കൊല്‍ക്കത്ത:ഐപിഎല്‍ താരലേലത്തിന് മുമ്പ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ തവണ മെഗാ താരലേത്തില്‍ സ്വന്തമാക്കിയ അലക്സ് ഹെയ്ല്‍സ് പിന്‍മാറിയതോടെയാണ് പകരക്കാരനായി ഫിഞ്ച് കൊല്‍ക്കത്ത ടീമിലെത്തിയത്. ആരോൺ ഫിഞ്ചിന് പുറമെ അഫ്ഗാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബിയെയും കൊല്‍ക്കത്ത ഒഴിവാക്കി.
ഇന്ത്യന്‍ യുവ പേസറായ ശിവം മാവിയാണ് കൊല്‍ക്കത്ത ഒഴിവാക്കിയ...
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ മിനി താരലേലത്തിന് മുമ്പ് നിലനിർത്തിയ താരങ്ങളുടെ പട്ടിക ടീമുകള്‍ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് ഇന്ത്യന്‍സമയം വൈകിട്ട് അഞ്ച് മണിക്ക് അന്തിമ പട്ടിക ടീമുകള്‍ കൈമാറണം. ഇതിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പില്‍ നിന്ന് വലിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. സിഎസ്കെയുടെയും എം എസ് ധോണിയുടേയും...
കോവിഡ് 19 വ്യാപനത്തിന് ലോകത്താകമാനം ശമനം സംഭവിച്ചിരിക്കുകയാണ്. രാജ്യങ്ങൾ യാത്രാ വിലക്കുകൾ ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തു. അതേസമയം ചൈനയുൾപ്പെടെ ഏതാനും രാജ്യങ്ങൾ ലോക്ഡൗൺ ഇപ്പോഴും നടപ്പാക്കിക്കൊണ്ട് സീറോ കോവിഡ് എന്ന ലക്ഷ്യത്തിലേക്കാണ്.
കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന വേൾഡോമീറ്റർ വെബ്സൈറ്റിലെ ഡാറ്റ പ്രകാരം ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 64,06,70,387 ആണ്....
ഇന്ദോര്‍: കൈവേദന മാറാന്‍ യൂ ട്യൂബില്‍ നോക്കി സ്വന്തംനിലയ്ക്ക് മരുന്നുണ്ടാക്കി കഴിച്ചയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഇന്ദോറില്‍, സ്വര്‍ണബാഗ് കോളനിയിലെ ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബ് നോക്കി വനഭാഗത്തുള്ള പ്രത്യേക ഫലം ഉപയോഗിച്ച് ഇദ്ദേഹം ജ്യൂസ് ഉണ്ടാക്കി കഴിക്കുകയായിരുന്നെന്നാണ് വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍...
മുംബൈ: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്കേറ്റ തോല്‍വിയെ ചൊല്ലിയുള്ള ചർച്ചകള്‍ അവസാനിക്കുന്നില്ല. രോഹിത് ശർമ്മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇതിനിടെ ഇന്ത്യയുടെ തോല്‍വിയില്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ഇർഫാന്‍ പത്താന്‍. ഓസ്ട്രേലിയ വേദിയായ ടി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റായിരുന്നു ഇന്ത്യന്‍ ടീം...
ദില്ലി: ഐപിഎല്‍ ലേലലത്തിന് മുമ്പ് ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതിന്‍റെ ഭാഗമായി നാല് ബാറ്റര്‍മാരെയാണ് ഡല്‍ഹി കൈവിട്ടത്. മന്‍ദീപ് സിംഗ്, കെ എസ്‍ ഭരത്, ടിം സീഫര്‍ട്ട്, അശ്വിന്‍ ഹെബ്ബാര്‍ എന്നിവരെയാണ് ഡല്‍ഹി ടീമില്‍ നിന്നൊഴിവാക്കിയത്.
കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡല്‍ഹി ബാറ്റിംഗ് ലൈനപ്പില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കാണ് തയാറെടുക്കുന്നത്. വിക്കറ്റ്...
മുംബൈ: ഐപിഎല്‍ ലേലത്തിന് മുമ്പ് ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്, താരമായിരുന്ന കെയ്റോണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈക്കായി കളിക്കാനായില്ലെങ്കില്‍ അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ല എന്നതിനാല്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറുകയാണെന്നും പൊള്ളാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കില്ലെങ്കിലും അടുത്ത സീസണില്‍ അവരുടെ ബാറ്റിംഗ്...
ന്യൂഡല്‍ഹി: സ്വയം അപ്രത്യക്ഷനായി മുസ്‌ലിങ്ങള്‍ തട്ടിക്കൊണ്ടു പോയതെന്ന് വരുത്തിതീര്‍ത്തു. വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും മറ്റും അയച്ചു. മുന്‍ സൈനികനായ രാജേന്ദ്ര പ്രസാദ് എന്നയാളാണ് ഇത്രയും നീചമായ പദ്ധതി തയ്യാറാക്കിയത്.
രാജേന്ദ്ര പ്രസാദിനെ ഒരു ദിവസം കാണാതാവുന്നു. അടുത്ത ദിവസം മുതല്‍ വീട്ടുകാര്‍ക്ക് പലതരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നു. പ്രവാചകനെ അധിക്ഷേപിച്ചു എന്നു പറഞ്ഞു മുസ്‌ലിങ്ങളാണ് തന്നെ...
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണ് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടി. ഓസ്ട്രേലിയന്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ പേസര്‍ പാറ്റ് കമിന്‍സ് ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ നിന്ന് പിന്‍മാറി. തിരക്കേറിയ രാജ്യാന്തര മത്സര ഷെഡ്യൂള്‍ ചൂണ്ടിക്കാട്ടിയാണ് കമിന്‍സിന്‍റെ പിന്‍മാറ്റം. കഴിഞ്ഞ മൂന്ന് സീസണിലും കൊല്‍ക്കത്തക്കായി കളിച്ച കമിന്‍സിന് കഴിഞ്ഞ സീസണില്‍ ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന്...