Friday, December 26, 2025

Latest news

മുസ്ലിം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് ഇരുന്നു; കാലാവസ്ഥ ഉച്ചകോടിയില്‍ പാരമ്പര്യവിരുദ്ധമായ കാര്യങ്ങള്‍ നടന്നു; വിശദീകരണം തേടി സമസ്ത എ.പി വിഭാഗം

കാലാവസ്ഥ ഉച്ചകോടി വേദിയില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളെ പങ്കെടുപ്പിച്ചതില്‍ എതിര്‍പ്പുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എ.പി വിഭാഗം. നോളജ് സിറ്റിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ വിദേശ പ്രതിനിധികളില്‍ വനിതകള്‍ ഉള്‍പ്പെട്ടതും സദസ്സിലും വേദിയിലും ഇടകലര്‍ന്നിരുന്നതുമാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് വേദി പങ്കിടുന്ന വിഷയത്തില്‍ സമസ്തയും സുന്നി പ്രസ്ഥാനവും സ്വീകരിച്ചുവന്ന നിലപാടുകളില്‍...

‘അവരുടെ ലൈംഗിക താത്പര്യങ്ങള്‍ നിറവേറ്റാന്‍ നാട്ടില്‍ ഒരു പ്ലാറ്റ്‌ഫോം തുറന്നു കൊടുക്കണം, അല്ലെങ്കില്‍ അവര്‍ പാവപ്പെട്ട സ്ത്രീകളെ കൂടെ കിടക്കാന്‍ വിളിക്കും’

മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും എതിരെ ഗുരുതരമായ ആരോപണവുമായി സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ്. ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് ‘വുമണൈസര്‍’ എന്നായിരുന്നു സ്വപ്ന പ്രതികരിച്ചത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകള്‍ നിരീക്ഷിക്കണംമെന്നും ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്‌ട്രേറ്റഡ് ആണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വപ്‌ന പറഞ്ഞു. ‘വുമണൈസര്‍, പതെന്റിക്, ചൈല്‍ഡിഷ്, ചീപ്പ്, ഫ്രസ്‌ട്രേറ്റഡ്, ജെന്റില്‍മാന്‍....

ഈ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് എത്തുന്നവര്‍ക്ക് അധിക ഫീസ്; വ്യക്തമാക്കി അധികൃതര്‍

കുവൈത്ത് സിറ്റി: ഈജിപ്തുകാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ അധിക ഫീസ്. കുവൈത്തില്‍ പ്രവേശിക്കാന്‍ ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈത്തി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്.  ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈത്തില്‍...

ആറ് ദിവസം ബാങ്ക് അവധി; രാജ്യത്തെ എടിഎമ്മുകൾ കാലിയായേക്കും

ദില്ലി: ഉത്സവ മാസമാണ് ഒക്ടോബർ. 21 ദിവസമാണ് ഈ മാസം ബാങ്കുകൾക്ക് അവധിയുള്ളത്. പ്രാദേശികമായുള്ള അവധികൾ പ്രകാരം രാജ്യത്തെ വിവിധ ബാങ്കുകൾ വിവിധ ദിവസങ്ങളിലായി അടഞ്ഞുകിടക്കും. വിപണികൾ കൂടുതൽ ആവേശത്തോടെ ഉണരുന്നതും വില്പന കൂടുന്നതുമായ  മാസമാണ് ഇത് അതിനാൽത്തന്നെ ബാങ്ക് അവധികൾ ശ്രദ്ധിക്കണം.  കേരളത്തിൽ മൂന്ന് ദിവസം അടുപ്പിച്ച് ബാങ്കുകൾ അവധിയായിരിക്കും. ബാങ്കുകൾ അവരവരുടെ എടിഎമ്മുകളിൽ...

