Latest news

പണി തീര്‍ത്ത റോഡിന് ബില്ല് പാസാക്കാന്‍ കൈക്കൂലി; വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പിടിയിൽ

പാലക്കാട്: നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി. സഹനാഥനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കരാറുകാരനായ  പി.കെ. ഭാസ്കരൻ 2019-20  കാലഘട്ടത്തിൽ നിർമ്മാണമേറ്റടുത്ത് പൂർത്തീകരിച്ച റോഡ് നിർമ്മാണത്തിൻറെ ഇരുപത് ലക്ഷം രൂപയുടെ അന്തിമ ബില്ല്...

ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും: കോൺഗ്രസ് പ്രകടനപത്രിക

അഹമ്മദാബാദ്∙ ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം എന്നാക്കി മാറ്റുമെന്ന് വാഗ്ദാനം നല്‍കി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ്...

മലയാളി ഡോക്ടറുടെ പോരാട്ടം ഫലം കണ്ടു; പതഞ്ജലിയുടെ മരുന്നുകള്‍ക്കു വിലക്ക്; നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം

ബാബ രാംദേവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം. പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ദിവ്യ ഫാര്‍മസിയോട് അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അഥോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. കേരള സ്വദേശിയായ ഡോക്ടര്‍ കെവി ബാബു നല്‍കിയ പരാതിയിലാണ് നടപടി. ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന അഞ്ചുമരുന്നുകളുടെയും ചേരുവകളും നിര്‍മാണ ഫോര്‍മുലയും...

ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണത്തിന് ശേഷം; വിശദീകരണവുമായി ആലിക്കുട്ടി മുസ്‌ലിയാര്‍

മലപ്പുറം: ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണം നടത്തിയാണെന്ന വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍. ഹക്കീം ഫൈസിയെ പുറത്താക്കാന്‍ തീരുമാനിച്ച സംസ്ഥാന സമിതി യോഗത്തില്‍ ആരും ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചേളാരിയില്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ പദവിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍...

പരപ്പൻ പൊയിലിൽ റൊണാള്‍ഡോയ്‌ക്കും നെയ്‌മര്‍ക്കും മീതെ തലയുയര്‍ത്തി മെസി; കട്ടൗട്ട് 70 അടി ഉയരത്തില്‍

കോഴിക്കോട്: ലോകകപ്പ് ഫുട്ബോള്‍ ആവേശം കേരളത്തില്‍ അലയടിക്കുന്നതിനിടെ കട്ടൗട്ട് പോര് പുതിയ തലത്തില്‍. കോഴിക്കോട് പരപ്പൻ പൊയിലിൽ അ‍ർജന്‍റൈൻ ആരാധകർ ലിയോണല്‍ മെസിയുടെ 70 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുകയാണ്. ആരാധകര്‍ കൊട്ടുംമേളങ്ങളുമായാണ് ഇതിഹാസ താരത്തിന്‍റെ കട്ടൗട്ട് സ്ഥാപിക്കാന്‍ ഇവിടെയെത്തിയത്. 45 അടി ഉയരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പിന്നാലെ 55 അടി ഉയരത്തില്‍ നെയ്‌മറുടേയും...

ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മമ്പാടൻ മൊയ്തീന്‍റെ മകൾ അഷ്‌ന ഷെറിൻ ആണ് മരിച്ചത്. നവംബർ അഞ്ചിനാണ് അഷ്‌ന ഷെറിനെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ്...

92 ലോകകപ്പ് ആവര്‍ത്തിക്കുമോ? ഇംഗ്ലണ്ട്-പാകിസ്താന്‍ ഫൈനലിന് സമാനതകളേറെ; ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

കുട്ടിക്രിക്കറ്റിന്‍റെ ലോകകപ്പില്‍ ഇംഗ്ലണ്ടും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോള്‍ വര്‍ഷങ്ങള്‍ പിന്നിലേക്കാണ് ക്രിക്കറ്റ് ലോകം കണ്ണോടിക്കുന്നത്. 1992 ഏകദിന ലോകകപ്പിലാണ് ഇങ്ങനെയൊരു അപൂര്‍വത ഇതിനുമുമ്പ് സംഭവിച്ചത്. അന്ന് ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ പാകിസ്താന്‍ കിരീടം നേടുമ്പോള്‍ തലകുനിച്ച് മടങ്ങാനുള്ള വിധി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ചിനായിരുന്നു. അന്ന് 22 റണ്‍സിനാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആദ്യ...

ജിമ്മിൽ വ്യായാമത്തിനിടെ നടൻ സിദ്ധാന്ത് മരിച്ച നിലയിൽ; ഞെട്ടലോടെ ആരാധകർ

മുംബൈ ∙ നടൻ സിദ്ധാന്ത് വീർ സൂര്യവംശി (46) അന്തരിച്ചു. ജിമ്മിൽ വ്യായാമം ചെയ്യവേയാണു സിദ്ധാന്ത് മരിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സജീവ സാന്നിധ്യമായ സിദ്ധാന്തിന്റെ അകാലമരണത്തിന്റെ ഞെട്ടലിലാണു സഹതാരങ്ങളും ആരാധകരും. നടനും മുൻ ക്രിക്കറ്റ് താരവുമായ സലിൽ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ സിദ്ധാന്തിന്റെ മരണവിവരം അറിയിച്ചത്. മംമ്താ ആൻഡ്...

മംഗളൂരുവിൽ രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണ്ണവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു അന്താരാഷ്ട്രവിമാനതാവളം വഴി കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. മൂന്ന് കാസര്‍കോട് സ്വദേശികളെ അറസ്റ്റ് ചെയ്തു. കാസര്‍കോട് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ അബ്ദുള്ള ഫര്‍ഹാന്‍, തെക്കില്‍ ഫെറിയിലെ ഹാഷിം മുബഷിര്‍, ബങ്കരക്കുന്നിലെ മുഹമ്മദലി എന്നിവരില്‍ നിന്നാണ് അനധികൃത സ്വര്‍ണ്ണം പിടികൂടിയത്. വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍...

അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

ഉദുമ: അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരനിൽ നിന്നും നാലു കിലോ കഞ്ചാവ് പിടികൂടി. കുഞ്ചത്തൂർ സ്വദേശി നിസാർ എന്ന മുഹമ്മദ്‌ കെ.എ (46) അറസ്‌റ്റ്‌‌ ചെയ്‌തു. ശനി രാവിലെ ഏഴ് മണിയോടെ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചേറ്റുകുണ്ടിലാണ് സംഭവം. ബേക്കൽ ഇൻസ്‌പെക്‌ടർ വിപിൻ യു പിയുടെ നേതൃത്വത്തിൽ എസ് ഐ രജനീഷ് എം, എ എസ്...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img