Tuesday, November 11, 2025

Latest news

പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി, കണക്കെവിടെ എന്ന് വിജിലൻസ്

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ്  എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചു. കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത നാല്‍പ്പത്തിയേഴ് ലക്ഷം രൂപക്ക് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിജിലന്‍സ് സത്യവാങ്മൂലം സമർപ്പിച്ചത്. പണം തിരികെ  നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു....

ഹിജാബ് നിരോധനം തുടരും; ഉത്തരവില്‍ മാറ്റമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരുമെന്ന് മന്ത്രി ബിസി നാഗേഷ്. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കു നിലവില്‍ പ്രാബല്യമുണ്ടെന്ന്, സുപ്രീം കോടതിയുടെ ഭിന്ന വിധിക്കു ശേഷം മന്ത്രി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഹിജാബിനും ബുര്‍ഖയ്ക്കും എതിരെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നടക്കുന്ന കാലത്ത് കുറെക്കൂടി...

ഹിജാബ് നിരോധനം ശരിവെച്ചും റദ്ദാക്കിയും ഭിന്നവിധി: അടുത്ത ബെഞ്ചിനെ തീരുമാനിക്കുക ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ഭിന്നവിധി വന്നതോടെ കേസിലെ തീര്‍പ്പ് ഇനിയും നീളും. ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരില്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരോധനം ശരിവെച്ചപ്പോള്‍ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിധി പ്രസ്താവം നടത്തി. തുടര്‍ന്നാണ് ഭിന്നവിധിയായതിനാല്‍ കേസ് ഇനി ഏത് ബഞ്ച് കേള്‍ക്കണം എന്നതില്‍...

വസ്ത്രധാരണരീതി മൗലികാവകാശം, അന്തിമ വിധിക്കായി കാത്തിരിക്കാം: പി.കെ കുഞ്ഞാലിക്കുട്ടി

വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് കേസ് വിശാലബെഞ്ചിനു വിട്ടതിലൂടെ സുപ്രിംകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്‍റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. "വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. ഏതെങ്കിലും വേഷത്തിനോ വിശ്വാസത്തിനോ ജീവിതരീതിക്കോ നിരോധനം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശം നിരോധിക്കുന്നതിന് തുല്യമാണ്. അത് അന്തര്‍ദേശീയ തലത്തില്‍ തന്നെ...

സൂക്ഷിക്കുക! ഇങ്ങനെയും സംഭവിക്കാം; ഷൂവിനുള്ളില്‍ അഭയം തേടി മൂര്‍ഖന്‍: ഞെട്ടിക്കുന്ന വീഡിയോ

മൈസൂര്‍: പാമ്പുകള്‍ എവിടെയാണ് പതുങ്ങിയിരിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല. വീടിന്‍റെ മുക്കിലും മൂലയിലും തൊട്ട് കാറിലും ഹെല്‍മെറ്റിലുമെല്ലാം ഇഴജന്തുക്കളെ കണ്ട സംഭവങ്ങള്‍ക്ക് നമ്മളില്‍ പലരും സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ ഷൂവിനുള്ളില്‍ പതുങ്ങിയിരിക്കുന്ന മൂര്‍ഖനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. കര്‍ണാടകയിലെ മൈസൂരില്‍ നിന്നാണ് ഈ ദൃശ്യം. തറയില്‍ കിടക്കുന്ന ഒരു നീല ഷൂവാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ക്യാമറ സൂം...

ഹിജാബ് വിധിയിൽ ജസ്റ്റിസ് ധൂലിയ ഉദ്ധരിച്ചത് ബിജോയ് ഇമ്മാനുവൽ കേസ്; കേരളബന്ധം

ന്യൂഡൽഹി: കർണാടക ഹൈക്കോടതിയുടെ ഹിജാബ് വിരുദ്ധ വിധിക്കെതിരെയുള്ള അപ്പീലുകളിൽ സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് സുധാംശു ധൂലിയ ഉദ്ധരിച്ചത് ബിജോയ് ഇമ്മാനുവൽ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള കേസ്. കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ ദേശീയഗാനം ചൊല്ലാത്തതിന്‍റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ സുപ്രിംകോടതി ഉത്തരവിട്ട വിധിന്യായമാണിത്. ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വവും വ്യാഖ്യാനിച്ച സുപ്രധാന...

