കോഴിക്കോട്: എംഎസ്എഫ് പ്രസിഡൻ്റ് പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി. യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറയുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നജ്മ കോടതിയെ അറിയിച്ചിരുന്നു.
2021ൽ നടന്ന എംഎസ്എഫ് നേതൃയോഗത്തിൽ പി.കെ നവാസ് ലൈംഗികാധിക്ഷേപ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു....
സംസ്ഥാനത്ത് കവച് പരീക്ഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങുമെന്ന് മുന്നറിയിപ്പ്. പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
ദുരന്ത നിവാരണ അതോറിറ്റി...
സുപ്രീം കോടതിയിൽ അനൗപചാരിക ഭാഷ ഉപയോഗിച്ചതിന് അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ ശാസന. മുൻ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗോഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കവേയാണ് സുപ്രിംകോടതി അനൗപചാരിക ഭാഷ ഉപയോഗിച്ച അഭിഭാഷകനെ ശാസിച്ചത്. 2018ൽ ഫയൽ ചെയ്ത കേസിലെ വാദം കേട്ടുകൊണ്ടിരിക്കുമോഴാണ് അഭിഭാഷകന്റെ ‘യാ..യാ’ പ്രയോഗത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്...
സാംസങിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ഗ്യാലക്‌സി എഐ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഫോണായി സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ. 29,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത്. 30,000 രൂപയില്‍ താഴെ വില വരുന്ന ഏറ്റവും മികച്ച സാംസങ് സ്‌മാര്‍ട്ട്ഫോണാണ് ഗ്യാലക്‌സി എസ്23 എഫ്ഇ എന്നാണ് വിലയിരുത്തലുകള്‍.
79,999 രൂപയ്ക്കായിരുന്നു സാംസങ് ഗ്യാലക്‌സി...
കുമ്പള: ലഹരിക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ച് രൂപവത്കരിച്ച അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.പോരാട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലിയും ബോധവല്‍ക്കരണ ക്ലാസും പൊതുസമ്മേളനവും ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ അടുക്ക ജംഗ്ഷനില്‍ വച്ച് നടക്കും. ബന്തിയോട് നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി കൃത്യം...
സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്ന കര്‍മ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വര്‍ഷം ഏറ്റെടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദയസ്തംഭനം (കാര്‍ഡിയാക് അറസ്റ്റ്) അല്ലെങ്കില്‍ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍. ശരിയായ രീതിയില്‍ സിപിആര്‍...
മുംബൈ: ടി20 ലോകകപ്പ് നേട്ടത്തോടെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത് പ്രായമയതുകൊണ്ടല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തനിക്കിപ്പോഴും മൂന്ന് ഫോര്‍മാറ്റിലും അനായാസം കളിക്കാനാകുമെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് വ്യക്തമാക്കി.
പ്രായമായതുകൊണ്ടാണോ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്നായിരുന്നു രോഹിത്തിനോട് അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഒരിക്കലുമല്ലെന്നായിരുന്നു രോഹിത്തിന്‍റെ...
ഗാന്ധിനഗർ: സുപ്രീംകോടതിയുടെ ഉത്തരവ് പൂർണമായി ലംഘിച്ച് ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ അഞ്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും ദർഗയും ഖബറിസ്ഥാനും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നടപടി. അനധികൃതമെന്നാരോപിച്ച് സ്ഥലത്തെ സോംനാഥ ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് മസ്ജിദും തകര്‍ത്തത്. രാജ്യത്തുടനീളമുള്ള എല്ലാ പൊളിക്കലുകളും നിർത്തിവെക്കാൻ പത്ത് ദിവസം മുമ്പ്...
ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം...