ദില്ലി: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.
https://twitter.com/ANI/status/1584808790297571329?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1584808790297571329%7Ctwgr%5E9b3c5a8cc2b67a0b0d53e9a1d1b6c734c77944c8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FANI%2Fstatus%2F1584808790297571329%3Fref_src%3Dtwsrc5Etfw
ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍...
ലഹരിവിരുദ്ധ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കള്ള് കേരളത്തിലുള്ള ഒരു പാനീയമാണ്. മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടില്‍ ദീപം തെളിയിച്ച ശേഷമായിരുന്നു പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. കർണ്ണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനിൽ നിന്നാണ് 215 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് പിടിച്ചെടുത്തത്.
സ്വർണ്ണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ്ക് പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നെത്തിയ...
തൃശ്ശൂർ: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീന് വിയ്യൂരിലുള്ള മുഹമ്മദ് അസറുദ്ദീൻ എന്നൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം തൃശ്ശൂരിലെത്തിയത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥരും തമിഴ്നാട് പൊലീസിൻ്റെ അന്വേഷണസംഘവുമാണ് വിവരങ്ങൾ ശേഖരിച്ചത്.
2019-ൽ എൻഐഎ അറസ്റ്റ് ചെയ്ത ആളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ...
ഉപ്പള: പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവ് കൂടിയായ ഖദീജ ട്രേഡേഴ്സ് ഉടമ ഉപ്പള മള്ളങ്കൈയിലെ മഹമൂദ് ഹാജി (72) നിര്യാതനായി. ഹൃദയാഘാദത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് പതിനേഴാം വാർഡ് പ്രസിഡന്റ്, മള്ളങ്കൈ ജുമാ മസ്ജിദ് ജമാഹത്ത് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ ആയിഷ,...
ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ നേടാനാകാതെ മത്സരത്തില്‍നിന്നും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെയാണ് ഋഷിക്ക് സാധ്യത വര്‍ദ്ധിച്ചത്.
ഇന്നലെ രാത്രിയാണ് ബോറിസ്...
റിയാദ്: സഊദിയിൽ കൊവിഡിന്റെ എക്‌സ് ബിബി വകഭേദം കണ്ടെത്തി. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിവുള്ള വകഭേദമായ എക്‌സ് ബിബി കണ്ടെത്തിയതിനു പുറമെ ഒമിക്രോൺ ഉൾപ്പെടെയുള്ള മറ്റു വകഭേദങ്ങളും പകർച്ചവ്യാധികളും രാജ്യത്ത് വർധിക്കുന്നതായും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി.
കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സഊദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരിലും...
മുംബൈ: തുറിച്ചുനോക്കിയതിന് യുവാവിനെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു. തുറിച്ചുനോക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിൽ ഞായറാഴ്ച പുലർച്ചെ റെസ്റ്റോറന്റിൽ വച്ചാണ് സംഭവം. മൂന്നുപേരിൽ ഒരാളെ തുറിച്ചുനോക്കിയതാണ് പ്രകോപനത്തിന് കാരണം. ഇതിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ 28കാരനെ ബെൽറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തുടർന്ന്...
ഒക്ടോബർ 24 മുതൽ ചില സ്മാർട്ഫോണുകളിൽ വാട്സ് ആപ്പ് ആപ്ലിക്കേഷൻ പ്രവർത്തിക്കില്ല. പഴയ ഫോണുകൾ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക. പലർക്കും ഇപ്പോൾ തന്നെ വാട്‌സ്ആപ്പ് ഇക്കാര്യം മുന്നറിയിപ്പായി നൽകിയിട്ടുണ്ട്. ഇതിനുപരിഹാരമായി ഫോണുകൾ അപ്ഡേറ്റ് ചെയ്താൽ മതിയാകും.
പഴയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാൽ ഓപ്പറേറ്റിങ്...
മെല്‍ബണ്‍: പൊതുവെ സമാധാന പ്രിയനാണ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. കളിച്ചിരുന്ന സമയത്തും അദ്ദേഹം വൈകാരികമായൊന്നും പ്രതികരിക്കാറില്ലായിരുന്നു. അമിത ആവേശമോ, ആഘോഷമോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവാറില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ത്രില്ലിംഗ് വിജയം അദ്ദേഹം മതിമറന്ന് ആഘോഷിച്ചു. ക്രിക്കറ്റ് ലോകം ഒരിക്കല്‍ പോലും അദ്ദേഹത്തെ ഇത്തരത്തില്‍ കണ്ടിട്ടുണ്ടാവില്ല. അത്തരത്തിലായിരുന്നു ദ്രാവിഡിന്റെ ശരീരഭാഷ.
ശൂന്യതയില്‍ നിന്നാണ് കോലി...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....