കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം. നാല് പ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു. പരിക്കേറ്റവരെ ബെല്ലാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ഒരു ലക്ഷം രൂപ വീതം ചികിത്സാ സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റര്‍ പിന്നിട്ടു. വടക്കന്‍ കര്‍ണാടകയിലെ ജോഡോ യാത്രയില്‍ മല്ലികാര്‍ജുന്‍...
കാസര്‍കോട്: പിക്കപ്പില്‍ കടത്തുകയായിരുന്നു 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് രണ്ട് പേര്‍ പിടിയില്‍. ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു പുകയില ഉത്പന്നങ്ങള്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 60,000 പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. മലപ്പുറം...
ഉപ്പള: ആർക്കിടെക്ച്ചർ, ഇൻ്റീരിയർ, കൺസ്ട്രക്ഷൻ മേഖലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള വിശ്വസ്ത സ്ഥാപനമായ റോയൽ ടെക്കിന്റെ നവീകരിച്ച ഷോറൂം ഉപ്പള നയാബസാറിൽ പ്രവർത്തനം ആരംഭിച്ചു. സിറാജുദ്ദീൻ ഫൈസി ചേരാൽ ഷോറൂം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ കുമ്പോൽ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇൻ്റീരിയർ സ്റ്റുഡിയോ ഉദ്ഘാനം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്...
കൊല്ലം: ഇലന്തൂരിലെ ഇരട്ട നരബലി വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ നരബലി എന്ന വാക്ക് വാര്‍ത്തകളിൽ ആദ്യമായി ഇടം പിടിച്ചത് 49 വർഷം മുമ്പാണ്. കൊല്ലം കുണ്ടറയിൽ ആറുവയസുകാരനെ ബന്ധു ബലി നൽകിയ സംഭവത്തിൽ പ്രതിയായിരുന്ന അഴകേശന് കോടതി അന്ന് വധശിക്ഷയാണ് വിധിച്ചത്.
1973 മെയ് 23. മുളവന ശ്രീശങ്കരോദയം സര്‍ക്കാർ സ്കൂളിന് സമീപമായിരുന്നു...
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നാലു യാത്രക്കാരിൽനിന്നായി 2.6 കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് വിഭാഗവും കോഴിക്കോട് ഡി.ആർ.ഐ. വിഭാഗവും ചേർന്ന് പിടികൂടി. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന കാസർകോട് മുട്ടത്തൊടി അബ്ദുൽ ബാസിത് (24) കസ്റ്റംസിന്റെ പിടിയിലായി. കാസർകോട് സ്വദേശികളായ മൊയ്തീൻ മിസാൻ (28), ഇബ്രാഹീം ഖലീൽ (30) എന്നിവരെ...
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ പാമ്പ് കയറി. ഏഷ്യാറ്റിക് വാട്ടർ പാമ്പ് എന്നറിയപ്പെടുന്ന ചെക്കര്‍ഡ് കീല്‍ബാക്ക് ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് വീട്ടില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വൈല്‍ഡ് ലൈഫ് എസ്ഒഎസ് സംഘം പാമ്പിനെ പിടികൂടി. അഞ്ച് അടിയോളം നീളമുള്ള പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടാനായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെയാണ്...
ചെന്നൈ: നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ഒക്ടോബർ 9 ന് തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പ്രഖ്യാപിച്ചത്. ഇത് വാടക ഗർഭധാരണ നിയമ ലംഘനമാണോ എന്ന രീതിയിലെ വിവാദം തുടര്‍ന്ന് ഉയര്‍ന്ന് വന്നത്.
നിയമലംഘനം പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങൾക്ക് ശേഷം, വാടക ഗർഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു.
"ഉടൻ തന്നെ...
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വാര്‍ത്താക്കുറിപ്പിറക്കി കോഴിക്കോട് ഖാസി ഓഫീസ്. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭര്‍ത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാഗ്ലൂരില്‍ പോയി ജീവിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഖാസി ഓഫീസ് അറിയിച്ചു.
പിന്നീട് ആദ്യ ഭര്‍ത്താവ് വിവാഹമോചനം നടത്തുകയും...
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. . കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്.
രണ്ട് വര്‍ഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ്...
കാസർകോട് ∙ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി കാണാതായ 6 സ്ത്രീകളെയും ഒരു കുട്ടിയെയും ഇതുവരെ ആയി കണ്ടെത്താനായില്ല. അമ്പലത്തറയിൽ രണ്ടും ആദൂർ, ചന്തേര, കാസർകോട്, വിദ്യാനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി ഒരാളെ വീതവുമാണു കാണാതായത്. തിരോധാന കേസുകളുടെ അന്വേഷണം ഊർജിതമാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നു കഴിഞ്ഞ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...