Tuesday, November 11, 2025

Latest news

ഉപ്പള ബേകുറിൽ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു, 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: ഉപ്പള ബേകുറിൽ സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ശമ്പളത്തിനും പെന്‍ഷനും പണമില്ല; വരുമാനത്തേക്കാള്‍ ചെലവ്; 1500 കോടി സര്‍ക്കാര്‍ കടമെടുക്കുന്നു; കേരളത്തിന്റെ പൊതുകടം 3,71,692 കോടിയിലേക്ക്

ഒക്‌ടോബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 1500 കോടി രൂപയാണ് അടുത്തമാസത്തേക്കായി സര്‍ക്കാര്‍ കടം എടുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള പണം കണ്ടെത്തുന്നതിനാണ് പുതിയ നീക്കമെന്നാണ് ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വാര്‍ഷിക പദ്ധതികളില്‍ കൂടുതല്‍ ചെലവ് വരുന്ന മാസങ്ങളാണ് ഇനി വരുന്നത്. കടപ്പത്ര ലേലം ഒക്‌ടോബര്‍ 25ന് റിസര്‍വ്...

തന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജവാര്‍ത്ത: നടി ദിവ്യ എം നായര്‍ പൊലീസില്‍ പരാതി നല്‍കി

തന്‍റെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടി ദിവ്യ എം നായർ. പൊലീസില്‍ പരാതി നൽകിയിട്ടുണ്ടെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദിവ്യ പറഞ്ഞു. ''ഞാൻ ദിവ്യ എം. നായര്‍. ഇങ്ങനെയൊരു മെസേജ് ഇടാൻ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ദിവസം വാട്സ് ആപ്പില്‍ എന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത...

​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി ഉവൈസിയുടെ പാർട്ടി; വിവാദം

അഹമ്മദാബാദ്: ​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി. അഹമ്മദാബാദിൽ കഴിഞ്ഞദിവസമാണ് എ.ഐ.എം.ഐ.എം നേതാക്കൾ ബദ്ധവൈരികളായ ബി.ജെ.പിയുടെ നേതാക്കളുമായി ചർച്ച നടത്തിയത്. കെമിക്കലി എൻഹാൻസ്ഡ് പ്രൈമറി ട്രീറ്റ്മെന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നതെന്നാണ് ഇരു പാർട്ടി നേതാക്കളുടേയും അവകാശവാദം. എന്നാൽ അടച്ച മുറിയിൽ നടന്ന ചർച്ച വിവാദമാവുകയും രൂക്ഷവിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം...

വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി: വി.ഡി.സതീശന്‍

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സര്‍വകലാശാലകളിലെ വിസി നിയമനങ്ങളെല്ലാം നടപടിക്രമങ്ങള്‍ ലംഘിച്ചാണ് നടന്നത്. കണ്ണൂര്‍ വിസി പുനര്‍ നിയമനവും ഇതേ രീതിയില്‍ ആണ്. അധ്യാപക നിയമനങ്ങളില്‍ വിസിമാരെ സര്‍ക്കാര്‍ പാവകളാക്കുന്നെന്നും സതീശന്‍ പറഞ്ഞു എ.പി.ജെ...

സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി. സാങ്കേതിക സര്‍വകലാശാല വി.സി ഡോ. രാജശ്രീയുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന കുസാറ്റ് മുന്‍ ഡീന്‍ പി.എസ് ശ്രീജിത്ത്  നല്‍കിയ ഹര്‍ജിയിലാണ് സൂപ്രീംകോടതിയുടെ നടപടി. യുജിസി ചട്ടം നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി...

‘ഭര്‍ത്താവിന് എതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയിക്കും? അതിജീവിതയ്ക്ക് തിരിച്ചടി, ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. വിചാരണ നടത്തുന്ന ജഡ്ജിയോട് വായ് അടച്ച് ഇരിക്കാന്‍ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി വ്യക്തമാക്കി. ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തില്‍ നിര്‍ത്താനാകുമെന്ന് കോടതി ചോദിച്ചു. ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ടോ ?. ഇതിന്...

രക്തത്തിന് പകരം കയറ്റിയത് മൊസമ്പി ജ്യൂസ്; രോഗി മരിച്ചു

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 32-കാരനാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ആശുപത്രി അടപ്പിച്ചു. പ്രയാഗ്രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമ സെന്ററില്‍ നിന്ന് നല്‍കിയ...

എകെജി സെന്‍റര്‍ ആക്രമണ കേസ്, പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: എകെജി സെന്‍റര്‍ ആക്രമണ കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ്‌ പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ പ്രതിക്കെതിരെ സിസിടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നും...

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ താടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img