കോഴിക്കോട്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിക്കെതിരെ സമസ്തയുടെ നടപടി. സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഹക്കിം ഫൈസിയെ നീക്കി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ഇന്ന് ചേർന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു. സമസ്ത...
കാലിഫോര്‍ണിയ: ഒരു മുളക് തന്നെ അറിയാതെ കടിച്ചാലുള്ള എരിവിനെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ...അപ്പോള്‍ പിന്നെ ലോകത്തിലെ എരിവേറിയ മുളക് കഴിച്ചാലുള്ള അവസ്ഥ എങ്ങനെയായിരിക്കും. ഒന്നും രണ്ടുമല്ല..പത്തെണ്ണം. കാലിഫോര്‍ണിയക്കാരനായ ഗ്രിഗറി ഫോസ്റ്ററാണ് ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ കരോലിന റീപ്പര്‍ ചില്ലീസ് കഴിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയത്.
ഒന്‍പത് മാസങ്ങള്‍ക്കു മുന്‍പുള്ള തന്‍റെ തന്നെ റെക്കോഡാണ്...
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ മാസം 24ലേക്കു മാറ്റി. വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ച് ചേര്‍ന്നയുടനെ...
സൗദി അറേബ്യ സന്ദർശന വിസ കാലാവധിയിൽ മാറ്റം വരുത്തി. സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി പരമാവധി മൂന്ന് മാസമായി നിജപ്പെടുത്തി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭയാണ് ഭേദഗതി അംഗീകരിച്ചത്.
സന്ദർശന ആവശ്യത്തോടെയെടുക്കുന്ന ട്രാൻസിറ്റ് വിസാ കാലാവധിയും മൂന്ന് മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിസയിൽ പരമാവധി സൗദിയിൽ തങ്ങാൻ കഴിയുന്ന...
സംസാരം ആരോഗ്യത്തിന് ഹാനികരമാണോ? തീർച്ചയായും ഹാനികരമല്ല. പക്ഷേ, പലപ്പോഴും അനാവശ്യമായതും അമിതമായതുമായ സംസാരങ്ങൾ നമ്മെ അലോസരപ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള സംസാരങ്ങളെ ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും നമ്മൾ ഏതെങ്കിലും ഒക്കെ വ്യക്തികളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടും ഉണ്ടാകാം.
എന്നാൽ, ഇത്തരത്തിലുള്ള അനാവശ്യമായ സംസാരങ്ങൾ കുറയ്ക്കുന്നതിന്റെ ആദ്യപടി എന്നോണം ജപ്പാനിലെ ഹെയർ സലൂണുകളിൽ 'സൈലൻറ് കട്ട്...
ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ എംവി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ പരാമര്‍ശം.
സിപിഎമ്മുകാര്‍ ശാഖ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മൗലികാവകാശങ്ങള്‍ തകരാതെയിരിക്കാനാണ് അങ്ങനെ...
രാജ്യത്തെ പ്രീമിയം ബൈക്ക് നിർമ്മാതാക്കൾ ഒക്ടോബർ മാസത്തെ അതത് വിൽപ്പന ഫലങ്ങൾ പുറത്തുവിട്ടു. ഇതനുസരിച്ച് ഏറ്റവും കൂടുതൽ ബൈക്കുകൾ വിറ്റഴിച്ച കമ്പനിയാണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 പ്രീമിയം ബൈക്കുകളിൽ കമ്പനിയുടെ ആറ് ബൈക്കുകൾ ഇടം നേടി. ഉപഭോക്താക്കൾ വാങ്ങിക്കൂട്ടിയ കമ്പനിയുടെ രണ്ട് ബൈക്കുകളെക്കുറിച്ച്...
മലപ്പുറം: മലപ്പുറം തിരൂർക്കാട് വാഹന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ് (19) ആണ് മരിച്ചത്. ഇന്നലെ നടന്ന കോളേജ് തെരഞ്ഞെടുപ്പിൽ തിരൂർക്കാട് നസ്റ കോളേജിൽ നിന്നും ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി ഹസീബ് വിജയിച്ചിരുന്നു.
കൊല്ലം: ഇമാമിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീർ സെയ്നിയ്ക്ക് നേരെയാണ് കൊലപാതക ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്ത് പോകുന്നതിന് മുമ്പ് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് ഇമാമിനെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു....
കാസര്‍കോട്: മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണ എന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം...