Friday, December 26, 2025

Latest news

‘പുതിയ കോവിഡ് വകഭേദത്തിന് വ്യാപകശേഷി കൂടുതൽ; കരുതൽ ഡോസും മാസ്കും ആവശ്യം’

തിരുവനന്തപുരം ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കി. ഇതുവരെയുള്ള വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വ്യാപനശേഷിയുള്ളതാണ് പുതിയത്. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും. രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേര്‍ക്ക്...

അമ്മയ്ക്കെതിരെ പരാതിയുമായി 3 വയസുകാരന്‍ പൊലീസിന് അടുത്ത് – വീഡിയോ

ബുർഹാൻപൂര്‍ : അമ്മയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന മൂന്നുവയസുകാരന്‍റെ വീഡിയോ വൈറലാകുന്നു. അമ്മ അവന്റെ മിഠായികൾ മോഷ്ടിച്ചു എന്നാണ് മൂന്നുവയസുകാരന്‍റെ പരാതി. അമ്മയോട് ദേഷ്യപ്പെട്ട ഒരു 3 വയസ്സുള്ള കുട്ടി, തന്‍റെ മിഠായികൾ മോഷ്ടിച്ചതിന് അമ്മയ്‌ക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പിതാവിനെ  നിർബന്ധിക്കുകയായിരുന്നു. കുട്ടിയുടെ മേൽ കാജൽ പുരട്ടുന്നതിനിടെ കുട്ടിയുടെ അമ്മ അവന്‍റെ...

സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു, ദുരന്തം നടന്നത് സ്കൂൾ വളപ്പിൽ

കോഴിക്കോട്: കൊടിയത്തൂരിൽ സ്‌കൂൾ ബസ്സിടിച്ച് വിദ്യാർഥി മരിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി പാഴൂർ സ്വദേശി മുഹമ്മദ് ബാഹിഷാണ് മരിച്ചത്. ബസ് പിന്നോട്ടെടുത്തപ്പോൾ രണ്ട് വാഹനങ്ങൾക്കിടിയിൽപ്പെട്ടാണ് വിദ്യാർഥിയുടെ മരണം. വൈകീട്ട് സ്‌കൂൾ വിട്ട ശേഷമാണ് അപകടമുണ്ടായത്. കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.

ഈ വർഷം ഉപയോഗശൂന്യമാകുക 530 കോടി ഫോണുകൾ

ലോകത്ത് ഏകദേശം 1600 കോടി ഫോണുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഇതിന്റെ മൂന്നിലൊന്ന് ഫോണുകൾ ഈ വർഷം ഉപയോഗശൂന്യമാകും. അതായത് ഏകദേശം 530 കോടി ഫോണുകൾ പ്രവർത്തനരഹിതമാകും. 2040 ആകുമ്പോഴേക്ക് ഭൂമിക്ക് ഏറ്റവും വലിയ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുക സ്മാർട് ഫോണുകളും ഡേറ്റാ പ്രോസസിങ് സെന്ററുകളുമായിരിക്കും എന്നാണ് പോപുലർ സയൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇവയുടെ മാലിന്യം കൂടുന്നതോടെ ഭൂമിയിലെ...

തൊണ്ടി മുതല്‍ കാട്ടിക്കൊടുത്തിട്ടും മോഷണത്തിന് കേസെടുത്തില്ലെന്നാരോപിച്ച് പൊലീസ് ചീഫിന് പരാതി നല്‍കി

കുമ്പള: തൊണ്ടി മുതല്‍ കാട്ടിക്കൊടുത്തിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് വ്യാപാരി ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി. ബന്തിയോട് കുബണൂരില്‍ പഴയ മരം വ്യാപാരം നടത്തുന്ന ഹൊസങ്കടിയിലെ നസീര്‍ ആണ് പരാതി നല്‍കിയ സംഭവം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പഴയ വീടുകള്‍ വാങ്ങി പൊളിച്ച് മരം ഉരുപ്പടികളും മറ്റും വ്യാപാരം നടത്തി വരികയായിരുന്ന നസീര്‍ ആറുമാസം മുമ്പ്...

