Tuesday, November 11, 2025

Latest news

വിശക്കുന്നവര്‍ക്ക് അന്നമെത്തിച്ച് യുഎഇ; ഇന്ത്യയില്‍ 15 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

അബുദാബി: വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന യുഎഇയുടെ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വഴി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികള്‍. നാല് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാര കുറവുള്ളവരുമായ നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ റമസാനിലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി...

പോലീസുകാരന്റെ മാമ്പഴ മോഷണം വിദ്യാര്‍ത്ഥി അനുകരിച്ച സംഭവം; കേരള പൊലിസിനെ അപമാനിച്ചതില്‍ ഖേദമെന്ന് സ്‌കൂളധികൃതര്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ വിദ്യാര്‍ത്ഥി അനുകരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കാഞ്ഞിരപ്പള്ളി ആനക്കല്‍ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍.ഒരു രക്ഷിതാവ് നടത്തിയ പ്രവര്‍ത്തി മൂലം കേരള പൊലീസിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പ്രചരിക്കുന്നതില്‍ യാതൊരു സഹായവും പിന്തുണയും രക്ഷിതാവിന് നല്‍കിയിട്ടില്ലെന്നും സ്‌കൂളിനും പൊലീസ് സേനയ്ക്കും...

‘പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം’; ഉത്തരവ് സുപ്രീം കോടതി പരിശോധിക്കും

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും. ഗൗരവമേറിയ വിഷയമാണ് ഇതെന്നും വിശദമായി പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, അഭയ് എസ് ഒക്ക എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിന് എതിരെ ദേശീയ ബാലാവകാശ കമ്മിഷനാണ്...

പിഎഫ്ഐ റെയ്ഡ് : നിർണായക വിവരങ്ങൾ ലഭിച്ചു, കൂടുതൽ ചോദ്യം ചെയ്യണമെന്ന് എൻഐഎ, 5 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി : രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന പരിശോധനകൾക്ക് പിന്നാലെ പിടിയിലായ പ്രതികളിൽ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. രണ്ടാം പ്രതി കരമന അഷ്റഫ് മൌലവി, മൂന്നാം പ്രതി അബ്ഡുൾ സത്താർ, പതിനൊന്നാം പ്രതി യഹ്യ കോയ തങ്ങൾ, പതിമൂന്നാം പ്രതി കെ മുഹമ്മദലി, പതിനാലാം...

വാങ്ങുന്നവരുടെ എണ്ണം കുറയുന്നു; ഐഫോണ്‍ 14 ഇറക്കി ആപ്പിള്‍ പുലിവാല്‍ പിടിച്ചോ.!

സന്‍ഫ്രാന്‍സിസ്കോ: ആപ്പിൾ ഐഫോൺ 14 ന്റെ വില്പന കുറയുന്നതായി റിപ്പോർട്ട്. അപ്രതീക്ഷിതമായി വില്പനയിൽ ഇടിവ് സംഭവിച്ചതിന്റെ കാരണം തേടുകയാണ് ആപ്പിൾ.  കഴിഞ്ഞ ആഴ്ചയാണ് പുതുതായി പുറത്തിറക്കിയ ഐഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്. 6.7 ഇഞ്ച് ഡിസ്‌പ്ലേ, നവീകരിച്ച ഡ്യുവൽ ക്യാമറ സിസ്റ്റം, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ്, എ15 ബയോണിക്, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവ...

