Saturday, December 27, 2025

Latest news

ഉപഭോക്താക്കളെ ആഘോഷിക്കൂ… സ്‌പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോയും വിഐയും

ദീപാവലി റീച്ചാർജ് ഓഫറുമായി റിലയൻസ് ജിയോയും വിഐയും. അധിക ഇന്റർനെറ്റ് ഡേറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജിയോ പ്രഖ്യാപിച്ചത്. ഒരു വർഷം വരെ കാലാവധിയുള്ള 2,999 രൂപയുടെ ഫോർ ജി പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള റീച്ചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. പ്രതിദിനം 2.5 ജിബി ഡേറ്റ വഴി ഒരു വർഷം 912 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന്...

തുറിച്ചുനോക്കിയതിന് യുവാവിനെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു

മുംബൈ: തുറിച്ചുനോക്കിയതിന് യുവാവിനെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു. തുറിച്ചുനോക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ ഞായറാഴ്ച പുലർച്ചെ റെസ്റ്റോറന്റിൽ വച്ചാണ് സംഭവം. മൂന്നുപേരിൽ ഒരാളെ തുറിച്ചുനോക്കിയതാണ് പ്രകോപനത്തിന് കാരണം. ഇതിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ 28കാരനെ ബെൽറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തുടർന്ന്...

ദേശിയ പാത വികസനം; ഉപ്പള ഹിദായത്ത് നഗറിൽ അണ്ടർ പാസേജ് നിർമിക്കണം: പ്രതിഷേധ സംഗമം 25-ന്‌

ഉപ്പള: ദേശിയ പാത ആറുവരി പ്രവൃത്തിയുടെ ഭാഗമായി ഉപ്പള ഹിദായത്ത് നഗറിൽ വെഹിക്കിൾ അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അണ്ടർ പാസേജ് സ്ഥാപിക്കണമെന്നാവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 25ന് (ചൊവ്വാഴ്ച) 10 മണിക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉപ്പള നഗരത്തോട് ചേർന്ന് കിടക്കുന്നതും ഏറെ ജനസാന്ദ്രതയുള്ളതുമായ ഹിദായത്ത് നഗർ പ്രദേശത്ത് അണ്ടർ...

‘വിസിമാര്‍ക്ക് തത്കാലം തുടരാം,ഗവര്‍ണര്‍ നടപടിക്രമം പൂര്‍ത്തിയാക്കണം’ ഹൈക്കോടതി

കൊച്ചി: 9 വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ  ഉടൻ രാജിവെക്കണമെന്ന് കത്ത് അസാധുവായി  നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. ഇന്ന് നൽകിയ കാരണം...

കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടികൂടി; വിമാനത്താവളത്തില്‍ സ്ത്രീകളടക്കം അറസ്റ്റില്‍

കുവൈത്ത് സിറ്റി: കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടിച്ചെടുത്ത് കുവൈത്ത് എയര്‍ കസ്റ്റംസ് അധികൃതര്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്് കഞ്ചാവ്, ട്രമഡോള്‍ ഗുളികകള്‍, ലാറിക ഗുളികകള്‍, ഹാഷിഷ് എന്നിവ യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. വ്യത്യസ്ത സംഭവങ്ങളിലാണ് ഇവ പിടിച്ചെടുത്തത്. വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് രാജ്യത്തേക്ക് എത്തിയവരാണിവര്‍. ദില്ലിയില്‍ നിന്ന് വന്ന ഏഷ്യക്കാരനില്‍ നിന്നാണ് കഞ്ചാവും 350...

കുട്ടിയെ കുത്താൻ പ‍ാഞ്ഞടുത്ത് പശു; കൊമ്പിൽ പിടിച്ച് നേരിട്ട് മകനെ രക്ഷിച്ച് മാതാവ്- വീഡിയോ

അഹമ്മദാബാദ്: അമ്മയുമൊത്ത് നടന്നുപോകവെ ബാലന് നേരെ പാഞ്ഞടുത്ത് പശു. ഞൊടിയിടെ പശുവിനെ ഒറ്റയ്ക്ക് നേരിട്ട് മകനെ രക്ഷപെടുത്തി മാതാവ്. ​ഗുജറാത്തിലെ മോർബി ജില്ലയിലെ സാമകാന്ത പ്രദേശത്തെ ലക്ഷ്മിനാരായൺ സൊസൈറ്റിയിലെ താമസക്കാരിയായ യുവതിക്കും മകനും നേരെയാണ് പശുവിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം രാവിലെ 9.30ഓടെയാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കെട്ടിടത്തിനു...

മഞ്ചേശ്വരം മണ്ഡലം വിദ്യാഭ്യാസ വികസന അധ്യായം മൈൽസ് – എന്റെ സ്കൂളിലേക്ക് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനകീയ വികസന പദ്ധതിയായ മഞ്ചേശ്വരം ഇനിഷ്യേറ്റീവ് ഫോർ ലോക്കൽ എംപവർമെന്റ് (MILES) ന്റെ ഭാഗമായുള്ള വിദ്യാഭ്യാസ വികസന അധ്യായം മൈൽസ് - എന്റെ സ്കൂളിലേക്ക് പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് ഒക്ടോബർ 25 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ജി വി എച്ച്...

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടിക്കാൻ പൊലീസും

തിരുവനന്തപുരം ∙ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ ഇനി പൊലീസും പിടികൂടും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനു തദ്ദേശ വകുപ്പു രൂപീകരിക്കുന്ന പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെ‍ന്റ് സ്ക്വാഡിലാണു പൊലീസിനെയും ഉൾപ്പെടുത്തുക. മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും ഉൾപ്പെടെ അധികാരമുള്ള സംവിധാനമാണു നടപ്പാക്കുക. സംസ്ഥാനത്താകെ 23 സ്ക്വാഡിനെയാണ് ആദ്യഘട്ടത്തിൽ...

വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം; കണ്ടെടുത്തത് ചവറ്റുകുട്ടയില്‍നിന്ന്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍നിന്ന് ഒന്നരക്കോടിയോളം വിലവരുന്ന സ്വര്‍ണം കണ്ടെടുത്തു. ശനിയാഴ്ച വൈകിട്ട് അബുദാബിയില്‍നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്തിനകത്തെ ടോയ്ലറ്റിലെ ചവറ്റുകുട്ടയിലാണ് 2831 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് പ്ലാസ്റ്റിക് കവറുകളിലായിരുന്നു. ശുചീകരണത്തൊഴിലാളികളാണ് കസ്റ്റംസിനെ വിവരമറിയിച്ചത്. മുന്‍പും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം...

ഡാറ്റയും ബാറ്ററിയും തീർക്കുന്നു; പ്ലേ സ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗ്ൾ

ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീർന്നുപോകുന്നതിനും ഡാറ്റ വേഗത്തിൽ തീരാനും കാരണമാക്കുന്ന ആപ്പുകളാണ് നീക്കം ചെയ്തത്. അതേസമയം, 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തതിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നീക്കം ചെയ്ത ആപ്പ് 'യൂട്ടിലിറ്റി' ആപ്പുകളുടെ വിഭാഗത്തിൽപെടുന്നവയാണ്. സുരക്ഷാ ഏജൻസിയായ മക്കാഫിയാണ് ഈ ആപ്പുകൾ തിരിച്ചറിഞ്ഞത്. പരസ്യങ്ങളിലും...
- Advertisement -spot_img

Latest News

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഗുരുതര സുരക്ഷാ മുന്നറിയുപ്പുമായി കേന്ദ്രം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....
- Advertisement -spot_img