

തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്: രൂപയുടെ മൂല്യം 82നോട് അടുക്കുന്നു

മുംബൈ: രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 81 രൂപ 93 പൈസയായി ഇടിഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത് . അതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും കുറഞ്ഞു. യു.എസ് ഡോളർ ശക്തിയാർജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ രൂപയെ പിറകോട്ട് വലിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസ് ഫെഡറൽ റിസർവ്...

ആദ്യം സിമി, പിന്നെ എന്‍.ഡി.എഫ്, ഒടുവില്‍ പിഎഫ്‌ഐ; ഇനിയെന്ത്?

നിരോധനം കൊണ്ടുമാത്രം തീവ്രസ്വഭാവമുള്ള ഒരു സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയനാവുമോ എന്ന ചോദ്യമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്നത്തെ പി.എഫ്.ഐയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ചോദ്യത്തില്‍ കാര്യമുള്ളതായി കരുതേണ്ടിവരും. ഇന്ന് കേന്ദ്രം നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പഴയ സിമിയുടെ പുതിയ അവതാരമായിരുന്നു. നിരോധനത്തെ അതിജീവിക്കാന്‍ പേര് മാറ്റി...

പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ അറസ്റ്റിൽ

കൊല്ലം: പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് എൻ.ഐ.എയും കേരള പൊലീസും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ജില്ലക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്. രാവിലെ പോപുലർ ഫ്രണ്ട് നിരോധത്തെ കുറിച്ച് പ്രതികരിച്ച അബ്ദുൽ സത്താർ,...

നവരാത്രി: ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 4,5 തീയതികളില്‍ സര്‍ക്കാര്‍ അവധിയാണ്. ദുർഗാഷ്ടമി ദിനമായ ഒക്ടോബർ 3ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രഫഷനൽ...

നിരോധിക്കപ്പെട്ട സംഘടനയുമായി INL-ന് ബന്ധം; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഐ.എന്‍.എല്‍ നേതാവായ പ്രൊഫ. മുഹമ്മദ് സുലൈമാന്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നത്....

പിഎഫ്ഐ നേതാക്കളുടെ ഹിറ്റ് ലിസ്റ്റിൽ 380 പേര്‍: പട്ടികയിൽ പൊലീസുകാരും

തിരുവനന്തപുരം: സംസ്ഥാനത്തെ 380ഓളം പേരെ വധിക്കാനായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നോട്ടമിട്ടിരുന്നതായി വിവരം. ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളിൽ നിന്നാണ് ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ശ്രീനിവാസൻ കൊലക്കേസിൽ ഒരാഴ്ച മുൻപാണ് പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തതത്. പിഎഫ്ഐ മലപ്പുറം...

എന്താണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ? ചരിത്രം ഇങ്ങനെ!

രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡ‍ിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണ് കേന്ദ്രം. അ‍ഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനും ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന് ഭീഷണിയെന്ന പേരിൽ നിരോധിച്ച പോപ്പുലർ ഫ്രണ്ട് യഥാർത്ഥത്തിൽ എന്താണ് ? എന്താണ് പിഎഫ്ഐ ? 2007 ൽ ആണ് പിഎഫ്ഐ രൂപീകരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്ലിം...

പിഎഫ്‌ഐയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി, വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ പിഎഫ്‌ഐയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിക്കാറുള്ള ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. ‘പ്രസ് റീലീസ് ‘ എന്നാണ് പുതിയ പേര്. PFI press release എന്നായിരുന്നു പഴയ പേര്. പിഎഫ്‌ഐയുടെ വെബ്‌സൈറ്റുകളും പ്രവര്‍ത്തനരഹിതമായി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിത സംഘടനയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരോധന ഉത്തരവ്...

എസ്.ഡി.പി.ഐയേയും നിരോധിക്കാൻ നീക്കം?; തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായി റിപ്പോർട്ടുകൾ

ഡല്‍ഹി: എസ്.ഡി.പി.ഐ നിരോധനത്തിനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് സൂചന. രാഷ്ട്രീയ പാർട്ടി ആയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് നിർണായകമാണ്. അതേസമയം പോപുലർ ഫ്രണ്ടിന്റെ നിരോധാനം അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നാണ് എസ്.ഡി.പി.ഐയുടെ പ്രതികരണം. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മേലുള്ള തിരിച്ചടിയാണിത്. സംഘടനാ സ്വാതന്ത്ര്യം ഭരണകൂടം അടിച്ചമർത്തുന്നു എന്നും ഭരണഘടന നൽകുന്ന...
- Advertisement -spot_img

Latest News

അമേരിക്കൻ കർഷകർക്ക് വൻ സബ്‌സിഡികൾ ലഭിക്കും, ഇന്ത്യൻ കർഷകരുടെ നട്ടെല്ലൊടിക്കും; വ്യപാര കരാറിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ഒറ്റക്കെട്ടായും ശക്തമായും എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. കരാർ ഏകപക്ഷീയവും രാജ്യത്തെ കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് അവർ അവകാശപ്പെട്ടു. നരേന്ദ്ര മോദിയും സുഹൃത്തുക്കളായ അംബാനിയും...
- Advertisement -spot_img