Monday, November 10, 2025

Latest news

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ദീപക് ചാഹർ കളിക്കില്ല

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ നാളെ രണ്ടാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ പേസര്‍ ദീപക് ചാഹറിന്റെ പിന്‍മാറ്റം. പരിശീലനത്തിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റ ചാഹര്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കില്ല. ഇതോടെ ചാഹറിന് പകരം ആദ്യ ഏകദിനത്തില്‍ കളിച്ച ആവേശ് ഖാന്‍ തന്നെ ടീമില്‍ തുടരും. അതേമസമയം, സ്പിന്നര്‍ രവി...

ട്രാഫിക്ക് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കൂ, വിലപ്പെട്ട ജീവന്‍ രക്ഷിക്കാം: കേരളാ പൊലീസ്

തിരുവനന്തപുരം:  പാലക്കാട് വടക്കഞ്ചേരിയില്‍ കഴിഞ്ഞ ദിവസം സ്കൂള്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്. കേരളത്തില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസം വരെ 29,369 റോഡ് അപകടങ്ങള്‍ ഉണ്ടായെന്നും ഇത്രയും റോഡ് അപകടങ്ങളില്‍ 2,895 പേര്‍ മരിച്ചെന്നും കേരളാ പൊലീസിന്‍റെ ഔദ്ധ്യോഗിക ഫേസ്ബുക്ക് പേജില്‍...

ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള സൈബര്‍ ചൂതാട്ടങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം

ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള എല്ലാ സൈബര്‍ ചൂതാട്ടങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായി ചെറുപ്പക്കാരടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമനിര്‍മാണവുമായി മുന്നോട്ട് വന്നത്. ഈ മാസം 26 നാണ് തമിഴ്‌നാട്...

കേരളത്തില്‍ ആര്‍എസ്എസിനെ നിരോധിക്കണം, പരാതിയുമായി അഭിഭാഷകന്‍

കേരളത്തില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് അഭിഭാഷകന്‍ പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി ആറാണ് പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത് അടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. മോഹന്‍ ഭാഗവതിന്റെ വിദ്വേഷ പ്രസംഗത്തെ മുഖ്യമന്ത്രി പിണറായി വിജയനും...

ഏറ്റെടുത്ത സ്ഥലത്തിന് തുക ലഭ്യമായില്ല, സബ് കലക്ടറുടെ വാഹനം ജപ്തി ചെയ്തു

കാഞ്ഞങ്ങാട് ∙ 19 വർഷം മുൻപ് പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരമായി ലഭിക്കേണ്ട ബാക്കി തുക സർക്കാർ നൽകാതിരുന്നതിനെ തുടർന്ന് ഉടമയുടെ പരാതിയിൽ സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. ഹൊസ്ദുർഗ് സബ്കോടതി ജഡ്ജി എം.ആന്റണിയുടെ ഉത്തരവിൽ സബ് കലക്ടറുടെ കെഎൽ 14 എക്സ് 5261...

‘കഞ്ചാവ് കൈവശം വെക്കുന്നത് വലിയ തെറ്റൊന്നുമല്ല’ – തടവുകാർക്ക് മാപ്പ് നൽകി ബൈഡൻ

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വെച്ചതിന് ജയിൽ ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് തടവുകാർക്ക് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് തീരുമാനമെന്നാണ് വിലയിരുത്തൽ. കഞ്ചാവ് കൈവശം വെച്ചു എന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന എല്ലാവരെയും ജയിൽ മോചിതരാക്കണമെന്നാവശ്യപ്പെട്ട ബൈഡൻ കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങളൊന്നും നിലവില്‍ കൈക്കൊണ്ടിട്ടില്ല. എന്നാൽ...

ബുർജ് ഖലീഫയിൽ ഒരു പരസ്യം പ്രദർശിപ്പിക്കാൻ എത്ര കോടി വേണ്ടി വരും..?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിങ്ങളുടെ സ്ഥാപനത്തിന്റെയോ മറ്റോ പരസ്യം പ്രദർശിപ്പിക്കാൻ എത്ര ചെലവ് വരും? നമ്മുടെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ മെഗാഹിറ്റ് ചിത്രമായ കുറുപ്പിന്റെ പ്രമോഷൻ ബുർജ് ഖലീഫയിൽ നടന്നതോർമ്മയില്ലേ..? അന്ന് ആ പ്രമോഷൻ വീഡിയോ കണ്ടപ്പോഴെങ്കിലും നമ്മളിൽ പലരും ഇതിനെക്കുറിച്ച് ചിന്തിച്ചവരായിരിക്കും. സാക്ഷാൽ ബുർജ് ഖലീഫയെ ലോകത്തെ ഏറ്റവും...

പ്രതിപക്ഷം ഒരുമിച്ചിറങ്ങിയാൽ സംഘ്പരിവാർ ഭരണം അവസാനിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

പ്രതിപക്ഷം ഒരുമിച്ചിറങ്ങിയാൽ സംഘ്പരിവാർ ഭരണം അവസാനിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകുന്നത് വളരെ പെട്ടെന്നാണ്. ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങിയെന്നും കുഞ്ഞാലിക്കുട്ടി ദോഹയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന സംഘങ്ങളുട യഥാർത്ഥ ഗുണഭോക്താക്കൾ സംഘപരിവാറാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും എസ്.ഡി.പി.ഐക്കെതിരെ നടപടിയെടുക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഫുട്‍ബോള്‍ ആരാധകര്‍ക്കുള്ള ആ നിര്‍ദേശങ്ങള്‍ ‘വ്യാജമാണ്’; വിശദീകരണവുമായി ഖത്തര്‍

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറില്‍ എത്തുന്ന സന്ദര്‍ശകര്‍ പാലിക്കേണ്ടതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് അധികൃതരുടെ വിശദീകരണം. ഖത്തറിലെ 'സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി'യാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. ഇത്തരമൊരു അറിയിപ്പ് സുപ്രീം കമ്മിറ്റിയോ മറ്റേതെങ്കിലും ഔദ്യോഗിക ഏജന്‍സികളോ നല്‍കിയതല്ലെന്നും അവയില്‍...

ഡിജിറ്റൽ രൂപ ഉടനെയെന്ന് ആർബിഐ; ആദ്യ ഘട്ടം പരീക്ഷണാടിസ്‌ഥാനത്തിൽ

ദില്ലി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുക.  ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി ആർബിഐ വിലയിരുത്തുന്നുണ്ട്. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു....
- Advertisement -spot_img

Latest News

തദ്ദേശ അങ്കത്തിന് തീയതി കുറിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...
- Advertisement -spot_img