സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പിടിച്ചെടുത്ത കള്ളനോട്ടുകളുടെ മൂല്യം 317 കോടിയിലെത്തിയതായി ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സൂറത്ത് ജില്ലയിലെ കാമ്രെജ് പോലീസ് അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന ഹൈവേയിൽ പാർഡി ഗ്രാമത്തിന് സമീപം ദിക്രി എജ്യുക്കേഷൻ ട്രസ്റ്റിന്റെ ആംബുലൻസ് തടഞ്ഞ് അതിനുള്ളിൽ നിന്ന് 25 കോടിയുടെ കള്ളനോട്ട് നിറച്ച ആറ് പെട്ടികൾ...
ലണ്ടൻ: ഏത് കമ്പനിയുടെ മൊബൈൽ ഫോൺ ആണെങ്കിലും അവയ്‌ക്കെല്ലാം ഒരേ ചാർജർ. സുപ്രധാന നിയമവുമായി യൂറോപ്യൻ പാർലമെന്റ്. ഇതോടെ യൂറോപ്യൻ യൂണിയനിൽ അംഗമായ എല്ലാ രാജ്യങ്ങളിലും ഫോണുകൾക്കെല്ലാം ഒരേ ചാർജറായിരിക്കും. ഫോണുകൾക്ക് പുറമെ ടാബ് ലറ്റുകൾക്കും ക്യാമറകൾക്കും ഒരേ ചാർജറായിരിക്കും.
വമ്പന്‍ ഭൂരിപക്ഷത്തിലാണ് നിയമം പാസാക്കിയത്. 602 എംപിമാർ നിയമത്തെ അനുകൂലിച്ചപ്പോൾ എതിര്‍ത്തത് 13 പേർ....
മുംബൈ∙ പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ തച്ചാപറമ്പൻ...
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വർണമാണ് പിടികൂടിയത്. നാല് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടിച്ചെടുത്തിരിക്കുന്നത്. രാവിലെ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണവും പിന്നീട് വന്ന കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഒരു കിലോ നൂറ്റി നാൽപത് ഗ്രാം സ്വർണവുമാണ്...
ദില്ലി: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൌജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൌജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കേണ്ടിവരും. ഇത് സംബന്ധിച്ച നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച രംഗത്ത് എത്തി. എന്നാല്‍...
ഗര്‍ഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തി ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സ്ത്രീയ്ക്ക് വധശിക്ഷ. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 2020 ഒക്ടോബറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ടെയ്ലര്‍ റെനെ പാര്‍ക്കര്‍ എന്ന 29 വയസുള്ള യുവതിയാണ് 21 വയസ് പ്രായമുള്ള റീഗന്‍ മീഷേല്‍ സിമോണിനെ കൊലപ്പെടുത്തി ഇവരുടെ കുഞ്ഞിനെ തട്ടിയെടുത്തത്. ഗര്‍ഭപാത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുഞ്ഞ്...
ദില്ലി: ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌എം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ബാസിത് അഹമ്മദ് റെഷി, നിലവിൽ പാകിസ്ഥാൻ താവളമാക്കിയ കശ്മീര്‍ സ്വദേശിയായ ഇംതിയാസ് അഹമ്മദ്...
ദുബായ്: പുതിയ വിസ ചട്ടം യുഎഇയില്‍ പ്രാബല്യത്തില്‍ വന്നു. യുഎഇയിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാകും. നേരത്തേ 30 ദിവസം, 90 ദിവസം എന്നീ കാലാവധിയിലായിരുന്നു സന്ദര്‍ശകവിസകള്‍ അനുവദിച്ചിരുന്നത്. ഇനി സന്ദര്‍ശകവിസയുടെ കാലാവധി 60 ദിവസം മാത്രം ആയിരിക്കും.
അതേസമയം, രാജ്യത്ത് സന്ദര്‍ശകനായെത്തുന്ന ഒരാള്‍ക്ക് ബന്ധുവോ സുഹൃത്തോ ആയി ഒരു...
കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് ചുമതലയേറ്റ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉപ്പള യൂണിറ്റ് അഭിനന്ദനം അറിയിച്ചു. കാസര്‍കോട് ജില്ലാ സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ, ജനറല്‍...