Friday, December 26, 2025

Latest news

‘നമസ്കരിക്കാനെത്തിയവരെ അടിച്ചോടിച്ചു, പള്ളി അടിച്ചു തകർത്തു’; ​ഗുരു​ഗ്രാമിൽ നിരവധി പേർക്കെതിരെ കേസ്

ദില്ലി: ​ഗുരു​ഗ്രാമിൽ മസ്ജിദിനെ അക്രമിച്ച് നശിപ്പിക്കുകയും നമസ്കരിക്കാനെത്തിയവരെ അടിച്ചോടിക്കുകയും ചെയ്ത സംഭവത്തിൽ നിരവധിപേർക്കെതിരെ കേസെടുത്ത് പൊലീസ്. ഗുരുഗ്രാമിലെ ഭോര കലൻ മേഖലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.  പ്രദേശത്തെ ചിലര്‍ അക്രമികൾ ഒരു പ്രാദേശിക പള്ളി നശിപ്പിക്കുകയും ആളുകളെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് എഫ്‌ഐ‌ആറിൽ പറയുന്നു. അക്രമികൾ മസ്ജിദ് ഗേറ്റ് പൂട്ടി ഓടി രക്ഷപ്പെട്ടു. നാല്...

‘സ്‌കൂള്‍ പട്ടാളക്യാമ്പോ ജയിലോ അല്ല’; ഹിജാബ് വിഷയത്തില്‍ ജസ്റ്റിസ് സുധാന്‍ഷു ദുലിയ

ന്യൂഡൽഹി: പട്ടാളക്യാമ്പുകൾ, ജയിലുകൾ എന്നിവയിൽ ഉള്ളതുപോലെയുള്ള അച്ചടക്കം സ്‌കൂളുകളിൽ ആവശ്യമില്ലെന്ന് ഹിജാബ് നിരോധനം തള്ളിക്കൊണ്ട് സുപ്രീം കോടതി ജഡ്ജി സുധാൻഷു ദുലിയ. പൊതുസ്ഥലത്തിന്റെ ഭാഗമായ സ്‌കൂളുകളിൽ അച്ചടക്കം ആവശ്യമാണ്. എന്നാൽ സ്വാതന്ത്ര്യവും അന്തസ്സും ബലികഴിച്ച് കൊണ്ടാകരുത് സ്‌കൂളുകളിൽ അച്ചടക്കം നടപ്പാക്കേണ്ടത്. വീടിനുള്ളിലും പുറത്തും ഹിജാബ് ധരിക്കാനുള്ള പെൺകുട്ടിയുടെ അവകാശം സ്‌കൂൾ ഗേറ്റിൽ അവസാനിക്കില്ല. സ്‌കൂളിന്...

കടൽത്തീര സംരക്ഷണത്തിന് നൂതന പദ്ധതി; ‘യുകെ യൂസുഫ് ഇഫക്ട്സ് സീവേവ്‌ ബ്രേക്കേഴ്സ്’ ഉദ്ഘാടനം 27ന്

കാസർകോട്: വ്യവസായ പ്രമുഖൻ യു.കെ.യൂസഫ് ആവിഷ്കരിച്ച ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ കടൽതീര സംരക്ഷണ മാർഗം ‘യു.കെ.യൂസഫ് ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്സ്’ നെല്ലിക്കുന്ന് കടപ്പുറത്ത് പരീക്ഷിക്കുന്നു. നിലവിൽ മറ്റു കടൽതീര സംരക്ഷണ പദ്ധതി വിജയിക്കാത്തിടത്താണ് യു.കെ. യൂസഫ് സീവേവ്‌ ബേക്കേഴ്സ് പദ്ധതി എത്തുന്നത്. കൂടാതെ തീരങ്ങൾക്ക് മനോഹാരിതയും ദൃശ്യഭംഗിയും ഒരുക്കുന്നതിനാൽ വിനോദസഞ്ചാര മേഖലയ്ക്കും ഈ...

ആര്‍എസ്എസ് തലവനെ രാഷ്ട്രപിതാവെന്ന് വിളിച്ചു, പിന്നാലെ ഭീഷണി; മുസ്ലിം പുരോഹിതന് വൈ പ്ലസ് സുരക്ഷ

ദില്ലി: ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർ​ഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസിക്ക് വൈ പ്ലസ് സുരക്ഷ അനുവദിച്ചു. ഒന്നിലധികം ഭീഷണികൾ ഉമർ അഹമ്മദ് ഇല്ല്യാസിക്ക് ലഭിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദിലെത്തി ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതനായ ഉമർ അഹമ്മദ് ഇല്യാസിയുമായി ആര്‍എസ്എസ്...