നരബലി ഭവനസന്ദര്‍ശനം 50 രൂപക്ക് ഓട്ടോ സര്‍വ്വീസ്, വീടിനുമുമ്പില്‍ ഐസ്‌ക്രീം കച്ചവടം; ഇലന്തൂരില്‍ പ്രതികളുടെ വീടുകാണാന്‍ സന്ദര്‍ശക പ്രവാഹം

പത്തനംതിട്ട; ഇലന്തൂരിലെ നരബലിയും അതേ തുടര്‍ന്നുണ്ടായ വാര്‍ത്തകളും ആളുകളില്‍ ആശങ്കയോടൊപ്പം ആകാക്ഷയും നിറക്കുന്നുണ്ട്. രണ്ട് സ്ത്രീകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഭഗവല്‍സിംഗിന്റെയും ലൈലയുടേയും വീട്ടിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തന്നെയാണ് നടക്കുന്നത്. അയല്‍ജില്ലകളില്‍ നിന്നും വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇലന്തൂരിലേക്ക് എത്തുകയാണ്. ആളുകളുടെ ഈ പ്രവാഹം ഇപ്പോള്‍ ഗുണമായിരിക്കുന്നത് കച്ചവടക്കാര്‍ക്കും ഓട്ടോക്കാര്‍ക്കുമാണ്. പ്രതികളുടെ വീട്ടിലേക്ക് നരബലി ഭവന...

‘അധിക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം റദ്ദാക്കും’; മന്ത്രിമാര്‍ക്ക് മുന്നറിപ്പുമായി ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ മടിക്കില്ലെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. https://twitter.com/KeralaGovernor/status/1581884148926468096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1581884148926468096%7Ctwgr%5E0f1d6831a298592d81135acbc4c193cc35e2c53a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fkerala%2Fgovernor-arif-mohammad-khan-warns-ministers-1.7965648 മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള...

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍:ഹൈക്കോടതിയുടെ കര്‍ശനനിര്‍ദ്ദേശം’ഓരോ കേസിലും ഉണ്ടായ നഷ്ടം എത്രയെന്ന്അറിയിക്കണം’

കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഓരോ കേസിലും കണക്കാക്കിയ നാശനഷ്ടം എത്രയെന്നു അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നല്‍കി. പോപ്പുലർ ഫ്രണ്ടിന്റെയും, ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും സ്വത്ത് കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും വിവിധ കോടതികളിലെ ജാമ്യപേക്ഷയുടെ വിവരങ്ങളും കോടതിയെ അറിയിക്കണം. നവംബർ 7ന് സത്യവാങ്മൂലം സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത...

അറംപറ്റി ഫേസ്ബുക്ക് ലൈവ്, 230 കി.മി വേഗതയില്‍ മരണപ്പാച്ചില്‍; ബിഎംഡബ്ല്യു ട്രക്കിലിടിച്ച് നാല് പേര്‍ മരിച്ചു

ദില്ലി: ഫേസ്ബുക്കില്‍ ലൈവിട്ട് 230 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച ബിഎംഡബ്ല്യു കാര്‍ ട്രക്കിലിടിച്ച് നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ സുൽത്താൻപൂരിലാണ് അപകടം നടന്നത്. അപകടത്തിന് തൊട്ടുമുമ്പ് നാല് പേരും ഫെയ്‌സ്ബുക്ക് ലൈവില്‍ വേഗതയില്‍ പോകുന്നത് സംപ്രേഷണം ചെയ്തിരുന്നു. ലൈവിനിടയില്‍ നമ്മള്‍ നാല് പേരും മരിക്കുമെന്നും ഇവര്‍ പറഞ്ഞു. ബീഹാറിലെ റോഹ്താസിലെ സ്വകാര്യ മെഡിക്കൽ...

പയ്യോളിയിൽ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; ഉപ്പള സ്വദേശി പിടിയിൽ

കോഴിക്കോട്: മദ്രസ അധ്യാപകന്റെ വീട്ടില്‍ ചാത്തന്‍സേവ നടത്തി പണവും സ്വര്‍ണവും കവര്‍ന്നയാള്‍ പിടിയില്‍. കാസര്‍കോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. കളവ്, വഞ്ചന എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫി പിടിയിലായത്. നമസ്‌ക്കരിക്കാനെന്ന് പറഞ്ഞ് മദ്രസ അധ്യാപകന്റെ കിടപ്പുമുറിയിലെത്തി പണവും സ്വര്‍ണവും കവരുകയായിരുന്നു. ഏഴ്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img