വിശക്കുന്നവര്‍ക്ക് അന്നമെത്തിച്ച് യുഎഇ; ഇന്ത്യയില്‍ 15 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

അബുദാബി: വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന യുഎഇയുടെ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വഴി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികള്‍. നാല് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാര കുറവുള്ളവരുമായ നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ റമസാനിലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി...

പോലീസുകാരന്റെ മാമ്പഴ മോഷണം വിദ്യാര്‍ത്ഥി അനുകരിച്ച സംഭവം; കേരള പൊലിസിനെ അപമാനിച്ചതില്‍ ഖേദമെന്ന് സ്‌കൂളധികൃതര്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ വിദ്യാര്‍ത്ഥി അനുകരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കാഞ്ഞിരപ്പള്ളി ആനക്കല്‍ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍.ഒരു രക്ഷിതാവ് നടത്തിയ പ്രവര്‍ത്തി മൂലം കേരള പൊലീസിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പ്രചരിക്കുന്നതില്‍ യാതൊരു സഹായവും പിന്തുണയും രക്ഷിതാവിന് നല്‍കിയിട്ടില്ലെന്നും സ്‌കൂളിനും പൊലീസ് സേനയ്ക്കും...

‘പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം’; ഉത്തരവ് സുപ്രീം കോടതി പരിശോധിക്കും

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും. ഗൗരവമേറിയ വിഷയമാണ് ഇതെന്നും വിശദമായി പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, അഭയ് എസ് ഒക്ക എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിന് എതിരെ ദേശീയ ബാലാവകാശ കമ്മിഷനാണ്...

പിഎഫ്ഐ റെയ്ഡ് : നിർണായക വിവരങ്ങൾ ലഭിച്ചു, കൂടുതൽ ചോദ്യം ചെയ്യണമെന്ന് എൻഐഎ, 5 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി : രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന പരിശോധനകൾക്ക് പിന്നാലെ പിടിയിലായ പ്രതികളിൽ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. രണ്ടാം പ്രതി കരമന അഷ്റഫ് മൌലവി, മൂന്നാം പ്രതി അബ്ഡുൾ സത്താർ, പതിനൊന്നാം പ്രതി യഹ്യ കോയ തങ്ങൾ, പതിമൂന്നാം പ്രതി കെ മുഹമ്മദലി, പതിനാലാം...

വാങ്ങുന്നവരുടെ എണ്ണം കുറയുന്നു; ഐഫോണ്‍ 14 ഇറക്കി ആപ്പിള്‍ പുലിവാല്‍ പിടിച്ചോ.!

സന്‍ഫ്രാന്‍സിസ്കോ: ആപ്പിൾ ഐഫോൺ 14 ന്റെ വില്പന കുറയുന്നതായി റിപ്പോർട്ട്. അപ്രതീക്ഷിതമായി വില്പനയിൽ ഇടിവ് സംഭവിച്ചതിന്റെ കാരണം തേടുകയാണ് ആപ്പിൾ.  കഴിഞ്ഞ ആഴ്ചയാണ് പുതുതായി പുറത്തിറക്കിയ ഐഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്. 6.7 ഇഞ്ച് ഡിസ്‌പ്ലേ, നവീകരിച്ച ഡ്യുവൽ ക്യാമറ സിസ്റ്റം, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ്, എ15 ബയോണിക്, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവ...
- Advertisement -spot_img

Latest News

മുസ്‌ലിം തടവുകാരന്റെ മോചനം വൈകിപ്പിച്ച ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ആരോപിച്ച് ജയിലിലടച്ച മുസ്‌ലിം തടവുകാരന്റെ മോചനം ഒരു മാസത്തോളം വൈകിപ്പിച്ചതിന് ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ...
- Advertisement -spot_img