‘ട്രെയിനിൽ നമസ്‌കരിച്ചവർക്കെതിരെ നടപടിയെടുക്കണം’; പരാതിയുമായി ബി.ജെ.പി നേതാവ്

ഖദ്ദ : നാല് മുസ്ലീങ്ങള്‍ ട്രെയിനിൽ നിസ്കാരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുകയാണ്. ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്ലാൽ ഭാരതിയാണ് ഈ രംഗം പുറത്തുവിട്ടത് എന്നാണ് വിവരം. വീഡിയോയിൽ ഖദ്ദ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ നാല് മുസ്ലീംങ്ങള്‍ നിസ്കാരം നടത്തുകയായിരുന്നു എന്നാണ് പറയുന്നത്. ഒക്ടോബർ 20നാണ് സംഭവം എന്നാണ് ദീപ്ലാൽ ഭാരതി പറയുന്നത്. താൻ സത്യാഗ്രഹ...

മംഗളൂരുവില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഒക്ടോബര്‍ 27ന് ആരംഭിക്കും

മംഗളൂരു: മംഗളൂരുവില്‍ നിന്നും മണിപ്പാലില്‍ നിന്നും മംഗളൂരു വിമാനത്താവളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഒക്ടോബര്‍ 27ന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി, ആര്‍ടിഒ, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബസ് ഗതാഗതം വേണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും വരുമാനനഷ്ടം കാരണം നിര്‍ത്തലാക്കുകയായിരുന്നു. ആവശ്യാനുസരണം...

ഉപ്പള ബേകുറിൽ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു, 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: ഉപ്പള ബേകുറിൽ സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ശമ്പളത്തിനും പെന്‍ഷനും പണമില്ല; വരുമാനത്തേക്കാള്‍ ചെലവ്; 1500 കോടി സര്‍ക്കാര്‍ കടമെടുക്കുന്നു; കേരളത്തിന്റെ പൊതുകടം 3,71,692 കോടിയിലേക്ക്

ഒക്‌ടോബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 1500 കോടി രൂപയാണ് അടുത്തമാസത്തേക്കായി സര്‍ക്കാര്‍ കടം എടുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള പണം കണ്ടെത്തുന്നതിനാണ് പുതിയ നീക്കമെന്നാണ് ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വാര്‍ഷിക പദ്ധതികളില്‍ കൂടുതല്‍ ചെലവ് വരുന്ന മാസങ്ങളാണ് ഇനി വരുന്നത്. കടപ്പത്ര ലേലം ഒക്‌ടോബര്‍ 25ന് റിസര്‍വ്...

തന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജവാര്‍ത്ത: നടി ദിവ്യ എം നായര്‍ പൊലീസില്‍ പരാതി നല്‍കി

തന്‍റെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടി ദിവ്യ എം നായർ. പൊലീസില്‍ പരാതി നൽകിയിട്ടുണ്ടെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദിവ്യ പറഞ്ഞു. ''ഞാൻ ദിവ്യ എം. നായര്‍. ഇങ്ങനെയൊരു മെസേജ് ഇടാൻ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ദിവസം വാട്സ് ആപ്പില്‍ എന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത...

​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി ഉവൈസിയുടെ പാർട്ടി; വിവാദം

അഹമ്മദാബാദ്: ​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി. അഹമ്മദാബാദിൽ കഴിഞ്ഞദിവസമാണ് എ.ഐ.എം.ഐ.എം നേതാക്കൾ ബദ്ധവൈരികളായ ബി.ജെ.പിയുടെ നേതാക്കളുമായി ചർച്ച നടത്തിയത്. കെമിക്കലി എൻഹാൻസ്ഡ് പ്രൈമറി ട്രീറ്റ്മെന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നതെന്നാണ് ഇരു പാർട്ടി നേതാക്കളുടേയും അവകാശവാദം. എന്നാൽ അടച്ച മുറിയിൽ നടന്ന ചർച്ച വിവാദമാവുകയും രൂക്ഷവിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം...
- Advertisement -spot_img

Latest News

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഗുരുതര സുരക്ഷാ മുന്നറിയുപ്പുമായി കേന്ദ്രം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....
- Advertisement -spot_img