ബെംഗളൂരു: കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരു നഗരം തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചവരെ നഗരത്തില്‍ കനത്ത മഴയായിരുന്നു. മഴ ശമിച്ചതിന് പിന്നാലെ നഗരം കൊടും തണുപ്പിലേക്ക് കടന്നു. തീരപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലെ മിക്കയിടങ്ങളിലും താപനിലയിൽ വലിയ ഇടിവാണ് അനുഭവപ്പെട്ടത്. പതിനാല് വര്‍ഷത്തിനിടെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍...
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്തെ സാമ്പത്തിക നില മോശം അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ മഹാത്മഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉള്‍പ്പെടുത്തണം. രാജ്യത്തിന് ഐശ്വര്യം വരണമെന്നും ഓരോ കുടുംബവും സമൃദ്ധരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതായി കെജരിവാള്‍ പറഞ്ഞു.
ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ടെങ്കില്‍ എന്തുകൊണ്ട്...
കോയമ്പത്തൂര്‍ ചാവേര്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് നിരോധിത സഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നീരീക്ഷിക്കാന്‍ എന്‍ ഐ ഐ. കേരളാ തമിഴ്‌നാട് ആഭ്യന്തര വകുപ്പുകളോടും എന്‍ ഐ എ ഇതാവശ്യപ്പെട്ടതായി അറിയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഉയര്‍ന്ന തലത്തിലുള്ള നേതാക്കള്‍ മാത്രമാണ് നിരോധനത്തെത്തുടര്‍ന്ന് അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ വലിയൊരു വിഭാഗം അണികള്‍ നിരോധനത്തെത്തുടര്‍ന്ന് നിശബ്ദരാണ്....
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ ആദ്യ വമ്പന്‍ അട്ടിമറിയില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു. മഴ നിയമത്തിന്‍റെ പിന്‍ബലത്തിലാണ് അയര്‍ലന്‍ഡിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു നില്‍ക്കെ മഴ മൂലം മത്സരം...
ന്യൂയോർക്ക്: ഐഫോൺ ഈ വർഷം പുറത്തിറക്കിയ മോഡലുകളിലൊന്നായ 14 പ്ലസിന്റെ നിർമ്മാണം വെട്ടിച്ചുരുക്കി. അതേസമയം വില കൂടിയ ഐഫോൺ 14 പ്രോയുടെ നിർമ്മാണം കമ്പനി വർധിപ്പിച്ചു. 14 പ്രോ സീരീസിന്റെ വിഹിതം 50 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത് 60 ശതമാനത്തിൽ എത്തി.
ഭാവിയിൽ 65 ശതമാനം വരെ ആവശ്യക്കാർ ഉയർന്നേക്കാമെന്നുമാണ് വിലയിരുത്തലുകൾ....
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യമുന്നയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. കെ.എൻ ബാലഗോപാൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ അതൃപ്തിയെന്ന് കണിച്ചായിരുന്നു ഗവർണറുടെ കത്ത്.
അതേസമയം ഗവർണറുടെ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും ഗവർണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറോട്...
ദില്ലി: വാട്ട്സ്ആപ്പിൽ ഇടുന്ന ഫോട്ടോകൾ ഇനി മുതൽ ബ്ലറ് ചെയ്യാം. കഴിഞ്ഞ ദിവസമാണ് ബീറ്റ ഉപയോക്താക്കൾക്കായി വാട്ട്സ്ആപ്പ് ഈ അപ്ഡേറ്റ് കൊണ്ടുവന്നത്. ഇമേജ് ബ്ലർറിംഗ് ടൂൾ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷം, വാട്ട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾക്കായി ഫോട്ടോ എഡിറ്റിംഗ് ടൂളുകൾ അവതരിപ്പിച്ചിരുന്നു.
ഫോട്ടോകൾ അയയ്‌ക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനും സ്റ്റിക്കറുകൾ...
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 846 ഗ്രാം സ്വർണവുമായി ശിവമോഗ സ്വദേശി പിടിയിൽ. ശിവമോഗ അംബേദ്കർ നഗർ ഫസ്റ്റ് ക്രോസ് റോഡിലെ അബ്ദുൾ റഹീം (27) ആണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്.
സ്വർണം രാസവസ്തുക്കൾ ചേർത്ത് പശരൂപത്തിലാക്കി, അത് ഗോളങ്ങളാക്കി ശരീരത്തിനുള്ളിലും ജീൻസ് പാന്റ്സിലും ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത...
കാസർകോട്: കാപ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊലയുൾപെടെ 10-ലധികം കേസുകളിൽ പ്രതിയായ മഹേഷ്, സുഹൃത്തിനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സുഹൃത്തിന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ഭീഷണി കോളെത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. കൊലയുൾപെടെ 10-ലധികം...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...