മന്ത്രവാദവും ആഭിചാരവും കേരളത്തിലെ വമ്പന്‍ ബിസിനസ് , ഒരു വര്‍ഷം മറിയുന്നത് 60-70 കോടി

കേരളത്തില്‍ മന്ത്രവാദവും, ആഭിചാര കര്‍മ്മങ്ങളും കോടികള്‍ മറിയുന്ന ബിസിനസായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും ഇത് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഒരു വര്‍ഷം 60-70 കോടി രൂപയുടെ ബിസിനസാണ് ഈ രംഗത്ത് നടക്കുന്നതെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ തന്നെ വെളിപ്പെടുത്തുന്നു. വശീകരണ ഏലസുമുതല്‍, ശത്രുസംഹാരവും, ബിസിനസ് അഭിവൃദ്ധിയും, വിവാഹമോചനവും പുനര്‍ വിവാഹവും, പരീക്ഷ പാസാകലും, ഭൂമിക്കച്ചവടവും അടക്കം...

‘ഭാഗ്യം എന്ന് പറഞ്ഞാല്‍ ഇതാണ്’; കഴുത്തറ്റു പോകുന്ന അപകടത്തില്‍ നിന്നും ഒരു മനുഷ്യന്‍റെ രക്ഷപ്പെടല്‍ – വീഡിയോ

ക്രാസ്നോദർ : റഷ്യയിൽ ഒരു മനുഷ്യൻ ലിഫ്റ്റ് അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ഈ രക്ഷപ്പെടലിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ലിഫ്റ്റിന്റെ വാതിലുകൾ പെട്ടെന്ന് അടയാൻ തുടങ്ങിയപ്പോൾ ആ മനുഷ്യൻ അതിലേക്ക് നടന്നുപോകാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. സെക്കന്‍റുകള്‍ താമസിച്ചാല്‍  ആളുടെ തല ഏതാണ്ട് ഛേദിക്കപ്പെടുമെന്ന് വീഡിയോയില്‍ വ്യക്തം. പക്ഷേ ആ യുവാവ് കൃത്യസമയത്ത് തന്നെ...

സ്വർണം കവരുന്നത് ജിന്നാണെന്ന് കരുതി മിണ്ടിയില്ല, പണം നഷ്ടമായപ്പോൾ പരാതി; ഒടുവിൽ ‘ജിന്നി’നെ കണ്ട് ഞെട്ടി പൊലീസ്

മുംബൈ: വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണം മോഷ്ടിക്കുന്നത് ജിന്നാണെന്ന് കരുതി മാസങ്ങളോളം പരാതി നൽകാതെ വ്യാപാരി. ഒടുവിൽ പണവും നഷ്ടപ്പെട്ട് തുടങ്ങിയതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. മുംബൈ സ്വദേശിയായായ വ്യാപാരിയാണ് സ്വർണം കവരുന്നത് ജിന്നാണെന്ന് വിശ്വസിച്ച് പരാതി നൽകാതിരുന്നത്. എന്നാൽ, പണം മോഷണം പോയതോടെ സംശയമായി. ജിന്ന് പണം മോഷ്ടിക്കില്ലെന്നും അതുകൊണ്ടാണ് പരാതി നല്‍കുന്നതെന്നും ഇയാൾ ഖോലാവാല...

അസര്‍ അടിച്ചോടിച്ചു, വൈശാഖ് എറിഞ്ഞിട്ടു; മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയെ തുരത്തി കേരളം

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് കരുത്തരായ കര്‍ണാടകയെ കേരളം 53 റണ്‍സിന് തോല്‍പിച്ചു. കേരളം മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കര്‍ണാടകയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 126 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് അസറുദ്ദീന്‍റെ ബാറ്റിംഗ് കരുത്തിന് പിന്നാലെ വൈശാഖ് ചന്ദ്രന്‍റെ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img