Thursday, December 25, 2025

Latest news

രാത്രികാലങ്ങളില്‍ ബീച്ചില്‍ നീന്താന്‍ ഇറങ്ങരുത്; അപകട മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി: രാത്രികാലങ്ങളിലും വെളുപ്പിനും കടലില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പൊലീസ് ക്യാമ്പയിന്‍ ആരംഭിച്ചു.  കടലില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും എമര്‍ജന്‍സി നമ്പരുകളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ബീച്ചിലെത്തി സഞ്ചാരികളെയും താമസക്കാരെയും ബോധവത്കരിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമാണ്. പകല്‍ സമയങ്ങളില്‍ മാത്രമെ...

നയന്‍താരക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍: അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍

തെന്നിന്ത്യന്‍ താരറാണി നയന്‍താരക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തമിഴ്നാട് ആരോഗ്യമന്ത്രി തിരു മാ സുബ്രഹ്മണ്യന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടുമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പ് വിവാഹിതരായ...

‘ഒരു വിഭാ​ഗത്തിന്റെ സ്ഥാപനങ്ങളിൽനിന്ന് സാധനം വാങ്ങരുത്, ബഹിഷ്കരിക്കണം’; അനുയായികളെ പ്രതിജ്ഞയെടുപ്പിച്ച് എംപി

ദില്ലി: വർ​ഗീയ പ്രസംഗം നടത്തിയ ബിജെപി നേതാവ് വിവാദത്തിൽ.  ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമയാണ് വിവാദത്തിൽപ്പെട്ടത്. വടക്കുകിഴക്കൻ ദില്ലിയിലെ ദിൽഷാദ് ഗാർഡനിൽ സംഘടിപ്പിച്ച പൊതുയോ​ഗത്തിലായിരുന്നു എംപിയുടെ വിവാദ പ്രസം​ഗം. പ്രസം​ഗത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഒരുവിഭാ​ഗത്തെ സമ്പൂർണമായി ബഹിഷ്കരിക്കണമെന്ന് എംപി പ്രസം​ഗത്തിൽ പറഞ്ഞു. അവരുടെ ബുദ്ധി ശരിയാക്കാനും അവരെ നേരെയാക്കാനും എന്തുചെയ്യണമെന്നും ഇയാൾ...

സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി

കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് നടപടി എടുത്തത്. സന്ദീപ് വാര്യരെ നീക്കിയത് പാർട്ടിയുടെ സംഘടനാ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചു. എന്തിന് മാറ്റി എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. വക്താവ് സ്ഥാനത്തെ കുറിച്ച് പാർട്ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും കെ.സുരേന്ദ്രൻ...

ഇന്ത്യൻ രൂപ വീണ്ടും താഴോട്ട്; യു.എ.ഇ ദിർഹത്തിനെതിരെ 22.53 എന്ന നിലയിലേക്ക് വീണു

വിനിമയ മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടർക്കഥയാവുന്നു. ഇന്ന് രാവിലെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തേയും ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരിക്കുകയാണ്. യു.എ.ഇ ദിർഹത്തിനെതിരെ 22.53 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്ന് രാവിലെ യുഎസ് ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 82.69 എന്ന റഎക്കോർഡ് താഴ്ചയേയും അഭിമുഖീകരിക്കുകയാണ് രൂപ. അസംസ്‌കൃത എണ്ണവില...

‘ഇതാണോ കോടതിയുടെ ജോലി’ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിലാണ് സുപ്രിംകോടതി ഹര്‍ജിക്കാരനെ വിമര്‍ശിച്ചത്. തുടര്‍ന്ന് പിഴ ചുമത്തുമെന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഹര്‍ജി അഭിഭാഷകന്‍ പിന്‍വലിച്ചു. ‘ഇതാണോ കോടതിയുടെ ജോലി? പിഴ ഈടാക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്ന ഇത്തരം ഹര്‍ജികള്‍ എന്തിനാണ്...

എൻഐഎ കേസ്; ജാമ്യം ആവശ്യപ്പെട്ട് പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ദില്ലി ഹൈക്കോടതിയില്‍

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെയായ എൻഐഎ  കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവ്  ഇ അബൂബക്കർ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും അതിനാൽ ഇനി ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഹർജിക്കാരൻ പറയുന്നു. പോപ്പുലർ...

കുട്ടികളെ ദഫ്മുട്ട് പഠിപ്പിച്ച് സനല്‍കുമാര്‍ വേലായുധന്‍; നബിദിന മത്സരത്തില്‍ താരമായി യുവാവ്

മലപ്പുറം: ഇസ്ലാംമത വിശ്വസികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷ പൊലിമയിൽ കൊണ്ടാടുമ്പോൾ മത സൗഹാർദ്ദത്തിന് വേദിയായിരിക്കുകയാണ് പൂക്കട്ടിരി റഹ്മത്ത് നഗർ. റഹ്മത്ത് നഗറിലെ മാലപറമ്പിൽ വേലായുധൻ്റ മകൻ സനൽകുമാറാണ് മത സൗഹാർദ്ദത്തിന്റെ അടയാളമായത്. ഇത്തവണ മദ്രസ വിദ്യാർത്ഥികൾക്ക് ദഫ്മുട്ടിൻ്റെ ചുവടുകൾ പഠിപ്പിച്ചത് സനൽകുമാറാണ്. യുവാവ് ദഫ് കളിക്കുന്ന വിദ്യാർത്ഥികളെ അനു​ഗമിക്കുന്നതിന്റെയും നോട്ടുമാല സ്വീകരിക്കുന്നതിന്റേയും...

ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിയ യുവദമ്പതികൾ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസർകോടിന്റെ ഭാഗമായായിരുന്നു വന്‍...

വെള്ളി പാദസരം മോഷ്ടിക്കാനായി 100 വയസുകാരിയുടെ കാല്‍പാദം അറുത്തെടുത്തു, കൊടും ക്രൂരത

ജയ്പൂർ : രാജസ്ഥാനില്‍ വയോധികയോട് കൊടും ക്രൂരത.  വെള്ളിപ്പാദസരം മോഷ്ടിക്കാനായി 100 വയസുകാരിയുടെ കാല്‍ അറുത്തുമാറ്റി.  രാജസ്ഥാനിലെ ജയ്‌പുരിലാണ് നാടിനെ നടുക്കിയ. മീന കോളനിയിലെ താമസക്കാരിയായ നൂറുവയസ്സുള്ള ജമുനാദേവിയുടെ കാസാണ് മോഷ്ടാക്കൾ അറുത്തുമാറ്റിയത്. ഞായറാഴ്ച രാവിലെയാണ് ക്രൂരമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ വയോധികയെ ബലമായി പിടിച്ച് വച്ച് കാല്‍ മുറിച്ച...
- Advertisement -spot_img

Latest News

മുസ്‌ലിം തടവുകാരന്റെ മോചനം വൈകിപ്പിച്ച ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ആരോപിച്ച് ജയിലിലടച്ച മുസ്‌ലിം തടവുകാരന്റെ മോചനം ഒരു മാസത്തോളം വൈകിപ്പിച്ചതിന് ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ...
- Advertisement -spot_img