അമിത് ഷാ വന്നിട്ടും വഴങ്ങിയില്ല; ബിസിസിഐയിൽ നിന്ന് ഗാംഗുലി പുറത്തായതിങ്ങനെ

ന്യൂഡൽഹി: ബിസിസിഐ തലപ്പത്തു നിന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി പുറത്തുപോകുന്നത് ക്രിക്കറ്റിനപ്പുറത്തുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്. പശ്ചിമബംഗാളിൽ ബിജെപിയോട് രാഷ്ട്രീയച്ചായ്‌വു കാണിക്കാത്തതിന്റെ പേരിലാണ് ഗാംഗുലിയെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് നീക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു. മുൻ ഇന്ത്യൻ നായകന് പകരം റോജർ ബിന്നിയാണ് ബിസിസിഐ പ്രസിഡണ്ടാകുന്നത്. ഒക്ടോബർ 18ന് മുംബൈയിൽ ചേരുന്ന...

പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി, കണക്കെവിടെ എന്ന് വിജിലൻസ്

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ്  എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചു. കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത നാല്‍പ്പത്തിയേഴ് ലക്ഷം രൂപക്ക് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിജിലന്‍സ് സത്യവാങ്മൂലം സമർപ്പിച്ചത്. പണം തിരികെ  നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു....

ഹിജാബ് നിരോധനം തുടരും; ഉത്തരവില്‍ മാറ്റമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരുമെന്ന് മന്ത്രി ബിസി നാഗേഷ്. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കു നിലവില്‍ പ്രാബല്യമുണ്ടെന്ന്, സുപ്രീം കോടതിയുടെ ഭിന്ന വിധിക്കു ശേഷം മന്ത്രി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഹിജാബിനും ബുര്‍ഖയ്ക്കും എതിരെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നടക്കുന്ന കാലത്ത് കുറെക്കൂടി...

ഹിജാബ് നിരോധനം ശരിവെച്ചും റദ്ദാക്കിയും ഭിന്നവിധി: അടുത്ത ബെഞ്ചിനെ തീരുമാനിക്കുക ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ഭിന്നവിധി വന്നതോടെ കേസിലെ തീര്‍പ്പ് ഇനിയും നീളും. ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരില്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരോധനം ശരിവെച്ചപ്പോള്‍ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിധി പ്രസ്താവം നടത്തി. തുടര്‍ന്നാണ് ഭിന്നവിധിയായതിനാല്‍ കേസ് ഇനി ഏത് ബഞ്ച് കേള്‍ക്കണം എന്നതില്‍...

വസ്ത്രധാരണരീതി മൗലികാവകാശം, അന്തിമ വിധിക്കായി കാത്തിരിക്കാം: പി.കെ കുഞ്ഞാലിക്കുട്ടി

വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് കേസ് വിശാലബെഞ്ചിനു വിട്ടതിലൂടെ സുപ്രിംകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്‍റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. "വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. ഏതെങ്കിലും വേഷത്തിനോ വിശ്വാസത്തിനോ ജീവിതരീതിക്കോ നിരോധനം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശം നിരോധിക്കുന്നതിന് തുല്യമാണ്. അത് അന്തര്‍ദേശീയ തലത്തില്‍ തന്നെ...

സൂക്ഷിക്കുക! ഇങ്ങനെയും സംഭവിക്കാം; ഷൂവിനുള്ളില്‍ അഭയം തേടി മൂര്‍ഖന്‍: ഞെട്ടിക്കുന്ന വീഡിയോ

മൈസൂര്‍: പാമ്പുകള്‍ എവിടെയാണ് പതുങ്ങിയിരിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല. വീടിന്‍റെ മുക്കിലും മൂലയിലും തൊട്ട് കാറിലും ഹെല്‍മെറ്റിലുമെല്ലാം ഇഴജന്തുക്കളെ കണ്ട സംഭവങ്ങള്‍ക്ക് നമ്മളില്‍ പലരും സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ ഷൂവിനുള്ളില്‍ പതുങ്ങിയിരിക്കുന്ന മൂര്‍ഖനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. കര്‍ണാടകയിലെ മൈസൂരില്‍ നിന്നാണ് ഈ ദൃശ്യം. തറയില്‍ കിടക്കുന്ന ഒരു നീല ഷൂവാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ക്യാമറ സൂം...
- Advertisement -spot_img

Latest News

മുസ്‌ലിം തടവുകാരന്റെ മോചനം വൈകിപ്പിച്ച ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ആരോപിച്ച് ജയിലിലടച്ച മുസ്‌ലിം തടവുകാരന്റെ മോചനം ഒരു മാസത്തോളം വൈകിപ്പിച്ചതിന് ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ...
- Advertisement -spot_img