Friday, December 26, 2025

Latest news

രഹ്ന ഫാത്തിമക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്. സമൂഹ മാധ്യമങ്ങളിൽ "ഗോമാതാ ഉലർത്ത്" എന്ന പേരിൽ ബീഫ്...

വൃക്ക രോഗം മൂലം പൊലിഞ്ഞത് 99 കുരുന്നു ജീവനുകള്‍; ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും നിരോധിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും ദ്രാവകരൂപത്തിലുള്ള മരുന്നുകളും നിരോധിച്ചു. വൃക്ക തകരാറുമൂലം രാജ്യത്ത് കുട്ടികളുടെ മരണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കഫ് സിറപ്പുകള്‍ മൂലമുണ്ടായ ഗുരുതര വൃക്കരോഗങ്ങള്‍ കാരണം ഈ വര്‍ഷം രാജ്യത്ത് 99 കുട്ടികള്‍ മരണമടഞ്ഞെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ്...

മലദ്വാരത്തിൽ കടത്തിയ സ്വർണം പിടിക്കാൻ പൊന്നാനി സംഘത്തിന്റെ സിനിമാസ്റ്റൈൽ ചെയ്സിംഗ്, പൊലീസ് സ്റ്റേഷനുമുന്നിൽ വാഹനം തടയൽ, ഒടുവിൽ കസ്റ്റംസുകാർക്ക് തല്ലും, എല്ലാം നടന്നത് തലസ്ഥാനത്ത്

വെഞ്ഞാറമൂട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച മൂന്നുപേരെ കസ്റ്റംസ് കസ്ഡറ്റിയിലെടുത്തു. നെല്ലനാട് കുറ്ററ സ്വദേശികളായ ഹുസൈൻ, ഷിയാസ് എന്നിവർ കസ്റ്റംസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലും നെല്ലനാട് കാടിക്കുഴി റോഡിൽ പുളിയറ വിളാകത്ത് വീട്ടിൽ അസീം സ്വർണക്കടത്തുമായി ബന്ധപ്പെട്ടുമാണ് കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരം കസ്റ്റംസ് സൂപ്രണ്ട് പി. കൃഷ്ണകുമാർ, ഡ്രൈവർ അരുൺ കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച്...

അനധികൃതമായി കൊണ്ടുവന്ന ഐഫോണുകൾ വിമാനത്താവളത്തിൽ പിടികൂടി

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൊബൈൽ ഫോണുകൾ കസ്റ്റംസ് പിടികൂടി.ഷാർജയിൽ നിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനാണ് ഫോണുകൾ കടത്തിയത്. ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ. എട്ട് ഫോണുകൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് ഇന്ത്യൻ വിപണിയിൽ എട്ടേമുക്കാൽ ലക്ഷത്തോളം രൂപ വില വരും.ഇയാളിൽ നിന്നും 20 ഗ്രാം തൂക്കം വരുന്ന ഒരു സ്വർണ ബിസ്കറ്റും...

‘രാത്രി 10 നും പുലർച്ചെ 5 നും ഇടയിൽ യാത്ര പാടില്ല’; സ്കൂൾ പഠനയാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സ്കൂൾ പഠനയാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിർദ്ദേശം. പഠനയാത്രയുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് നൽകണം. യാത്രയ്ക്ക് മൂന്ന് ദിവസം മാത്രമേ ഉപയോഗിക്കാവൂ. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ മുഖേന മാത്രമേ യാത്ര...

മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പകരം അഡ്‌ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചു

ഉപ്പള: പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജില്ലാ കമിറ്റി നിര്‍ദേശം ലംഘിച്ച്‌ അവിശ്വാസ പ്രമേയത്തിന് നോടീസ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മംഗല്‍പാടി പഞ്ചായത് കമിറ്റിക്ക് പകരം അഡ്‌ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ശാഹുല്‍ ഹമീദ് ബന്തിയോട് ചെയര്‍മാനും അശ്റഫ് സിറ്റിസണ്‍ കണ്‍വീനറും അബ്ദുല്ല മാദേരി ട്രഷററുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്. മുഹമ്മദ് ഉപ്പള ഗേറ്റ്, അസീം മണിമുണ്ട, മൂസ...

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ടൂറിസ്റ്റ് ബസുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിനും പണി കൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്. കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു.  ടീം ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടി. ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ്...

ഹൈദരലി തങ്ങളുടെ പേരിലെ കൂട്ടായ്മ തള്ളി ലീഗ്, പാ‍ർട്ടി അറിവോടെയല്ലെന്ന് മുനീർ; മുഈനലിക്കെതിരെ നടപടി ഉണ്ടാകില്ല

കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ കൂട്ടായ്മ രൂപീകരിച്ചതിനെ തള്ളിപ്പറഞ്ഞ് എം.കെ.മുനീർ. ഹൈദരലി തങ്ങളുടെ മകൻ, മുഈനലി തങ്ങൾ കൂട്ടായ്മ രൂപീകരിച്ചത് പാർട്ടിയുടെ അറിവോടയല്ലെന്ന് മുനീർ വ്യക്തമാക്കി. വിഷയത്തിൽ മറ്റു ലീഗ് നേതാക്കൾ പ്രതികരിച്ചില്ല. അതേസമയം പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ തൽക്കാലം നടപടി  വേണ്ടെന്നാണ് തീരുമാനം. മുഈനലി തങ്ങൾ പിതാവിന്റെ പേരിലുണ്ടാക്കിയ...

കുടുംബവഴക്ക്: ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മേലാക്കം കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് മരിച്ചത്.ഇന്ന് രാവിലെ 11നാണ് സംഭവം. ഭാര്യ നഫീസയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. കുഞ്ഞിമുഹമ്മദിന്റെ പുറംഭാഗത്താണ് കുത്തേറ്റത്. പ്രദേശവാസികള്‍ ചേര്‍ന്ന് ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി; എന്‍ഡോസള്‍ഫാന്‍ ഇരകൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും

തിരുവനന്തപുരം: തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകളില്‍ വ്യക്തത വരുത്തി.സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തി വന്നിരുന്ന നിരാഹാരമാണ് അവസാനിപ്പിച്ചത്. അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ദയാബായി പറഞ്ഞു. ആവശ്യങ്ങൾ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരും. . ദയാബായിയുടെ...
- Advertisement -spot_img

Latest News

മുസ്‌ലിം തടവുകാരന്റെ മോചനം വൈകിപ്പിച്ച ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ആരോപിച്ച് ജയിലിലടച്ച മുസ്‌ലിം തടവുകാരന്റെ മോചനം ഒരു മാസത്തോളം വൈകിപ്പിച്ചതിന് ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ...
- Advertisement -spot_img